Connect with us

Hi, what are you looking for?

Exclusive

ക്ഷേത്രത്തില്‍ പോയ കുടുംബത്തിന് 17500 രൂപ ഫൈന്‍ അടിച്ച് പോലീസ്..! പിണറായി എന്ത് ഭാവിച്ചാണ്?

ലോക്ഡൗണ്‍ ഇളവുകളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ നട്ടംതിരിയുന്ന സാധാരണക്കാരോട് ഒരു സൈഡില്‍ ഫൈന്‍ അടിച്ച് പിണറായി പോലീസും. ഫൈന്‍ അടിക്കുന്ന സംസ്ഥാനമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞ് നാക്ക് വായിലേക്കിട്ടിട്ടേയുള്ളൂ.. ക്ഷേത്രത്തിന് പോയ കുടുംബത്തിന് 17500 രൂപയാണ് പോലീസ് ഫൈന്‍ അടിച്ചത്. കൊക്കയാര്‍ കൊടികുത്തി റബ്ബര്‍ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പൊലീസ് ഇത്രയും പിഴ ചുമത്തിയത്. മോഹനനും കുടുംബവും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേക്ക് പോകവെയാണ് പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തുവെച്ച് അഡീഷണല്‍ എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ വാഹനം തടയുകയായിരുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. പീരുമേട് പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ കടന്നാണ് പെരുവന്താനം പൊലീസ് പിഴയിട്ടത്.സ്ത്രീകളടക്കം അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെയും വിലാസം എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500രൂപ വീതം 17500രൂപ കോടതിയില്‍ അടച്ചാല്‍മതിയെന്നും പറയുകയായിരുന്നു. റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയായ മോഹനന്‍ 17500രൂപ അടയ്ക്കാന്‍ മാര്‍ഗമില്ലാതെ ഇപ്പോള്‍ വിഷമിക്കുകയാണ്. സാമൂഹ്യ അകലം പാലിയ്ക്കാതെ ലോക്ഡൗണ്‍ ദിവസം യാത്ര ചെയ്തതിനാണ് കേസെടുത്തതെന്നാണ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് അറിയിച്ചത്.

ഇത്തരത്തിലാണ് ജനങ്ങളെ പിണറായി പോലീസ് പിഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഓണകിറ്റും കൊടുക്കാന്‍ ജനങ്ങളില്‍ നിന്നും ഫൈന്‍ അടച്ച് ഖജനാവ് നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുള്ള വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പോലീസ് ഫൈന്‍ അടയ്ക്കുന്ന പതിവ് ശൈലി തുടരുന്നു. ഇന്നും സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ചു. ലോക്ഡൗണ്‍ ഇളവുകളായി ആരോഗ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതും ചീഫ് സെക്രട്ടറി ഉത്തരവിലൂടെ നിബന്ധനയായി പ്രഖ്യാപിച്ചതും പരസ്പര വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അശാസ്ത്രീയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജനങ്ങളെയും വ്യാപാരികളെയും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണിതെന്നും ബാബു ആരോപിച്ചു.

നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും പോലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്നുമാണ് ആരോഗ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞത്. പിണറായി സര്‍ക്കാര്‍ പെറ്റി സര്‍ക്കാരായി മാറിയെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കൊവിഡില്‍ നട്ടംതിരിയുന്ന ജനത്തെ സര്‍ക്കാര്‍ പിഴ ചുമത്ത് കൊള്ളയടിക്കുകയാണെന്നും കടക്കെണിയിലായവരെ കൂടുതല്‍ വിലയ്ക്കുകയാണെന്നും ജനങ്ങളെ സര്‍ക്കാര്‍ കളിയാക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഒരു ജോസ് വാക്‌സിനെങ്കിലും എടുത്തവര്‍ 50 ശതമാനമാണ്. ബാക്കിയുള്ളവര്‍ കടയില്‍ പോകണമെങ്കില്‍ 500 രൂപ കൊടുത്ത് ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നാണ് പറയുന്നത്. എന്തുതരം നിയന്ത്രണമാണിതെന്നും വിഡി സതീശന്‍ ചോദിക്കുന്നു. ഇനി വരും ദിവസങ്ങളില്‍ പോലീസിന് ഫൈന്‍ ചാകരയായിരിക്കുമെന്ന് ഉറപ്പാണ്. കടയില്‍ പോകുന്നവരെയെല്ലാം ചാകിട്ട് പിടിച്ച് ഫൈന്‍ അടപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വരും ദിവസങ്ങളില്‍ കാണാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...