Connect with us

Hi, what are you looking for?

Exclusive

പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നു,പണി വരുന്നുണ്ടെന്ന് കെ സുധാകരന്‍

കേരള പോലീസിന്റെ അക്രമത്തിനെതിരെ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച് പൊലീസ് പിഴ ചുമത്തുന്നതിനെതിരെയാണ് സുധാകരന്റെ രൂക്ഷ പ്രതികരണം. തെറിപറഞ്ഞ് അപമാനിച്ചും ഭീഷണിപ്പെടുത്തിയും ഭീമമായ തുക ഫൈന്‍ അടിച്ചും പൊലീസ് കാട്ടുന്നത് പിടിച്ചുപറിയും അക്രമവുമാണെന്ന് സുധാകരന്‍ ്പറയുന്നു. വാക്സിന്‍ എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ കടകളില്‍ പോലും പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പോലീസിന് വീണ്ടും ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സ് ആണ്. ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സുധാകരന്‍ പറയുന്നു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചു പിടിക്കാന്‍ ജനങ്ങള്‍ക്ക് നേരെ പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുന്ന പരിപാടി തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്നുള്ള മുന്നറിയിപ്പാണ് സുധാകരന്‍ നല്‍കുന്നത്.

സുധാകരന്‍ പറയുന്നതിങ്ങനെ… പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല പോലീസ് മന്ത്രിയുടെ ഏക ജോലി എന്ന് പിണറായി വിജയന്‍ മനസിലാക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് പോലീസ് മന്ത്രിയെന്നാണ് മുഖ്യമന്ത്രിയോട് കെ സുധാകരന്‍ ചോദിക്കുന്നത്. ചെറുകിട വ്യാപാരികളും തൊഴിലാളികളും കച്ചവടക്കാരും റോഡിലിറങ്ങുന്നത് അവര്‍ക്ക് ജീവിക്കാനുള്ള വക കണ്ടെത്താനാണ്. വീട്ടിലെ കുഞ്ഞു മക്കള്‍ക്ക് ഭക്ഷണവും വസ്ത്രവും വാങ്ങാനാണ്. ഏതെങ്കിലും ഒരു പെട്ടിക്കടക്കാരന്‍ രാത്രി വൈകിയും ഉറങ്ങാതെ കട തുറന്ന് വെച്ച് ഇരിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇളവ് നല്‍കാന്‍ തയ്യാറാവാത്ത ലോണിന്റെ പലിശ തിരിച്ചടയ്ക്കാനോ വീട്ടിലേക്ക് ഒരു നേരത്തെ ആഹാരം വാങ്ങാനോ, വീട്ടു വാടക കൊടുക്കാനോ, പ്രായമായ അച്ഛനമ്മമാര്‍ക്ക് മരുന്ന് വാങ്ങാനോ ഒക്കെ ആണെന്ന് പിണറായി സര്‍ക്കാര്‍ മനസിലാക്കണമെന്നും സുധാകരന്‍ പറയുന്നു.

സ്വന്തക്കാര്‍ക്ക് പിന്‍വാതില്‍ വഴി വാക്സീന്‍ തിരിമറി നടത്തി കൊടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ നീക്കം.സര്‍ക്കാരിന്റെ കഴിവ് കേട് കൊണ്ട് വാക്സീന്‍ ഇനിയും ലഭിക്കാത്തവരുടെ സ്വാതന്ത്ര്യം പോലും ഹനിക്കുന്നത് ഭരണഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്.പാര്‍ട്ടിക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വാക്സിനും തൊഴില്‍ നിയമനവും മറ്റാനുകൂല്യങ്ങളും പിന്‍വാതില്‍ വഴി നല്‍കുകയും ബാക്കിയുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞ് അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയും ജീവിക്കാന്‍ വേണ്ടി പോരാടുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്നത് ഒരു ജനാധിപത്യത്തിന് മരണവാറണ്ട് എഴുതുന്നതിന് തുല്യമാണ്.

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചു പിടിക്കാന്‍ ജനങ്ങള്‍ക്ക് നേരെ പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുന്ന പരിപാടി തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, നിയന്ത്രണങ്ങളുടെ പേരിലുള്ള പോലീസ് അതിക്രമത്തെ ന്യായീകരിക്കുകയാണ് വീണ ജോര്‍ജ് ചെയ്തത്. പോലീസ് നിര്‍വ്വഹിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണെന്നാണ് വീണ ജോര്‍ജ്ജ് പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...