Connect with us

Hi, what are you looking for?

Exclusive

പിണറായി നാണംകെട്ടു.. യൂസഫലി രക്ഷകനായി..

കൊവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ നിരവധി സാധാരണക്കാര്‍ ആത്മഹത്യയുടെ വക്കിലെത്തിയിട്ടുണ്ട്. കടകള്‍ തുറക്കാന്‍ കഴിയാതെ വാടക കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ് ദയനീയം.ബുദ്ധിമുട്ടിയിട്ടും ആത്മഹത്യയുടെ വക്കിലെത്തിയിട്ടും രക്ഷകനായി എത്തുമെന്ന് പറയുന്നത് നിങ്ങളുടെ ക്യാപ്റ്റന്‍ എവിടെപ്പോയെന്ന് ചോദിച്ചുപൊകുകയാണ്.

ഇവിടെ അങ്ങനെയൊരു സാഹചര്യം വന്നപ്പോള്‍ വീട്ടമ്മയ്ക്ക് സഹായവുമായി ദൈവദൂതനെ പോലെ എത്തിയത് പ്രമുഖ വ്യവസായി എംഎ യൂസഫലിയാണ്. കട വാടക കുടിശികയെ തുടര്‍ന്ന് തുറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ പ്രസന്നയ്ക്കാണ് കൈത്താങ്ങുമായി എം.എ.യൂസഫലി എത്തിയത്. 54 വയസ്സുകാരിയായ പ്രസന്നയുടെ എറണാകുളം മറൈന്‍ ഡ്രൈവിലെ കട വാടക നല്‍കാത്തതിന് ജി.സി.ഡി.എ അധികൃതര്‍ അടച്ച് പൂട്ടിയിരുന്നു. തുടര്‍ന്ന് നാല് ദിവസമായി കടയ്ക്ക് മുന്നില്‍ സമരത്തിലായിരുന്നു പ്രസന്ന. ഇതൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് മാത്രം.

ഒന്‍പത് ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നാണ് ജി.സി.ഡി.എയുടെ വാദം. ഇത് നല്‍കാനാകാതെ വിഷമിച്ച പ്രസന്നയ്ക്ക് അപ്രതീക്ഷിതമായാണ് യൂസഫലിയുടെ സഹായം എത്തിയത്. പ്രസന്നയുടെ പേരിലുള്ള മുഴുവന്‍ കുടിശികയും അടയ്ക്കുമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. കടയിലേക്ക് വില്‍പ്പനയ്ക്കുവേണ്ട സാധനങ്ങള്‍ വാങ്ങാന്‍ രണ്ടു ലക്ഷം രൂപയും നല്‍കും.
മാനസിക വെല്ലുവിളി നേരിടുന്ന മകളെ വളര്‍ത്താനായാണ് പ്രസന്ന കട ആരംഭിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 2015ലാണ് ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ മാസം 13,800 രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും ലോക്ക്ഡൗണും നടപ്പാത നവീകരണവുമെല്ലാം കാരണം രണ്ട് വര്‍ഷമായി കച്ചവടം നന്നായി നടന്നില്ലെന്നാണ് പറയുന്നത്.

ഇത് വാര്‍ത്തയായതോടെ യൂസഫലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എത്തിയ ലുലു ഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് തുക അടയ്ക്കുമെന്ന വിവരം പ്രസന്നയെ അറിയിച്ചു. ഇന്നലെ തന്നെ കുടിശിക തുക മുഴുവന്‍ അടയ്ക്കാന്‍ ജി.സി.ഡി.എ ചെയര്‍മാനുമായി ബന്ധപ്പെട്ടെങ്കിലും ഓഫീസ് അവധിയായതിനാല്‍ നടന്നില്ല. ഇന്ന് വാടക കുടിശ്ശിക പൂര്‍ണമായി അടച്ച് പ്രസന്നയ്ക്ക് കട തുറക്കാനായി. 6,32,462 രൂപയാണ് അടച്ചത്.യൂസഫലിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രസന്ന പറയുകയുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജി സി ഡി എ അധികൃതര്‍ ബലമായി കട അടപ്പിച്ച് സാധനങ്ങള്‍ പുറത്തിട്ടത്. അന്നു മുതല്‍ പ്രസന്ന കടയ്ക്ക് പിന്നിലുള്ള ചായ്പ്പിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. പ്രസന്നയുടെ ദുരിതത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ട യൂസഫലി ഉടനെ തന്നെ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരെ അവിടേക്കയച്ച് സഹായം ഉറപ്പ് നല്‍കുകയായിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാനായി മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അഞ്ച് വര്‍ഷം മുമ്പ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന ചെറിയ കട നിര്‍മിക്കാനുള്ള അനുമതി ജി സി ഡി എ നല്‍കിയത്.തുടര്‍ന്ന് 3.25 ലക്ഷം രൂപ വായ്പയെടുത്ത് പ്രസന്ന തന്നെയാണ് ചെറിയ കട നിര്‍മിച്ചത്. ജി സി ഡി എയ്ക്ക് തറവാടക നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കൊവിഡും ലോക്ക്ഡൗണും വന്നതോടെ കടപൂട്ടി. പിന്നീട് ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വോക്വേ നവീകരണം തുടങ്ങിയതിനാല്‍ കട തുറക്കാനായില്ല. ഈ സമയത്തെയും മുമ്പത്തെയും വാടക നല്‍കിയില്ലെന്നു കാണിച്ചാണ് കഴിഞ്ഞ ദിവസം കട തുറന്നപ്പോള്‍ ജി സി ഡി എ ഉപകരണങ്ങള്‍ പുറത്തെടുത്തു വച്ച് കട സീല്‍ ചെയ്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...