സൂറത്ത് . ലോക്സഭ തിരഞ്ഞെടുപ്പിൽ സൂറത്ത് മണ്ഡലത്തിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം. ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാക്കുകയായിരുന്നു. കൂടാതെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാണിയുടെ പത്രിക തള്ളിയിരുന്നു.
നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ നിരസിച്ചതോടെ കോൺഗ്രസ് പാർട്ടിക്ക് തിരിച്ചടി നേരിട്ടതിനാൽ സൂറത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം അപ്രതീക്ഷിത വഴിത്തിരിവായി. ഇതോടെയാണ് ബിജെപി മണ്ഡലത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിവരം ബിജെപി യൂണിറ്റ് ചീഫ് സിആർ പാട്ടീലാണ് അറിയിച്ചിരിക്കുന്നത്.
ആദ്യം സൂറത്ത് ലോക്സഭാ മണ്ഡലത്തിലേക്ക് കോൺഗ്രസ് നിർദ്ദേശിച്ചിരുന്ന നിലേഷ് കുംഭാനിയെ നിർദ്ദേശിച്ചവരുടെ ഒപ്പിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വം അസാധുവാക്കിയതായി കണ്ടെത്തുകയാണ് ഉണ്ടായത്.