Connect with us

Hi, what are you looking for?

Crime,

പാനൂര്‍ ബോംബ് സ്‌ഫോടന കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഏൽപ്പിക്കണം, തെരഞ്ഞെടുപ്പ് കമ്മീഷനോട് ഷാഫി പറമ്പിൽ

കണ്ണൂര്‍ . പാനൂര്‍ സ്‌ഫോടന കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വടകര ലോകസഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബോംബ് നിര്‍മാണം സിപിഎം നേതാക്കളുടെ അറിവോടെയെന്നെന്നും നിസാര വകുപ്പുകള്‍ ചേര്‍ത്താണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടു ള്ളതെന്ന ആരോപണവും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഷാഫി ഉന്നയിച്ചു.

സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്റെ അടിയന്തര ഇടപെടലുണ്ടാവണമെന്നും ഷാഫി പറമ്പില്‍ പരാതിയില്‍ ആവശ്യപ്പെട്ടുണ്ട്. പാനൂര്‍ ബോംബ് സ്‌ഫോടനം എല്‍ഡിഎഫിനെ തിരെ വാടകരയിൽ യു ഡി എഫിന്റെ ശക്തമായ തെരഞ്ഞെടുപ്പ് ആയുധമായി മാറിയിരിക്കുകയാണ്. ടിപി ചന്ദ്രശേഖര്‍ വധക്കേസ് പ്രധാന വിഷയമാകുന്ന വടകരയില്‍ ടിപിയുടെ ഭാര്യയും എംഎല്‍എയുമായ രമയെ മുന്നില്‍ നിര്‍ത്തി സമാധാന റാലിയും ഷാഫി പറമ്പില്‍ സംഘടിപ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 5 നു പുലര്‍ച്ചെ രാത്രി ഒരു മണിയോടെയാ യിരുന്നു പാനൂരിൽ സ്‌ഫോടനം ഉണ്ടാവുന്നത്. പാനൂര്‍ കൈവേലി ക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റ് പോവുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...