Connect with us

Hi, what are you looking for?

Crime,

പിണറായി ഭരണഘടനാ ലംഘനം നടത്തി, കേന്ദ്രം പൊക്കും, മുഖ്യന്റെ കസേര തെറിക്കും?

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പരസ്യമായി പ്രസ്താവന നടത്തിയ പിണറായി വിജയനെതിരെ നിയമനടപടികളുമായി അഡ്വ. കൃഷ്ണരാജ് രംഗത്ത്. പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് അഡ്വ.കൃഷ്ണരാജ് പറഞ്ഞു.

അധികാരത്തിൽ നിന്നും ചവിട്ടിപ്പുറത്താക്കാനുള്ള അവസരം എന്നാണ് മുഖ്യന്റെ ഈ നടപടിയെ കൃഷ്ണരാജ് വിശേഷിപ്പിച്ചത്. അന്തരിച്ച മുൻ മന്ത്രി ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗം, സജി ചെറിയാന്റെ ഭരണഘടനയെ വിമര്ശിച്ചുകൊണ്ടുള്ള പ്രസംഗം എന്നിവയുടെയെല്ലാം ഒടുക്കം രാജിയായിരുന്നു . സമാന അനുഭവമായിരിക്കും പിണറായി വിജയനും ഉണ്ടാവാൻ പോകുന്നതെന്ന് കൃഷ്ണരാജ് പറഞ്ഞു. കൃഷ്ണരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ …

പിണറായി വിജയന്റെ വിധേയത്വം. പിണറായി വിജയൻ മുഖ്യമന്ത്രി യായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറയുന്ന ഒരു വാചകം ഉണ്ട്. ” I will bear true faith and allegiance to the Constitution of India as by law established, that I will uphold the sovereignty and integrity of India.” അതായത് ഭാരതത്തിന്റെ ഭരണഘടനയോട് അടിയുറച്ച വിശ്വാസവും വിധേയത്വവും ഉണ്ടാവുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഘണ്ഡതയും ഉയർത്തി പിടിക്കും എന്ന്.

ഒരു തിരഞ്ഞെടുക്കപ്പെട്ടു സത്യപ്രതിജ്ഞ നടത്തി അധികാരത്തിൽ ഇരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിൽ ഭാരതത്തിന്റെ പാർലിമെന്റ് പാസ്സാക്കി ഭാരതത്തിന്റെ പ്രസിഡന്റ്‌ ഒപ്പിട്ട് ഭരണഘടനാ പ്രകാരം നിലവിൽ വന്ന പൗരത്വ നിയമം നടപ്പാക്കില്ല എന്ന പിണറായി വിജയന്റെ എഴുതി പ്രസിദ്ധീകരിച്ച പ്രസ്താവന ഭരണഘടനാ വിരുദ്ധവും തികഞ്ഞ സത്യപ്രതിജ്ഞ ലംഘനവുമാണ്. നിയമപരമായി ചവിട്ടി പുറത്താക്കാൻ പറ്റിയ സാഹചര്യം. ഒന്ന് നോക്കിയാലോ.?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പിണറായി വിജയൻ നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു … തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമ ന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണം.

സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്. മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേത്. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്യുകയും മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിൽ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്തു. ജനകീയ പ്രതിഷേധങ്ങളും വിമർശനങ്ങളും കണക്കികെടുക്കാതെ വർഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാർ കാണിക്കുന്നത്.

മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കും. UPDATING..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...