Connect with us

Hi, what are you looking for?

Crime,

കേജിരിവാളിന് ഖാലിസ്ഥാൻ ഭീകരരുമായി ബന്ധമോ?? ഭീകരനെ മോചിപ്പിക്കാൻ വാങ്ങിയ 133.6 കോടിയെ പറ്റി ഒരക്ഷരം മിണ്ടാതെ എ എ പി

കെജ്രിവാളിനും എ എ പി പാര്‍ട്ടിക്കും ഖാലിസ്ഥാൻ ഭീകരരുമായി അവിഹിത ബന്ധമോ ? ഉണ്ടെന്നു പുറത്ത് വന്ന വിവരങ്ങൾക്ക് എ എ പിയും കേജിരിവാളും ഒരക്ഷരം മറുപടി പറയാത്തത് ദുരൂഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് ഇ ഡി കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി കെജ്രിവാളും എ എ പി പാര്‍ട്ടിയും ഖാലിസ്ഥാൻ ഭീകരരിൽ നിന്ന് 16 മില്യണ്‍ ഡോളര്‍ (133.6 കോടി രൂപ) കൈപ്പറ്റിയതായി അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂസ് ആണ് വെളിപ്പെടുത്തിയിരുന്നത്. ഇതിനു പിറകേയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക ചില പരാമർശങ്ങൾ നടത്തുന്നത്. ഇതും ദുരൂഹത ഉണ്ടാക്കുന്നതാണ്.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ഖലിസ്ഥാനി ഭീകരന്‍ പ്രൊഫസര്‍ ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ വിട്ടയക്കാമെന്ന് കെജ്‌രിവാള്‍ ഉറപ്പു നല്കിയായിരുന്നതായും ഇതിനായാണ് പനം നൽകിയതെന്നും ഗുര്‍പത്വന്ത് സിംഗ് വെളിപ്പെടുത്തുന്നത്. 2022ലെ തെരഞ്ഞെടുപ്പിനും എ എ പി ഖാലിസ്ഥാന്‍ ഫണ്ട് ഉപയോഗിച്ചെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ആരോപിച്ചിരുന്നു. യുഎസ്എ, കാനഡ, യുകെ, ഇയു, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഖലിസ്ഥാന്‍ അനുകൂല സിഖുകാര്‍ എഎപിക്ക് വന്‍തോതില്‍ ധനസഹായവും പിന്തുണയും നല്‍കി വന്നിരുന്നെന്നും ഗുര്‍പത്വന്ത് സിംഗ് പന്നൂസ് ആരോപിച്ചിരുന്നെങ്കിലും ഇതിനൊന്നും ഒരക്ഷരം മറുപടി പറയാൻ എ എ പി പാർട്ടിയോ കേജിരിവാളോ തയ്യാറായിരുന്നില്ല.

ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ 2014 ല്‍ ന്യൂയോര്‍ക്കിലെ റിച്ച്മണ്ട് ഹില്‍സിലെ ഗുരുദ്വാരയില്‍ വെച്ച് ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും, അവിടെ വെച്ചാണ് സാമ്പത്തിക സഹായത്തിന് പകരമായി1993 ലെ ഡല്‍ഹി സ്‌ഫോടനത്തിന്റെ ആസൂത്രകൻ ജയിലില്‍ കഴിയുന്ന ഖാലിസ്ഥാന്‍ ഭീകരന്‍ ഭുള്ളറിനെ മോചിപ്പിക്കുമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്യുന്നതെന്നുമാണ് ഗുര്‍പത്വന്ത് സിംഗ് പന്നൂസ് ലോകം കണ്ട വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നത്. സത്യസന്ധരായ ഇന്ത്യന്‍ ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്ന അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ കൂട്ടാളികളും സത്യസന്ധരായ ഇന്ത്യന്‍ ഹിന്ദുക്കളേക്കാള്‍ അപകടകാരികളാണെന്നും വിഡിയോയിൽ പന്നൂന്‍ കുറ്റപ്പെടുത്തിയിരുന്നു.

2014ല്‍ മുഖ്യമന്ത്രി പദവി ഇല്ലാതിരുന്ന സമയത്ത് ആണ് കെജ്‌രിവാള്‍ യുഎസില്‍ എത്തുന്നത്. സര്‍ക്കാര്‍ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രൊഫസര്‍ ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കുമെന്ന് ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ക്ക് കെജ്‌രിവാള്‍ വാഗ്ദാനം നല്‍കുകയായിരുന്നു. എന്നാല്‍ അയാളെ വിശ്വസിക്കരുതെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞിരുന്നു. ഇപ്പോള്‍ അയാള്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷമായി. 2014 മുതല്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനായി എഎപിക്ക് 14 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട് – ഗുര്‍പത്വന്ത് സിംഗ് പന്നൂസ് പറയുകയുണ്ടായി.

കേജിരിവാളിന്റെ അറസ്റ്റുമായി ബന്ധപെട്ടു ‘ന്യായമായ, സുതാര്യമായ, സമയോചിതമായ നിയമനടപടികൾ’ എന്ന ആവശ്യം ആണ് അമേരിക്ക ഇതിനു പിറകെ ഇന്ത്യക്ക് മുൻപാകെ ഉന്നയിക്കുന്നത്. നികുതി അധികാരികൾ തങ്ങളുടെ ചില ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസ് പാർട്ടിയുടെ ആരോപണത്തെക്കുറിച്ച് അറിയാമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലറും പറയുകയുണ്ടായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഇന്ത്യ ഒരു യുഎസ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി എതിർപ്പ് പ്രകടിപ്പിക്കുകയാണ് ഉണ്ടായത്.

‘അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് ഉൾപ്പെടെയുള്ള ഈ നടപടികൾ ഞങ്ങൾ സൂക്ഷ്മമായി പിന്തുടരുകയാണെന്നും ഈ വിഷയങ്ങളിൽ ഓരോന്നിനും ന്യായവും സുതാര്യവും സമയോചിതവുമായ നിയമനടപടികൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു’ എന്നുമാണ് മില്ലർ പറഞ്ഞിരുന്നത്. ന്യൂയോര്‍ക്കിലെ റിച്ച്മണ്ട് ഹില്‍സിലെ ഗുരുദ്വാരയില്‍ വെച്ച് ഖാലിസ്ഥാന്‍ ഗ്രൂപ്പുകളുമായി കേജിരിവാൾ കൂടിക്കാഴ്ച നടത്തിയെന്നും, അവിടെ വെച്ചാണ് സാമ്പത്തിക സഹായത്തിന് പകരമായി 1993 ലെ ഡല്‍ഹി സ്‌ഫോടനത്തിന്റെ ആസൂത്രകൻ ജയിലില്‍ കഴിയുന്ന ഖാലിസ്ഥാന്‍ ഭീകരന്‍ ഭുള്ളറിനെ മോചിപ്പിക്കുമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്യുന്നതെന്നുമുള്ള വിവരങ്ങൾ പുറത്ത് വന്ന പിറകെയാണ് കേജിരിവാളിന്റെ സംരക്ഷകനായി മില്ലർ എത്തുന്നതെന്നതാണ് ശ്രദ്ധേയം.

അതേസമയം, ജയിൽ കഴിയുന്ന പ്രതികളെ മോചിപ്പിക്കാമെന്ന് മാത്രമല്ല തീഹാർ ജയിലിലെ തടവുകാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനായും എ എ പി പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളാണ് തുടർന്ന് പുറത്ത് വന്നത്. ഡൽഹി മുൻമന്ത്രി സത്യേന്ദർ ജെയിൽ കോടികൾ ഇങ്ങനെ കൈകളിലാക്കിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത് ഇതിനു പിറകെയായിരുന്നു. കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് 10 കോടി രൂപ കൈപ്പറ്റിയ കേസിൽ ഡൽഹി മുൻമന്ത്രി സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ഉത്തരവാകുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് ആംആദ്മി നേതാവിനെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്.

ജയിൽ തടവുകാരിൽ നിന്നും കോടികൾ തട്ടിയെന്ന കേസിൽ സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ലെഫ്. ​ഗവർണർ വി.കെ. സക്സേന ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽക്കുകയാണ് ഉണ്ടായത്. തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ നടത്തിയ വെളിപ്പെടുത്തൽ ആണ് ആംആദ്മിയെ ജയിൽ വിഷയത്തിൽ വെട്ടിലാക്കുന്നത്.

തീഹാർ ജയിലിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി തടവുകാരായി കഴിയുന്ന പ്രമുഖരായ വ്യക്തികളിൽ നിന്നും കോടികൾ പണം തട്ടുന്ന റാക്കറ്റ് ഉണ്ടെന്നായിരുന്നു സുകേഷ് ചന്ദ്രശേഖർ നടത്തിയിരുന്ന വെളിപ്പെടുത്തൽ. ജയിൽ മന്ത്രിയായിരുന്ന സത്യേന്ദർ ജെയിനും തിഹാർ ജയിൽ ഡിജി ആയിരുന്ന സന്ദീപ് ​ഗോയലും ചേർന്ന റാക്കറ്റായിരുന്നു പണം തട്ടി വന്നിരുന്നത്. തിഹാറിൽ തടവിൽ കഴിയുന്ന ഉന്നത വ്യക്തികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്താമെന്ന് വാ​ഗ്ദാനം നൽകി അവരിൽ നിന്നും കോടികൾ പിരിവെടുക്കുകയായിരുന്നു എ എ പി മന്ത്രി അടക്കം ചെയ്തിരുന്നത്.

ഗവർണർ വി.കെ. സക്സേനയ്‌ക്ക് ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകൻ വഴി അയച്ച കത്തിലാണ് ചന്ദ്രശേഖർ വെളിപ്പെടുത്തലുകൾ നടത്തുന്നത്. 2019-22 കാലയളവിൽ സത്യേന്ദർ ജെയിന് 10 കോടി രൂപയും ജയിൽ ഡിജി സന്ദീപ് ​ഗോയലിന് 12.50 കോടി രൂപയും നൽകിയെന്നാണ് സുകേഷ് ചന്ദ്രശേഖർ പറഞ്ഞിരിക്കുന്നത്. ഇതിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജയിൻ നിലവിൽ ജയിലിൽ കഴിയുകയാണ്. 2022ലായിരുന്നു സത്യേന്ദർ ജയിൻ ഇഡിയുടെ അറസ്റ്റിലാവുന്നത്. അക്കാലത്ത് ഡൽഹി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ജെയിനുവേണ്ടി എ എ പി പാർട്ടിയോ, കേജിരിവാളോ,രക്ഷക്കായി വിശദീകരങ്ങളുമായെത്തിയ എ എ പി മന്ത്രിമാരോ, കേജിരിവാളിന്റെ ഭാര്യയോ ഒരക്ഷരം മിണ്ടിയിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...