Connect with us

Hi, what are you looking for?

Crime,

മാസപ്പടി വിവാദത്തിൽ വീണയും സി എം ആർ എല്ലും ഇ ഡി ക്കെതിരെ ഹൈക്കോടതിയിലേക്ക്, കൂടുതൽ കുരുക്കിലേക്ക്

മാസപ്പടി വിവാദത്തിൽ വീണയും സി എം ആർ എല്ലും അടക്കമുള്ളവർ കൂടുതൽ കുരുക്കിലേക്ക്. അതിനുള്ള ചൂണ്ട ഹൈക്കോടതിയെ സമീപിച്ച് സ്വയം എറിഞ്ഞു കഴുത്തിൽ കുരുക്ക് മുറുക്കാനുള്ള പുറപ്പാടിലാണ് മാസപ്പടിക്കാർ. ഇ ഡി ക്കെതിരെ മാസപ്പടി വാങ്ങിയവരും കൊടുത്തവരും ഹൈക്കോടതിയെ സമീക്കാനൊരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുള്‍പ്പെട്ട മാസപ്പടി ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) കേസെടുത്തത്‌ നിയമവിരുദ്ധമെന്ന്‌ നിയമോപദേശം കിട്ടിയെന്നു പറഞ്ഞാണിത്. ഇ ഡി ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്‌ എതിര്‍കക്ഷികള്‍. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ്‌ ഫ്രോഡ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസ്‌ (എസ്‌.എഫ്‌.ഐ.ഒ) അന്വേഷണം നടക്കുന്നതിനിടെയാണ്‌ മാസപ്പടി കേസില്‍ ഇ.ഡി കൂടി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

വിജിലന്‍സ്‌, സി.ബി.ഐ, പോലീസ്‌ തുടങ്ങിയ ഏജന്‍സികള്‍ ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെങ്കിലേ ഇ.ഡിക്ക്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ അധികാരമുള്ളൂ എന്ന് പറഞ്ഞാണ് ഇ ഡി ക്കെതിരെ എതിർ കക്ഷികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. യൂണിവേഴ്സിറ്റികളിൽ വി സിമാരെ അനധികൃതമായി നിയമിച്ചതിൽ നിന്ന് രക്ഷപെടാൻ ഇതേ നിയമോപദേശ തന്ത്രം തന്നെയാണ് പിണറായി സർക്കാർ പയറ്റി തോറ്റു തൊപ്പിയിട്ടത്. എന്‍ഫോഴ്‌സ്‌മെന്റ്‌ കേസ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ (ഇ.സി.ഐ.ആര്‍) പകര്‍പ്പ്‌ ലഭിച്ച ശേഷമാണ് നിയമനടപടിക്കുള്ള നീക്കം. കേസെടുത്തതിനു പിന്നില്‍ രാഷ്‌ട്രീയ താല്‍പര്യമുണ്ടെന്നും ആരോപണ വിധേയര്‍ കോടതിയിൽ പറയാനിരിക്കുകയാണ്.

എസ്‌.എഫ്‌.ഐ.ഒ അന്വേഷണത്തിന്റെ പേരില്‍ മാത്രം ഇ.ഡിക്കു ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നതിന് പിന്നിൽ ഇ ഡി യെ മാസപ്പടിക്കാർ തീർത്തും ഭയപ്പെടുന്നുണ്ടെന്ന താണ് വ്യക്തമാക്കുന്നത്. മാത്രവുമല്ല,ഇടപാടുകളിലെ കള്ളപ്പണ ഡീലുകൾ പുറത്ത് വരുമോ എന്ന ഭയവും ഉണ്ട്. കമ്പനികള്‍ തമ്മിലുള്ള വന്‍കിട തട്ടിപ്പ്‌ കണ്ടെത്താനാണു എസ്‌.എഫ്‌.ഐ.ഒ അന്വേഷണം. ഇക്കാര്യത്തിൽ ഇവിടെ കമ്പനികള്‍ക്ക് പരാതിയില്ലെന്നാണ് മാസപ്പടിക്കാരുടെ വാദം. ജനത്തിന്റെ കോടികൾ കമ്പനികൾക്ക് പരാതിയില്ലാത്തതിന്റെ പേരിൽ കൊള്ളയടിച്ചു കൊണ്ട് പോകാം എന്നാണു മാസപ്പടിക്കാരുടെ ന്യായം. ഏതു നിയമത്തിന്റെ പിന്‍ബലത്താലാണു കേസെടുത്തതെന്നു ഇ.ഡി. വ്യക്‌തമാക്കാതി രിക്കെ കേസ് അന്വേഷണം ചട്ട വിരുദ്ധമാണെണെന്ന മുടന്തൻ ന്യായമാണ് മാസപ്പടിക്കാർ ഉന്നയിക്കാനിരിക്കുന്നത്.

‘ഏതെങ്കിലും എഫ്‌.ഐ.ആറിന്റെ അടിസ്‌ഥാനത്തിലേ ഇ.ഡിക്കു കൂടുതല്‍ അന്വേഷണാധികാരമുള്ളൂ എന്നും, ഫെമ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും, അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സാമ്പത്തിക ക്രമക്കേട്‌ നടത്തി എന്നതിനു മറ്റൊരു ഏജന്‍സിയുടെ എഫ്‌.ഐ.ആര്‍ വേണമെന്നും, സ്വന്തം നിലയ്‌ക്കു ഇ.ഡിക്കു ഇ.സി.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യാനാവില്ലെന്നും, അല്ലാതെ സ്വന്തം നിലയ്‌ക്കു ഇ.ഡിക്കു ഇ.സി.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യാനാവില്ലെന്നും’ തുടങ്ങി കോടതികളിൽ നില നിൽക്കാത്ത നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ ഡി ക്കെതിരെ മാസപ്പടി കക്ഷികൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ മാനേജ്‌മെന്റ്‌ ആക്‌ട്‌- 1999 (ഫെമ), കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം- 2002 (പി.എം.എല്‍.എ.), ഫ്യുജിറ്റീവ്‌ ഇക്കണോമിക്‌ ഒഫന്‍ഡേഴ്‌സ്‌ ആക്‌ട്‌- 2018, ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സംരക്ഷണവും കള്ളക്കടത്ത്‌ പ്രവര്‍ത്തനങ്ങള്‍ തടയലും നിയമം – 1974 (കോഫെപോസ) എന്നിവ പ്രകാരം ഇ.ഡിക്കു കേസെടുക്കാം. മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിരിക്കുന്നു എന്നത് വ്യക്തമാണ്.

കരിമണല്‍ കൊള്ളയ്‌ക്ക്‌ ഇടനില നിന്നത്‌ കെ.എസ്‌.ഐ.ഡി.സിയാണ്. തോട്ടപ്പള്ളിയില്‍ മണല്‍ ഖനനത്തിന്‌ അനുമതി നല്‍കിയതു തുച്‌ഛമായ വിലയ്‌ക്കാണ്‌. മുപ്പത്തിനായിരം രൂപ വില ഈടാക്കേണ്ടിടത്ത്‌ ഖനനാനുമതി നല്‍കിയതു 467 രൂപയ്‌ക്ക്‌. കെ.എം.എം.എല്ലിന്‌ കുറഞ്ഞ വിലയ്‌ക്കു മണല്‍ നല്‍കാന്‍ കെ.എസ്‌.ഐ.ഡി.സി ഇടപെടല്‍ നടത്തി. കെ.എസ്‌.ഐ.ഡി.സി ഉദ്യോഗസ്‌ഥരായ മൂന്നുപേര്‍ വിരമിക്കലിനു ശേഷം സ്വകാര്യ കമ്പനിയില്‍ ഡയറക്‌ടമാരായി. ധാതുമണല്‍ സമ്പത്ത്‌ കൊള്ളയടിക്കാന്‍ കെ.എസ്‌.ഐ.ഡി.സി കൂട്ടുനിൽക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...