അറബിക്കടലിൽ വീണ്ടും ഇന്ത്യൻ നാവികസേനയുടെ രക്ഷാദൗത്യം. കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ ബോട്ടായ അൽ കാമ്പർ മോചിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യൻ നാവിക സേന. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇറാനിയൻ ബോട്ട് കൊള്ളക്കാർ തട്ടിയെടുക്കുന്നത്.
വിവരം അറിഞ്ഞതിനെ തുടർന്ന് ഇന്ത്യയുടെ രണ്ട് നാവികസേന പടകപ്പലുകൾ സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ബോട്ടിനുള്ളിൽ പാകിസ്ഥാൻ സ്വദേശികളായ ജീവനക്കരാണുള്ളതെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഇന്ത്യൻ നാവികസേന വ്യക്തമാക്കി.