Connect with us

Hi, what are you looking for?

Exclusive

സൈബർ കമ്മികൾ കല്യാണം മുടക്കികൾ നാരായണ നാമം ജപിക്കാൻ നോക്ക് …

നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ വെച്ചു നടത്തുന്ന കല്യാണത്തിന് പങ്കെടുക്കും എന്നുള്ളതാണ് പ്രധാന ചർച്ച വിഷയവും അതെ പോലെ തന്നെ വിവാദവും . മോദിയുടെ വരവ് പ്രമാണിച്ച് വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ സൈബർ ഇടങ്ങളിൽ പരന്നതോടെ ഒരു വിവാഹം പോലും മാറ്റി വെച്ചിട്ടില്ലന്നും എന്നാല്‍ പ്രധാനമന്ത്രി വരുന്നതിന്റെ സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട് എന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ അറിയിച്ചു. ഈ ഒരു ക്രമീകരണം മാത്രമാണ് ക്ഷേത്രത്തില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് ഗുരുവായൂരിലെ മറ്റ് വിവാഹങ്ങള്‍ മുടങ്ങുമെന്നത് വ്യാജപ്രചരണമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്റെ ഫേസ് ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ക്ഷേത്രത്തിലുമൊന്നും വിശ്വാസമില്ലാതിരുന്ന സൈബർ കമ്മികൾ രണ്ട് ദിവസായി ക്ഷേത്രാചാരങ്ങളിലും ജാതകത്തിലും മുഹൂർത്തത്തിലും വരെ ഉത്കണ്ഠയുള്ളവരായി മാറിക്കഴിഞ്ഞു. നരേന്ദ്രമോദി ഗുരുവായൂരിൽ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതാണ് സൈബർ കമ്മികളുടെ പുതിയ വിശ്വാസത്തിന് ഹേതു. ഗുരുവായൂരില്‍ വിവാഹം കഴിക്കാന്‍ മുഹൂര്‍ത്തമൊന്നും നോക്കാറില്ല. എകെജി സെന്റര്‍ അവതരിപ്പിക്കുന്ന പുതിയ നുണക്കഥയാണ് ഗുരുവായൂരിലെ കല്യാണം മുടക്കല്‍. സുരേഷ് ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജാതകവും മുഹൂർത്തവും ആചരിക്കാനാവാതെ വിവാഹം മുടങ്ങേണ്ടി വരുന്ന വിശ്വാസികളെയോർത്ത് ലെഫ്റ്റ് പ്രൊഫൈലുകൾ പൊഴിക്കുന്ന കണ്ണീർ കൊണ്ട് സോഷ്യൽ മീഡിയ മുഴുവൻ പ്രളയസമാനമായ അവസ്ഥയായിരിക്കുകയാണ്. ഏതായാലും ആചാരങ്ങളെയും ജാതകത്തെയും മുഹൂർത്തത്തെയും പറ്റിയൊക്കെ രണ്ട് ദിവസം കൊണ്ട് പഠിച്ചതല്ലേ ഇനിയെങ്കിലും വിപ്ലവവായാടിത്തരം നിർത്തി നാരായണ നാമം ജപിക്കാൻ നോക്ക്. അങ്ങനെങ്കിലും മനസിനൊരു ശാന്തി വരട്ടെ എന്ന കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത് . “എകെജി സെന്റർ അവതരിപ്പിക്കുന്ന പുതിയ നുണക്കഥ ഗുരുവായൂരിലെ കല്യാണം മുടക്കൽ ” എന്ന തലക്കെട്ടോടു കൂടിയാണ് കെ സുരേദ്രൻ സൈബർ കമ്മികളെ ആക്ഷേപിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...