Connect with us

Hi, what are you looking for?

India

ഇന്തോനേഷ്യയിൽ മൗണ്ട് മെറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 11 മരണം

ജക്കാർത്ത . ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിലെ മൗണ്ട് മെറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 11 മരണം. 12 പർവതാരോഹകരെ കാണാതായതായിട്ടുണ്ട്. മൂന്ന് പേർ രക്ഷപ്പെട്ടു. രക്ഷപ്പെട്ട മൂന്ന് പേർക്ക് ​ഗുരുതമായി പെള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.

ഇന്തോനേഷ്യയിലെ മൂന്നാമത്തെ ഉയർന്ന ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്ന പടിഞ്ഞാറൻ സുമാത്രയിലെ അ​ഗ്നിപർവതമാണ് പൊട്ടി തെറിച്ചത്. മെറാപി പർവതത്തിന്റെ ചെരിവുകളിൽ കഴിഞ്ഞിരുന്ന നിരവധിയാളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് മൂന്ന് കിലോമീറ്ററോളം ലാവ പരന്നിരിക്കുന്നു. അന്തരീക്ഷം പൊടിപടലങ്ങളും മറ്റും കൊണ്ട് മൂടി.

മെറാപ്പി പർവതത്തെ ഇന്തോനേഷ്യയിലും ജാവയിലും ഫയർ മൗണ്ടൻ എന്നാണ് വിശേഷിപ്പിക്കുന്നത്. സെൻട്രൽ ജാവ, യോഗ്യക്കാർത്ത പ്രവിശ്യകൾക്കിടയിലുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവതം ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വത മായിട്ടാണ് കണക്കാക്കുന്നത്. 1548 മുതൽ പതിവായി ഈ അഗ്നി പർവതം പൊട്ടിത്തെറിക്കാറുണ്ടായിരുന്നു.

1979 ഏപ്രിൽ മാസത്തിലാണ് വലിയ പൊട്ടിത്തെറി ഉണ്ടാവുന്നത്. 60 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. ഈ വർഷം ജനുവരി മുതൽ ഫെബ്രുവരി വരെ പൊട്ടിത്തെറിച്ചിരുന്നതാണ്. ഇന്തോനേഷ്യ പസഫിക്കിലെ റിംഗ് ഓഫ് ഫയർ എന്ന സ്ഥലത്താണ് ഈ അഗ്നി പർവതം സ്ഥിതി ചെയ്യുന്നത്. അഗ്നിപർവ്വത ഏജൻസിയുടെ കണക്കനുസരിച്ച് 127 സജീവ അഗ്നിപർവ്വതങ്ങളാണ് ഇവിടുള്ളത്. ഭൂഖണ്ഡ ഫലകങ്ങളുടെ കൂടിച്ചേരലാണ് ഇത്രയധികം അ​ഗ്നിപർവ്വതങ്ങൾ സജീവമാകാൻ കാരണം. റോഡുകളും മറ്റും ചാരം നിറഞ്ഞിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...