Connect with us

Hi, what are you looking for?

Exclusive

കേരളത്തിൽ ഓപ്പറേഷൻ താമര വിരിയിക്കാൻ മോദി .. ഇന്റലിജിൻസ് റിപ്പോർട്ട് പുറത്ത്

കേരളരാഷ്ട്രീയത്തിൽ ബിജെപി വൻ അട്ടിമറിക്കൊരുങ്ങുന്നതായി സംസ്ഥാന ഇന്റലിജിൻസ് റിപ്പോർട്ട്. എം എൽ എ മാർ ഉൾപ്പെടെ 22 പേരെ അടര്തിയെടുക്കാനാണ് ബിജെപി യുടെ നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓപ്പറേഷൻ താമര എന്ന് പേരിട്ടിരിക്കുന്ന ഈ നീക്കത്തിന് അണിയറയിൽ മാസ്റ്റർ പ്ലാൻ ഒരുങ്ങിക്കഴിഞ്ഞു. കേരളം പിടിച്ചെടുക്കുക എന്ന എക്കാലത്തെയും ബിജെപി യുടെ സ്വപ്ന ത്തിലേക്ക് നീങ്ങുകയാണ് നേതൃത്വം. അടുത്തത് കേരളമാണ് എന്ന് പ്രധാനമന്ത്രി നേരെംന്ദ്ര മോദി തന്നെ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന ഇന്റലിജിൻസ് മുഖ്യമന്ത്രിക്കു നൽകിയിരിക്കുന്ന ഈ റിപ്പോർട്ട് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ബിജെപി യിൽ കേരള;ത്തിൽ ജനകീയ മുഖങ്ങൾ കുറവായതിനാൽ മറ്റു പാർട്ടി നേതാക്കളെ ഇവർ ലക്ഷ്യമിട്ടിരുന്നു എന്നത് സംബന്ധിച്ച് ഇതിനു മുൻപും റിപോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇത്രയും വസ്തുനിഷ്ഠമായ ഒരു ഇന്റലിജിൻസ് റിപ്പോർട്ട് ഇതാദ്യമാണ്. വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാ ഉന്നതങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരം.
നാല് സീറ്റുകളാണ് ഇക്കുറി ബിജെപി വിജയ പ്രതീക്ഷ പുലർത്തുന്നതെന്ന് പറയുമ്പോഴും തിരുവനന്തപുരവും തൃശൂരുമാണ് ശക്തമായ സാധ്യത മുൻ നിർത്തുന്നത്. തൃശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാര്ഥിയാകുമെന്നാണ് സൂചന .എന്നാൽ തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാര്ഥിയാകുമെന്ന തരത്തിലും പ്രചാരണമുണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെസ്ഥാനാർഥിത്വം സംബന്ധിച്ച് ശോഭാ സുരേന്ദ്രൻ ഇതിനോടകം വ്യക്തത നൽകിക്കഴിഞ്ഞു.
സുരേഷ് ഗോപി തൃശൂരിൽ മൽസരിച്ച് കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിയാകും എന്ന സൂചനയും ശോഭാ സുരേന്ദ്രൻ നൽകി . കേരള രാഷ്ട്രീയം ഏതാനും ദിവസമായി ജനപ്രതിനിധി ഒന്നും അല്ലാതിരുന്നിട്ടും സുരേഷ് ഗോപിയുടെ പിന്നാലെയാണ്‌. സുരേഷ് ഗോപി വാ തുറന്നാൽ അത് കേരള രാഷ്ട്രീയത്തിലെ തലക്കെട്ടുകൾ ആയി മാറി.
ഈ അവസരത്തിൽ തൃശൂരിൽ സുരേഷ് ഗോപി മൽസരിക്കും എന്ന് മാത്രമല്ല തൃശൂർ കേരളത്തിനു നല്കുന്ന ഒരു ക്യാബിനറ്റ് മന്ത്രി കൂടെ ആയിരിക്കും സുരേഷ് ഗോപി എന്ന് തുറന്ന് പ്രതികരിക്കുകയാണ്‌ ശോഭാ സുരേന്ദ്രൻ. തൃശൂരിലെ സുരേഷ് ​ഗോപിയല്ല നോട്ടം ഇടുന്നത്. തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചാൽ തൃശൂരിലെ ജനങ്ങളാണ് ഭാ​ഗ്യം ചെയ്തവർ. കാരണം അദ്ദേ​ഹം ജയിക്കാതെ തന്നെ സ്വന്തം അധ്വാനത്തിന്റെ ഒരു ഭാ​ഗം പാവപ്പെട്ടവർക്ക് നൽകി സേവന പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു.

ജനങ്ങൾ ചിന്തിക്കുകയാണ് തങ്ങളുടെ നായകനായി രാഷ്ട്രീയ നേതാവായി സുരേഷ് ​ഗോപിയെ ജയിപ്പിക്കുകയാണെങ്കിൽ, കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിയുടെ സ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്നുള്ള ബോധ്യം തൃശൂരിലെ ജനങ്ങൾക്കുണ്ട്. സുരേഷ് ​ഗോപിക്ക് ചില സമയത്ത് കുട്ടികളുടെ മനസ്സാണുള്ളത്. സുരേഷ് ​ഗോപിയെ തൃശൂരുകാർ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു .
അതേസമയം തൃശൂരിൽ സുരേഷ് ഗോപി ആയിരിക്കുമോ സ്ഥാനാർത്ഥി എന്ന് തനിക്കറിയില്ലെന്നും പാർട്ടി നേതൃത്വം ചിലപ്പോൾ സുരേഷ് ഗോപിയോട് മത്സരിക്കാൻ പറഞ്ഞു കാണുമെന്നും ആയിരുന്നു വി മുരളീധരന്റെ പ്രതികരണം . സുരേഷ് ഗോപി ജനകീയ വിഷയങ്ങളിലാണ് ഇടപെടുന്നത്. അതുകൊണ്ട് സുരേഷ് ഗോപി മത്സരിക്കണം എന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നും വി മുരളീരൻ കൂട്ടിച്ചേർത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...