Connect with us

Hi, what are you looking for?

Exclusive

‘ശമ്പളമില്ല, കൂലിപ്പണിക്ക് പോകാൻ അവധി വേണം’; വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് അപേക്ഷ പിൻവലിച്ചു. കെഎസ്ആർടിസിയെ മോശമായി ചിത്രീകരിച്ചതല്ലെന്നും തന്റെ അന്ന ദാതാവാണ് കെഎസ്ആർടിസി എന്നും അജു പ്രതികരിച്ചു.
ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്ന് കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് അവധി ചോദിച്ചത്. മൂന്ന്ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടത്.

വീട്ടിലെ ദൈനംദിന ചെലവിന് പോലും കാശില്ലെന്ന് അജു പറഞ്ഞു. ഗതികേടു കൊണ്ട് പ്രതിഷേധിച്ചതാണെന്ന് അജു വ്യക്തമാക്കി. കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് അപേക്ഷ പിൻവലിച്ചു. കെഎസ്ആർടിസിയെ മോശമായി ചിത്രീകരിച്ചതല്ലെന്നും തന്റെ അന്ന ദാതാവാണ് കെഎസ്ആർടിസി എന്നും അജു പ്രതികരിച്ചു.

അതേസമയം, ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക് കടക്കുകയാണ്. സിഎംഡി ഓഫീസ് ഉപരോധിക്കാനാണ് ജിവനക്കാരുടെ തീരുമാനം. സമരം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. ഇടതുപക്ഷ യൂണിയനായ സിഐടിയുവും സമരത്തിലേക്ക് കടക്കുന്നെന്നാണ് വിവരം. ജൂൺ മാസത്തെ ശമ്പളമാണ് മുടങ്ങിയത്.

കളക്ഷൻ കുറഞ്ഞതിനാലാണ് ശമ്പളം മുടങ്ങിയതെന്നാണ് മാനേജ്മെന്റ് പറയുന്നത്. സർക്കാർ സഹായം ലഭിച്ചാൽ ശമ്പളം വിതരണം ചെയ്യും. ഇന്ന് സർക്കാർ സഹായം ലഭിക്കുമെന്നും സിഎംഡി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...