രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന. പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. 15,000ത്തിലധികം പേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. 2593 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,57,545 ആയി ഉയര്‍ന്നു.
ഇന്നലെ രാജ്യത്ത് 44 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,22,193 ആയി. ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1083 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് നാലാം തരംഗം നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ബുധനായിഴ്ച്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അവതരിപ്പിക്കും. ഇതിന് മുന്‍പ് ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ജനുവരി 13 നായിരുന്നു പ്രധാനമന്ത്രിയുടെ നേത്ര്വതത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.