Connect with us

Hi, what are you looking for?

Kerala

ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്ത് സായ് ശങ്കര്‍:ഫോറന്‍സിക് ലാബില്‍ പോലും സാധിക്കാത്ത വീണ്ടെടുക്കല്‍ ;ദിലീപിന്റെ ചാറ്റുകള്‍ വീണ്ടെടുത്ത് ഫയലുകളില്‍. ഹൈക്കോടതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച്ദിലീപ്. ഗൂഢാലോചനക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന് 1:45ന്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിതിരിവ്. പൊലീസിന് വീണ്ടും കരുത്തായി ഡിജിറ്റല്‍ തെളിവുകള്‍. വീണ്ടെടുക്കാന്‍ കഴിയാത്തവിധം സായ് ശങ്കര്‍ മൊബൈല്‍ ഫോണില്‍ നിന്നു മായ്ച്ചു കളഞ്ഞ 10 ഡിജിറ്റല്‍ ഫയലുകള്‍ സായ് ശങ്കര്‍ തന്നെ വീണ്ടെടുത്തു. ഈ തെളിവുകള്‍ നടന്‍ ദിലീപിനെ വെട്ടിലാക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.വധഗൂഢാലോചനക്കേസില്‍, പ്രതി ദിലീപിന്റെ ഫോണില്‍നിന്നു സൈബര്‍ വിദഗ്ധന്‍ സായ്ശങ്കര്‍ നീക്കം ചെയ്ത ഡിജിറ്റല്‍ ഫയലുകള്‍ വീണ്ടെടുത്തുവെന്നാണ് വസ്തുത. സായ്ശങ്കര്‍ തന്നെയാണ് ദിലീപിന്റെ ഫോണുകളില്‍ നിന്നുള്ള ചാറ്റ് ഉള്‍പ്പെടെയുള്ള 10 ഫയലുകള്‍ വീണ്ടെടുത്ത് അന്വേഷണ സംഘത്തിനു നല്‍കിയത്.

തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരായപ്പോഴാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം തെളിവുകള്‍ കണ്ടെടുത്തത്.എന്നാല്‍ സായ് ശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നത് ദിലീപിന് കുടുക്കായി മാറുന്നുണ്ട്. അന്വേഷണ സംഘവുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായുള്ള നടന്‍ ദിലീപിന്റെ ചാറ്റ് വീണ്ടെടുത്ത ഫയലുകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണു സൂചന. ഇത് കേസില്‍ അതിനിര്‍ണ്ണായകമാകും. പൊലീസ് ഉദ്യോഗസ്ഥനോ അഭിഭാഷകനോ ആണ് ഇതിലൂടെ പ്രതിക്കൂട്ടില്‍ വരുന്നതെന്നാണ് സൂചന.

ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിനിടയിലാണ് ദിലീപ് ചിലരുമായി നടത്തിയ ആശയവിനിമയങ്ങളുടെ അടക്കമുള്ള ഡിജിറ്റല്‍ ഫയലുകള്‍ സായ്ശങ്കര്‍ വീണ്ടെടുത്തത്. സൈബര്‍ ഫൊറന്‍സിക് വിഭാഗം ശ്രമിച്ചിട്ടും വീണ്ടെടുക്കാന്‍ കഴിയാതിരുന്ന ഫയലുകളാണ്, അവ മായ്ച്ചു കളഞ്ഞ സായ്ശങ്കര്‍ തന്നെ വീണ്ടെടുത്തത്. ഫൊറന്‍സിക് ലാബില്‍നിന്നു വീണ്ടെടുക്കാന്‍ സാധിക്കാതെ പോയ നിര്‍ണായക വിവരങ്ങളാണ് സൈബര്‍ വിദഗ്ധന്‍ വീണ്ടെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച രണ്ടുമണിയോടെയാണ് കേസിലെ ഏഴാം പ്രതിയായ സായ് ശങ്കര്‍ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ ഹാജരായത്. വൈകിട്ടോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ദിലീപിന്റെ സഹോദരന്‍ അനൂപിനോടും സഹോദരീ ഭര്‍ത്താവ് സുരാജിനോടും ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. ഇവരെ ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കാവ്യാ മാധവനിന്റെ ചോദ്യം ചെയ്യുക. നേരത്തേ സാക്ഷിയായി ചോദ്യം ചെയ്യാന്‍ ഹാജരാകാത്ത സാഹചര്യത്തില്‍ വീണ്ടും നോട്ടിസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

വധ ഗൂഢാലോചനക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് വിധി പറയുക. കോടതി വിധി കേസിന്റെ തുടരന്വേഷണത്തില്‍ നിര്‍ണായകമാകും. കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നതാണ് ദിലീപ് വാദത്തിനിടെ ഉന്നയിച്ച ആവശ്യം. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്കു വിടണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്‌മാനാണു പരിഗണിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...