Connect with us

Hi, what are you looking for?

Kerala

സില്‍വര്‍ ലൈന്‍ സമരത്തിനു സഭയും; കേരളാ കോണ്‍ഗ്രസ്‌ (എം) വെട്ടില്‍, ഓര്‍ത്തഡോക്‌സ്‌ സഭയെ ചൊടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍, ഭരണപക്ഷ എം.എല്‍.എമാരും ആശങ്കയില്‍

കെ-റെയില്‍ വിരുദ്ധസമരം രൂക്ഷമായതോടെ എല്‍.ഡി.എഫ്‌. ഘടകകക്ഷികള്‍ പ്രതിരോധത്തില്‍. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാത്രമാണു കെ-റെയിലിനെ പിന്തുണച്ച്‌ രംഗത്തുള്ളത്‌. മറ്റ്‌ ഘടകകക്ഷികളില്‍ ഏറെ വെട്ടിലായതു കേരളാ കോണ്‍ഗ്രസാ(എം)ണ്‌.
മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസി(എം)നു സ്വാധീനമുള്ള മേഖലകളിലെല്ലാം കെ-റെയില്‍ വിരുദ്ധസമരം ശക്‌തമാണ്‌. കോട്ടയം ജില്ലയില്‍ ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം നിയോജകമണ്ഡലങ്ങളിലൂടെയാണു സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത്‌. പത്തനംതിട്ട ജില്ലയില്‍ ആറന്മുള, കോയിപ്പുറം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം. എറണാകുളം ജില്ലയില്‍ പിറവം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍.

വടക്കന്‍കേരളത്തില്‍ കേരളാ കോണ്‍ഗ്രസി(എം)നു സ്വാധീനമുള്ള കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലും സമരം ശക്‌തമാണ്‌. കത്തോലിക്കാ സഭ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതും പാര്‍ട്ടിയെ വെട്ടിലാക്കി. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ മാടപ്പള്ളി സന്ദര്‍ശിച്ച്‌ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

സമരത്തിനെതിരേ മന്ത്രി സജി ചെറിയാന്റെ പ്രസ്‌താവന ഓര്‍ത്തഡോക്‌സ്‌ സഭയേയും ചൊടിപ്പിച്ചു. ചെങ്ങന്നൂരില്‍ സമരരംഗത്ത്‌ ഓര്‍ത്തഡോക്‌സ്‌ സഭയുമുണ്ടായിരുന്നു. കല്ലിടുന്നതു തടയാന്‍ ശ്രമിച്ച ഒരു വൈദികനെ പോലീസ്‌ മര്‍ദിച്ചതിനെതിരേ രൂക്ഷപ്രതികരണവുമായി സഭ രംഗത്തുവന്നു. ചെങ്ങന്നൂരും കേരളാ കോണ്‍ഗ്രസി(എം)ന്റെ സജീവപ്രവവര്‍ത്തനമേഖലയാണ്‌.

പദ്ധതിേയാടുള്ള എതിര്‍പ്പ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ തത്‌കാലം മൗനം പാലിക്കാനാണു പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന അമ്പതോളം നിയോജകമണ്ഡലങ്ങളിലെ ഭരണപക്ഷ എം.എല്‍.എമാരും ആശങ്കയിലാണ്‌. രണ്ടാംഘട്ടത്തില്‍ ആരാധനാലയങ്ങളിലും മറ്റും കല്ലിടുന്നതോടെ എതിര്‍പ്പുകള്‍ രൂക്ഷമാകുമെന്നാണ്‌ ആശങ്ക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...