Connect with us

Hi, what are you looking for?

News

പിണറായിയുടെ കെ റെയിൽ കുറ്റി തെറിച്ചു .. തിരുവഞ്ചൂരിന്റെ നാവിനു മുന്നിൽ

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോട്ടയം നട്ടാശേരിയില്‍ നടക്കുന്ന പ്രതിഷേധത്തിന് നേതൃനിരയിൽ നിന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആയിരുന്നു .
തലപ്പത്തിരുന്നു ഉത്തരവിടുന്ന ഏമാന്മാരുടെ വാക്ക് കേട്ട് കെ റെയിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കാൻ ശ്രമിക്കുന്ന പോലീസിനെതിരെ തിരുവഞ്ചൂർ ശക്തമായ ഭാഷയിൽ പ്രതികരിച്ചു .പൊലീസുകാര്‍ ജനപക്ഷത്തു നില്‍ക്കണമെന്നും നാട്ടുകാരെ ഉപദ്രവിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ കെ റെയില്‍ അതിരടയാള കല്ല് സ്ഥാപിക്കുന്നത് . സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കല്ലിടണമെങ്കില്‍ എലിക തിരിച്ച് അതിന്റെ ഉത്തരവ് വേണം. റവന്യൂ വിഭാഗത്തിലെ ആളുകളാണ് ഇതിന് ഉത്തരം പറയേണ്ടത്. എന്നാലിവിടെ ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതിരടയാള കല്ലുമായി ജനങ്ങളെ ഉപദ്രവിക്കാന്‍ ശവപ്പെട്ടി എടുത്ത് പോകുന്നത് പോലെ എല്ലായിടത്തും ഇതും എടുത്ത് വട്ടം കറങ്ങുകയാണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.

പ്രതിമാസം ഒരു ലക്ഷം രൂപ ശമ്ബളം പറ്റുന്ന ഉദ്യോഗസ്ഥരാണ് സര്‍വേയ്‌ക്കെത്തുന്നത്. എന്നാൽ സ്വന്തം കിടപ്പാടം തിരിച്ചു പിടിക്കാൻ രാവിലെ കഞ്ഞി പോലും കുടിക്കാതെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ പലരും സമരമുഖത്തേക്ക് പ്രതിഷേധിക്കാൻ എത്തുന്നത്. എന്നാൽ സർക്കാരിന്റെ ഒത്താശയോടെ എത്തുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളെ സംരക്ഷിക്കാൻ വേണ്ടി പാവം പിടിച്ച മനുഷ്യരെ തല്ലിച്ചതക്കുന്നത് അങ്ങയറ്റം ദ്രോഹമാണ് .
കല്ലിട്ടേ അടങ്ങൂവെന്ന വാശി എന്തിനാണ് സര്‍ക്കാരിന്. ഇവരോട് പ്രതികാരം ചെയ്‌തേ അടങ്ങൂവെന്ന വാശി എന്തിനാണ്. അതിനകത്ത് കക്ഷി രാഷ്ട്രീയമില്ല. അതിനപ്പുറത്തേക്ക് മനുഷ്യത്വമാണ്. അടുക്കളക്കകത്ത് കല്ലിടുന്ന കെ റെയില്‍ ഞങ്ങള്‍ക്ക് വേണ്ട. കരിങ്കല്ലിനേക്കാള്‍ ഹൃദയമില്ലാത്തവരാണ് പ്രതിഷേധക്കാരെ തടയുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
നിങ്ങളീ തല്ലിച്ചതക്കുന്ന പാവങ്ങള്‍ നല്‍കുന്ന നികുതി കൊണ്ടാണ് ഈ ഉദ്യോഗസ്ഥന്മാര്‍ക്കു ശമ്ബളം കൊടുക്കുന്നത്. ഈ പാവങ്ങളെ ഉപദ്രവിക്കാതെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്നു പോകണം എന്നും തിരുവഞ്ചൂർ പറഞ്ഞു . യാതൊരു ഉത്തരവും ഇല്ലാതെ വീടുകളുടെ അടുക്കളയില്‍ വരെ കല്ലിടുന്ന സർക്കാരിന്റെ ക്രൂരതയാണ് ഇപ്പോൾ കാണുന്നത്. എതിർക്കുന്നവരെ കൈക്കരുത്ത് കാട്ടി നിശ്ശബ്ദരാക്കാമെന്നുള്ള മോഹം ഇനി നടക്കില്ല.

ഈ കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ജനങ്ങൾ പലതും തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും തിരുവഞ്ചൂർ പറഞ്ഞു .
ഒരിക്കൽ സർക്കാർ കിറ്റ് കൊടുത്തു. പിന്നെ കുറ്റി കൊടുക്കുന്നു. അവസാനം ജനങ്ങളെല്ലാവരും കൂടി സർക്കാരിനെ ഒരു പെട്ടിയിലാക്കും . കരളാതെ കട്ട് മുടിച്ച എല്ലാ പാഴ് ജന്മങ്ങളെയും ആ പെട്ടിയിലടച്ച ആണിയടിച്ച് മണ്ണിട്ട് മൂടും . കംമീഷൻ ആർത്തിപൂണ്ട പിണറായി സഖാവിന്റെ ഈ പോക്കിന്റെ അവസാനം മിക്കവാറും അങ്ങനെ തന്നെയാവും .

എന്തായാലും ഇപ്പോൾ കെ റെയിൽ പ്രക്ഷോഭക്കാർക്ക് പിന്തുണയുമായി തിരുവഞ്ചൂർ കൂടി രംഗത്തിറങ്ങിയതോടെ നാട്ടാശേരിയിലെ പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ് .
പ്രതിഷേധക്കാരോട് തിരുവഞ്ചൂരിന്റെ വാക്കുകൾ ഇങ്ങനെ ..
ഇവിടെ താഴെ ഒരു കല്ലിട്ടെന്നാണ് കേട്ടത്. അത് സാരമില്ല. നിങ്ങള്‍ എല്ലാവരും കൂടെ അതെടുത്തു കളഞ്ഞാല്‍ മതി. കല്ലിന് ഹൃദയമില്ലല്ലോ. കല്ലിനേക്കാള്‍ കടുപ്പമുള്ള ഹൃദയമുള്ളവരാണു തിരുവനന്തപുരത്തിരുന്ന് ഉത്തരവിടുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...