Connect with us

Hi, what are you looking for?

Exclusive

വിധി കേൾക്കും മുൻപേ ദിലീപിന്റെ വിജയാഘോഷം…പൾസർ സുനി ഇനി പുറംലോകം കാണില്ല

നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി. വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് വിധി പറഞ്ഞത്. ജസ്റ്റിസ് കൗസർ എടപ്പഗതാണ് ഹർജി പരിഗണിച്ചത്. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് നൽകിയ മുൻ‌കൂർ ജാമ്യ ഹർജി നാളെ മറ്റൊരു സിംഗിൾ ബഞ്ച് പരിഗണിക്കും.

എന്നാൽ കേസിൽ തനിക്കെതിരെയുള്ള തെളിവുകളെല്ലാം ശക്തമായതും പ്രതിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ് എന്നുറപ്പുണ്ടായിട്ടും ദിലീപ് ആഘോഷത്തിലാണ് എന്നത് ഏവരെയും അമ്പരപ്പിക്കുന്ന വാർത്തയാണ്. കേസിന്റെ ഇത്രയും നിർണായക ഘട്ടത്തിലും യാതൊരു ആകുലതകളുമില്ലാതെ ഉത്സവാഘോഷങ്ങളുടെ തിരക്കിലാണ് ദിലീപ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. കഴിഞ്ഞ ദിവസം കൂവപ്പടി ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിലെ മുഖ്യാതിഥിയായിരുന്നു ദിലീപ് . അവിടെ എത്തി ആഘോഷങ്ങളിൽ പങ്കെടുക്കുകയും അവിടുത്തെ എല്ലാ പരിപാടികൾക്കും നേതൃത്വം നല്കുകയും ചെയ്തു. യാതൊരു ആശങ്കകളും അലട്ടാതെയുള്ള ദിലീപിന്റെ ആഘോഷം സൂചിപ്പിക്കുന്നത് ഇന്നത്തെ വിധിയിൽ അത്രമേൽ ദിലീപ് ആർത്മവിശ്വാസത്തിലാണ് എന്ന് തന്നെയാണ്. വിധിന്യായം തനിക്കനുകൂലമാക്കാനുള്ള എല്ലാ വഴികളും കൃത്യമായി ചെയ്തതിനാൽ തന്നെയാവണം വിജയാഘോഷം മുൻ‌കൂർ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കൽ കേസിലും സമാനമായ സാഹചര്യം തന്നെയാണ് ഉണ്ടായത് എന്നതും ഇവിടെ പ്രസക്തമാണ്. വിധി വന്നു നിമിഷങ്ങൾ കഴിയുമ്പോൾ തന്നെ ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ട വിധി അടങ്ങിയ പത്രം പുറത്തെത്തി . അതായത് കോടതി വിധി പറയും മുൻപ് തന്നെ പ്രതിയും കൂട്ടരും വിധി അറിഞ്ഞിരുന്നു . അഥവാ പ്രതിയുടെ താൽപര്യമാണ് വിധിന്യായത്തിൽ പ്രതിഫലിച്ചതെന്ന് സാരം .

ഫ്രാങ്കോ മുളയ്ക്കൽ കേസിലും ദിലീപ് കേസിലും പ്രതിഭാഗം അഭിഭാഷകൻ പ്രഗത്ഭനായ രാമൻപിള്ള തന്നെയാണ് എന്നതും ഈ കേസിന്റെ സമാനതകളിലൊന്നാണ് . ഫ്രാങ്കോ കേസിൽ എല്ലാ തെളിവുകളും പ്രതിക്കെതിരായിരുന്നിട്ടും നിയമത്തിന്റെ നൂലിഴ കീറി പഠിച്ച രാമൻ പിള്ള എന്ന അഭിഭാഷകന്റെ മിടുക്ക് തന്നെയാണ് വിധിന്യായത്തെ അനുകൂലമാക്കിയതിന്റെ ഒരു പ്രധാന ഘടകം . സമാനമായി ദിലീപ് കേസിലും നീതി ദേവത അതിജീവിതയ്ക്കു നേരെ കണ്ണടയ്ക്കുമോ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് ദിലീപിന്റെ ആഘോഷങ്ങൾ .

എന്നാൽ ഇപ്പോൾ പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചുകൊണ്ട് നിർണായക വിധി പുറത്തു വന്നതോടെ ദിലീപിന്റെ അടുത്ത നീക്കം എന്താകും എന്ന അറിയാനുള്ള താല്പര്യത്തിലാണ് ജനങ്ങൾ.

ഇതിനിടെ പൾസർ സുനിയുടെ ആരോഗ്യനിലയിൽ വന്ന വീഴ്ചകളും ആശുപത്രി വാസവുമെല്ലാം സംശയത്തിന് ആക്ക കൂട്ടുന്നതാണ്. ദിലീപ് ആഘോഷങ്ങളിൽ പങ്കെടുത്ത് നടക്കുന്ന സമയത്തും ഉറക്കം നഷ്ട്ടപെട്ട അവസ്ഥയിലാണ് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി.

ഉറക്കം നഷ്ട്ടപെട്ട പൾസർ സുനിയെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. സുനിയുടെ ഉറക്കം നഷ്ട്ടപെടാൻ കാരണം മാനസിക സംഘർഷമാണെന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ബാല ചന്ദ്ര കുമാറിന്റെ മൊഴികൾസത്യമാണെന്നു സുനിയും വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഈ കേസിലെ ദിലീപിനെതിരായ സുപ്രധാന തെളിവുകൾ എടുത്തു പറഞ്ഞ് കൊണ്ട് സുനി തന്റെ അമ്മയ്ക്ക് എഴുതിയ കത്തും അടുത്തയിടെ പുറത്ത് വന്നിരുന്നു. ഈ കത്തിനെക്കുറിച്ച് വിശദീകരിച്ചു രംഗത്തെത്തിയ സുനിയുടെ അമ്മ തന്റെ മകന് വധഭീഷണിയുള്ളതായി അവൻ പറഞ്ഞതായും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തനിക്ക് ജയിലിൽ വധഭീക്ഷണിയുണ്ടെന്ന് നേരത്തെ തന്നെ സുനി ആരോപിക്കുന്നുണ്ട്. കേസിലെ എല്ലാ ഉന്നതരെയും അറിയാവുന്ന സുനിയുടെ ജീവൻ അന്വേഷണോദ്യോഗസ്ഥർക്ക് വിലപ്പെട്ടതാണ് . എന്നാൽ ഇയാളെ ഇല്ലാതാക്കേണ്ടത് പ്രതികളുടെ ആവശ്യവുമാണ് . അതുകൊണ്ട് തന്നെ സുനിയുടെ ജീവനിൽ ഭീഷണിയുണ്ട് എന്ന ആരോപണം നിസാരരമായി കാണാനാവില്ല. എല്ലാ രഹസ്യങ്ങളും അറിയാവുന്ന പൾസർ സുനിയെ ഇല്ലാതാക്കുക എന്നത് പ്രതികളുടെ ആവശ്യമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...