Connect with us

Hi, what are you looking for?

Exclusive

എന്ത് മാങ്ങാത്തൊലിയാണ്, നടുറോഡില്‍ നടന്‍ ജോജുവിനെ തടഞ്ഞ് പ്രതിഷേധക്കാര്‍, കാര്‍ തല്ലിപൊട്ടിച്ചു

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ഇടപ്പള്ളി-വൈറ്റില ബൈപാസില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് വാഹനം തടഞ്ഞുവെച്ച് മണിക്കൂറുകളോളം പ്രതിഷേധിച്ചത്. വലിയ ഗതാഗത കുരുക്കാണ് അനുഭപ്പെട്ടത്. ഗതാഗതകുരുക്കില്‍ അകപ്പെട്ട നടന്‍ ജോജു ജോര്‍ജ്ജ് പ്രതിഷേധക്കാര്‍ക്കെതിരെ പൊട്ടിത്തെറിച്ചു. പിന്നീട് സംഘര്‍ഷാവസ്ഥയാണ് സംഭവ സ്ഥലത്തുണ്ടായത്. ജോജു ജോര്‍ജ്ജിന്റെ കാറിന്റെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തല്ലിപൊട്ടിച്ചെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മോശമായി പ്രതികരിച്ച ജോജു മാപ്പ് പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ കാര്‍ തടഞ്ഞുവെക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങാതെ മണിക്കൂരോളം ജോജു അകപ്പെട്ടു. തുടര്‍ന്ന് പോലീസെത്തിയാണ് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് ജോജുവിന്റെ രക്ഷപ്പെടുത്തിയത്.

പ്രതിഷേധത്തിനിടയില്‍ ഉന്തും തള്ളും ഉണ്ടായി. ജോജുവിന്റെ കൈക്ക് പരിക്കേറ്റെന്നും പറയുന്നുണ്ട്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസ്സുകാരെ നാണം കെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചു.

ഇങ്ങനെയാണോ സമരം ചെയ്യേണ്ടതെന്നും. നമ്മുടെ വീട്ടിലാണെങ്കില്‍ ഇത്തരത്തില്‍ ചെയ്യുമോ എന്നും ജോജു ചോദിച്ചു. എന്നാല്‍ സമരത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജോജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ജോജു ജോര്‍ജ് മദ്യപിച്ചിട്ടുണ്ടെന്നും വനിതയോട് മോശമായി പെരുമാറി എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ജോജു വാക്കേറ്റമുണ്ടായി. ഷോ കാണിക്കാന്‍ വേണ്ടി ഇറങ്ങിയതല്ലെന്നും സാധാരണക്കാരായ നിരവധിയാളുകള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ജോജു ജോര്‍ജ് പറഞ്ഞു. സമരം തകര്‍ക്കാന്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് പണം വാങ്ങിയോ എന്ന ചോദ്യത്തോട് ജോജു പൊട്ടിത്തെറിച്ചു. ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും നന്നായി അന്തസ്സോടെ പണിയെടുത്തിട്ടാണ് പണം സമ്പാദിക്കുന്നതെന്നും ജോജു പറയുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...