Connect with us

Hi, what are you looking for?

Exclusive

മെസി ഇനി എങ്ങോട്ട് ?

ഫുട്‌ബോള്‍ ലോകത്തെ ഇളമുറ തമ്പുരാന്‍ എന്നറിയപ്പെടുന്ന ലയണല്‍ മെസിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് അലയടിക്കുന്നത്.


ബാഴ്‌സലണയുമായി 20 ദശാബ്ദം നീണ്ട ബന്ധം അവസാനിപ്പിച്ച് ലയണല്‍ മെസി ഇനി എങ്ങോട്ട് ചേക്കേറുമെന്നാണ് ഏവര്‍ക്കും അറിയേണ്ടത്. ഫ്രഞ്ച് ക്ലബ് പിഎസ് ജിയും ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുമാണ് മെസിക്കായി പ്രധാനമായും രംഗത്തുള്ളത് എന്നാണ് വിവരം. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി മെസിക്കായി രംഗത്തില്ലെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റിര്‍ ഇത്തവണ നോട്ടമിട്ടിരിക്കുന്നത് ഇംഗ്ലീഷ് നായകന്‍ ഹാരി കേനിനെയാണ്.

ബാഴ്‌സലോണ ഉണ്ടാക്കിയ പുതിയ കരാറില്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച് പെരുത്തപ്പെടാന്‍ മെസിക്കും ക്ലബിനും കഴിയാതെ വന്നതിനാലാണ് പിരിയാന്‍ തീരുമാനിച്ചത്. ബാഴ്‌സലോണയുടെ ഇത്തവണത്തെ കരാര്‍ പ്രകാരം മെസിക്കായി കരുതിവെച്ചത് 5 വര്‍ഷത്തേക്ക് ഏകദേശം ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 4000 കോടിയോളം രൂപയായിരുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച് ല്ാലാഗി അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാദ്ധ്യമാകാതെ വരുകയായിരുന്നു.

മെസിയും അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജെയും ബാഴ്‌സ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയും തമ്മില്‍ വ്യാഴാഴ്ചകൂടിക്കാഴച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണഅ ക്ലബ് ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെ മെസി ക്ലബ് വിടുന്ന കാര്യം പുറത്ത് വിട്ടത്. കൂടാതെ താരത്തിന്റെ സേവനങ്ങള്‍ നന്ദി രേഖപ്പെടുത്താനും ക്വബ് മറന്നില്ല. മെസിയുടെ തുടര്‍ഭാവിക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു.

2000 സെപ്തംബറിലാണ് മെസി ബാഴ്‌സയുടെ അക്കാദമിയായ ലമാസിയയില്‍ എത്തുന്നത്. അതും അദ്ദേഹത്തിന്റെ 13ാംമത്തെ വയസില്‍. കഴിഞ്ഞ വര്‍ഷവും ബാഴ്‌സ വിടാന്‍ മെസി ഒരുങ്ങിയിരുന്നു. അന്നത്തെ പ്രസിഡന്റ് ആയിരുന്ന ബര്‍തേമ്യുവുമായി ഉടക്കിയതിനാലായിരുന്നു ക്ലബ് വിടാന്‍ മെസി ഒരുങ്ങിയത്. എന്നാല്‍ മെസിക്ക് കഴിഞ്ഞ ജൂണ്‍ വരെ കരാര്‍ ഉള്ളതിനാല്‍ ക്ലബ് വിട്ട് പുറത്ത് പോയാല്‍ വന്‍ തുക പിഴയായി അടക്കേണ്ടി വരും എന്നതിനാലാണ് അന്ന് മെസി തീരുമാനം മാറ്റിയത്. പിന്നീട് ബാഴ്‌സയുടെ പ്രസിഡന്റ് ആയി മെസിയുടെ സ്‌നേഹിതന്‍ ലപ്പോര്‍ട്ട വന്നപ്പോള്‍ ക്ലബില്‍ തുടരണമെന്ന് മെസിക്ക് ആഗ്രഹമുണ്ടായിരുന്നു. എ്ന്നാല്‍ അപ്പോഴെക്കും ലാലിഗയുടെ സാമ്പത്തിക അച്ചടക്കം വില്ലനായി എത്തി.
2004 മുതല്‍ ബാഴ്‌സയുടെ സീനിയര്‍ ടീം അംഗമായിരുന്നു മെസി. 21 വര്‍ഷമായി കലബിലുള്ള മെസി ഇതുവരെയും മറ്റൊരു ക്ലബിന് വേണ്ടി ബൂട്ട് അണിഞ്ഞിട്ടില്ല. അടുത്തിടെ താരം കോപ്പാ അമേരിക്ക കിരീടം നേടിയിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മെസി പിഎസ് ജിയിലേക്ക് പോകാനാണഅ സാധ്യത. ഇവരുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...