പാറമടയില്‍ നിന്നും കല്ല് കയറ്റി വന്ന ലോറിക്കാരനോട് അപമരാദ്യയായി പെരുമാറി പോലീസ്. വെഹിക്കള്‍ ഇന്‍സ്പെക്ടറും ഉദ്യോഗസ്ഥരും ചേര്‍ന്ന് ലോറി ഡ്രൈവറെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി.
നിയമം അനുശാസിക്കുന്ന വിധത്തിലായിരുന്നു കല്ലുകള്‍ കയറ്റിയത് എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കല്ലിന്റെ ഭാരം തൂക്കണമന്നും ഇല്ലെങ്കില്‍ ലൈസന്‍സ് കണ്ടുകെട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
പത്താനാപുരം സ്വദേശിക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കോവിഡ് കാരണം ഏവരും ബുദ്ധിമുട്ടിലാണ്. ഈ ഒരു അവസരത്തില്‍ ലൈസന്‍സ് റദ്ദാക്കിയാല്‍ താനും കുടുംബവും പട്ടിണിയിലാകുമെന്നും ഭാര്യയും മക്കളുമൊത്ത് ഓഫീസിനു മുന്നില്‍ തൂങ്ങി മരിക്കേണ്ടി വരുമെന്നും ഡ്രൈവര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറോട് പറഞ്ഞു. എന്നാല്‍ ഇതിന് ഇന്‍സ്പെക്ടര്‍ നല്കിയ മറുപടി ലജ്ജാവഹം തന്നെ….
താന്‍ മാത്രമം തൂങ്ങിയാല്‍ മതി തന്റെ ഭാര്യയുടെ കാര്യം ഞാന്‍ ഏറ്റു എന്നുമാണ് ഇന്‍സ്പെക്ടര്‍ ലോറി ഡ്രൈവറോഡ് പറഞ്ഞത്.
അതിന് ശേഷം ഡ്രൈവറുടെ കൈയ്യില്‍ നിന്ന താക്കോല്‍ വാങ്ങിയ ശേഷം ലോറിയുമായി കൊല്ലം പത്താനാപുരം സ്റ്റേഷനിലെ വെഹിക്കിള്‍ ഇന്‍സ്പെകടര്‍ വിനോദ് പോവുകയായിരുന്നു. പിന്നീട് ഡ്രൈവര്‍ പിന്നാലെ പോയപ്പോള്‍ വഴിയരികില്‍ ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോറിയുടെ ടയറകള് കേടുപാടു വരുത്തിയതായും ഡ്രൈവര്‍ പറയുന്നു.
കേരളം വീണ്ടും ലജ്ജിച്ച് തലതാഴ്ത്തേണ്ടിയിരിക്കുന്നു. ഒരു സാധാരണക്കാരന്റ അന്നം മുട്ടിച്ച് സഭ്യമല്ലാത്ത രീതിയില്‍ അഴിഞ്ഞാടുന്ന ഇത്തരം പോലീസുകാര്‍ സേനയില്‍ വേണമോ ?