Connect with us

Hi, what are you looking for?

Exclusive

പോത്തീസിന് ലൈസൻസ് തിരികെ കിട്ടും, ആര്യമോൾക്ക് ഓലപ്പീപ്പിയും നാരങ്ങാ മിഠായിയും…

പോത്തീസിന് ലൈസൻസ് തിരിച്ചു കിട്ടും . ആര്യമോൾക്ക് ഓലപ്പീപ്പിയും നാരങ്ങാ മിഠായിയും..


കഴിഞ്ഞ ദിവസമാണ് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസിൻ്റെ തിരുവനന്തപുരം ഷോറൂമിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കോവിദഃ പ്രോട്ടോകോൾ ലംഘനം നടന്നതായി കണ്ടെത്തുകയും കടയുടെ ലൈസൻസ് നഗരസഭ റദ്ദാക്കുകയും ചെയ്തത്.

പ്രധാന വാതിലടച്ചിട്ട ശേഷം ജീവനക്കാർ പ്രവേശിക്കുന്ന പിൻവാതിലിലൂടെ ജനങ്ങളെ കയറ്റി സ്ഥാപനം പ്രവർത്തിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു കടയുടെ ലൈസെൻസ് റദ്ദ് ചെയ്തുകൊണ്ടുള്ള നഗരസഭയുടെ ഉത്തരവ്.
ഈ വാർത്ത ക്രൈം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നതുമാണ്. എന്നൽ ഇതോടെ പോത്തീസിൻെറ കച്ചവടം പൂട്ടി എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചു എങ്കിൽ അവരോട് മാത്രമായി ചിലത് പറയട്ടെ..

ഒന്നാമതായി, ആദ്യമായല്ല പൊതീസ് എന്ന സ്ഥാപനം ഇത്തരത്തിൽ പ്രോട്ടോകോൾ ലംഘനത്തിൻ്റെ പേരിൽ നടപടി നേരിടുന്നത് എന്ന് പറയട്ടെ.. ഇതിന് മുൻപ് കടകം പള്ളി സുരേന്ദ്രന്റെ ബന്ധുവും സിപിഎം നേതാവുമായിരുന്ന കെ ശ്രീകുമാർ മേയറായിരുന്ന സമയത്തും ഇതേ കാരണം പറഞ്ഞ് പോത്തീസിന് നോട്ടീസ് നൽകുകയും ഇത് അടച്ചിടുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്.
അന്നും പോത്തീസ് പൂട്ടിക്കെട്ടി എന്ന് കരുതിയവരെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് ദിവസങ്ങൾക്കകം കൂടുതൽ പ്രൗഢിയോടെ തുറന്നു പ്രവർത്തിച്ച പോത്തീസ് തിരുവന്തപുരംകാർ കണ്ടതുമാണ്. മേയറുടെ വീട്ടിലെത്തിയ നോട്ടുകെട്ടിന്റെ കനമാവാം അടച്ചതിലും വേഗം തുറക്കാൻ സഹായിച്ചത്. എന്തായാലും ഇത്തവണ കാരണം പഴയത് തന്നെയാണെങ്കിലും നോട്ടീസ് കൊടുക്കലിന് പുറമെ ലൈസെൻസ് കൂടി റദ്ദ് ചെയ്തിട്ടുണ്ട്. പക്ഷെ പോത്തീസ് പോലൊരു സ്ഥാപനം പൂട്ടിക്കാമെന്നുള്ള ഉദ്യേശമൊന്നും നഗരസഭയ്ക്കുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അപ്പോ പിന്നെ ആവശ്യം ശ്രീകുമാർ സാറിന്റെ വീട്ടിൽ കിട്ടിയത് പോലൊരു പങ്ക് തന്നെയാവണം.
ഇവിടെ പ്രോട്ടോകോൾ ലംഘനം തെറ്റ് തന്നെയാണ് . അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ പോത്തീസ് അടക്കമുള്ള ഓരോ കച്ചവട സ്ഥാപനങ്ങളും ഇത്തരം നിയമല്സന്ഘനത്തിലേക്ക് നയിക്കപ്പെടുന്നതിന്റെ കാരണം കൂടി ആലോചിക്കേണ്ടതുണ്ട്. സർക്കാരിന്റെ അശാസ്ത്രീയമായ നിലപാടുകൾ തന്നെയാണ് ജനങ്ങളെ ഇത്തരത്തിലുള്ള തെറ്റുകളിലേക്ക് നയിക്കുന്നത് എന്ന കാര്യം വ്യക്തം.

പിന്നെ ഇവിടെ പോത്തീസിൽ ആളുകൾ കയറിയത് പിൻവാതിലിലൂടെ ആയത് കൊണ്ട് തന്നെ ഭരിക്കുന്ന പാർട്ടിക്ക് ചോദ്യം ചെയ്യാൻ കഴിയില്ല എന്നത് രസകരമായ രണ്ടാമത്തെ കാര്യം. കാരണം പിൻവാതിൽ നിയമനത്തിൽ പേര് കേട്ട സഖാക്കൾക്ക് പിന്നിലൂടെ രണ്ട് മൂന്ന് പേർ വസ്ത്രം വാങ്ങാൻ കയറിയതിനെ ചോദ്യം ചെയ്യാൻ തൊലിക്കട്ടി ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്തായാലും ഇനിയിപ്പോ കര്യങ്ങൾ ഒതുക്കി തീർത്ത് ലൈസൻസ് തിരികെ വാങ്ങാൻ പഴയ പോലെ മേയറുടെ വീട്ടിൽ നോട്ട് കെട്ട് തൂക്കി നോക്കേണ്ടി വരില്ല. ഇപ്പൊ നമ്മുടെ പാവം ആര്യക്കൊച്ചിന് ഒരു ഓലപ്പീപ്പിയും രണ്ട് നാരങ്ങാ മിഠായിയും തന്നെ ധാരാളം എന്നാണ് പൊതുവെ ഉള്ള ഒരു അഭിപ്രായം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...