Connect with us

Hi, what are you looking for?

Exclusive

മദ്യപാനം പഠിപ്പിച്ചത് മനോജ് കെ ജയൻ.. തുറന്നു പറച്ചിലുമായി ഉർവശി

ലയാളത്തിലെ താരദമ്പതിമാരും അവരുടെ വിശേഷങ്ങളും അറിയാൻ മലയാളിക്ക് എന്നും പ്രത്യേക താല്പര്യം തന്നെയാണ്. എന്നാൽ അതിലിത്തിരി എരിവും പുളിയും പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടെങ്കിൽ സംഗതി കുറെ കൂടി ഉഷാറാവും . സിനിമ താരങ്ങളുടെ ദാമ്പത്യങ്ങൾക്ക് പൊതുവെ അൽപായുസാണ് എന്നത് പരക്കെയുള്ള ഒരു സംസാരമാണ്. അതിൽ തെറ്റ് പറയാനുമാവില്ല. അത്രയേറെ ഉദാഹരണങ്ങളാണ് കണ്മുന്നിലുള്ളത്.
ദിലീപ് – മഞ്ജു വാര്യർ , ഉർവശി -മനോജ് കെ ജയൻ , മുകേഷ് – സരിത തുടങ്ങി നീണ്ട നിര തന്നെ ഉണ്ട് .

ഇവരെല്ലാം വിവാഹ മോചിതരായ ശേഷം അവരവരുടെ സ്വാകാര്യതകളുമായി മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ചിലർ പുനർവിവാഹിതരായി. മറ്റു ചിലർ അവരുടെ തൊഴിൽ മേഖലയിൽ കൂടുതൽ മുഴുകി. അക്കൂട്ടത്തിൽ സിനിമാ മേഖലയിലേക്ക് തിരികെ വന്നവരിൽ ഒരാളാണ് ഉർവശി.
വിവാഹ മോചനത്തിന് ശേഷം ഒട്ടേറെ വിമർശനങ്ങൾ കേട്ട വ്യക്തി കൂടിയാണ് ഉർവശി. സ്വഭാവദൂഷ്യത്തിന്റെ പേരിലായിരുന്നു ഉർവശി അധികവും സൈബർ ആക്രമണങ്ങൾക്ക് ഇരയായത്. ഒഴിവാക്കാനാകാത്ത മദ്യപാന ശീലം അവരെ പല വേദികളിലും സമൂഹത്തിന് മുന്നിൽ നാണം കെടുത്തിയിട്ടുമുണ്ട് .

എന്നാൽ തന്നെ മദ്യപാനം പഠിപ്പിച്ചത് മുൻ ഭർത്താവ് മനോജ് കെ ജയൻ ആണെന്ന തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് ഉർവശി ഇപ്പോൾ. വിവാഹ ശേഷം മനോജിന്റെ വീട്ടിലെത്തിയതോടെയാണ് താൻ ആദ്യമായി മദ്യപിച്ചതെന്നും അവർ പറയുന്നു. മനോജിന്റെ കുടുംബത്തിൽ വീട്ടുകാർ എല്ലാവരും ഒരുമിച്ചിരുന്നാണ് മദ്യം കഴിക്കാറ്. അതുകൊണ്ട് തന്നെ അത് തനിക്ക് ഒഴിവാക്കാൻ ആകില്ലായിരുന്നു എന്നും ഉർവശി പറഞ്ഞു. പിന്നീട് അത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു. ദാമ്പത്യം തകർച്ചയിലേക്ക് പോയിത്തുടങ്ങിയതോടെ വർധിച്ചു വന്ന മാനസിക സമ്മർദ്ദം മൂലം മദ്യപാനത്തിന്റെ തോതും ഉയരുകയായിരുന്നു.
ഇപ്പോൾ അത് ഒഴിവാക്കാനാകാത്ത ഒന്നായി മാറി എന്നും ഉർവശി വ്യക്തമാക്കി.

മനോജ് -ഉർവശി വിവാഹ മോചന കേസിൽ ഉർവശിക്ക് വേണ്ടി ഹാജരായത് അഡ്വ. സംഗീതാ ലക്ഷ്മണ ആയിരുന്നു. അടിയന്തിരാവസ്ഥക്കാലത്തെ ഭീകരമായ നക്സലൈറ്റ് വേട്ടയിൽ കൈയും കാലും കെട്ടിയിട്ട് പോലീസ് വെടിവെച്ചുകൊന്ന നക്സലേറ്റ്
വർഗീസിന്റെ കേസിൽ വർഷങ്ങൾക്ക് ശേഷം രാമചന്ദ്രൻ എന്ന പോലീസുകാരന്റെ തുറന്നു പറച്ചിലിലൂടെ പ്രതിയാക്കപ്പെട്ട് ജയിലിൽ അടക്കപ്പെട്ട ഐ ജി ലക്ഷ്മണയുടെ മകളായിരുന്നു സംഗീത.
ഈ അഭിഭാഷകയും ഉർവശിയും മദ്യപിച്ച് ബോധമില്ലാതെ വന്നു എന്ന ഉർവശിയുടെ അഫിഡവിറ്റിലെ കാരണവും മനോജ് കെ ജയന് വിവാഹ മോചനം എളുപ്പമാക്കി. ഇതോടെ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന ഇവരുടെ മകളെ അച്ഛനായ മനോജ് കെ ജയന് വിട്ടു കൊടുക്കാനും കോടതി വിധി വന്നു

മനോജ് കെ ജയനുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം വീണ്ടും വിവാഹം കഴിച്ച ഉർവശി ഷൂട്ടിങ് ആവശ്യത്തിനായുള്ള ഓസ്‌ട്രേലിയൻ യാത്രയിൽ ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. തന്റെ ആത്മകഥയിൽ ഇക്കാര്യങ്ങളെല്ലാം തുറന്നെഴുതും എന്നും ഇവർ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...