Connect with us

Hi, what are you looking for?

Exclusive

സിങ്കത്തെ തളയ്ക്കാന്‍ ജോമോന്‍

മൂന്ന് പതിറ്റാണ്ടുകളായി മലയാളികള്‍ കാത്തിരുന്ന കേസിനായിരുന്നു കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം സിബിഐ കോടതി അന്ത്യം കുറിച്ചത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് കനത്ത ശിക്ഷ തന്നെയായിരുന്നു കോടതി നല്‍കിയത്. എന്നാല്‍ കേസിലെ പ്രധാന പ്രതികള്‍ ജയില്‍ 5 മാസം പൂര്‍ത്തിയാകും മുന്‍പേ പരോളിലിറങ്ങിയിരിക്കുകയാണ്. ചട്ട വിരുദ്ധമായി ജയില്‍ നടപടി കൈക്കൊണ്ട ജയില്‍ ഡിജിപി ആയിരുന്ന ഋഷിരാജ് സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനും അഭയ കേസ് കണ്‍വീനറുമായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ…

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് കോടതിയില്‍ നിന്നും ശിക്ഷ ലഭിക്കുന്നതിന് വേണ്ടി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിരന്തരം നിയമ പോരാട്ടം നടത്തിയതിന്റെ പരിണിത ഫലമായിട്ട്, 2020 ഡിസംബര്‍ 23 ന് തിരുവനന്തപുരം സി.ബി.ഐ കോടതി, ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം കഠിന തടവും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയ്ക്ക് ജീവപര്യന്തം കഠിന തടവിനും ശിക്ഷിച്ച്, 5 മാസം തികച്ച് പ്രതികള്‍ ജയിലില്‍ കിടക്കുന്നതിന് മുന്‍പ്, നിയമ വിരുദ്ധമായി 90 ദിവസം പരോള്‍ അനുവദിച്ച് പ്രതികളെ പുറത്ത് വിട്ട ജയില്‍ ഡി.ജി.പി ആയിരുന്ന ശ്രീ. ഋഷി രാജ് സിംഗ്, തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് എന്നിവര്‍ക്കെതിരെ, അങ്ങ് നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

‘കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ബഹു. സുപ്രീംക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍, കേരള സര്‍ക്കാര്‍ രൂപീകരിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്’ എന്ന്, ജയില്‍ ഡി.ജി.പി ആയിരുന്ന ശ്രീ. ഋഷിരാജ് സിംഗ്, 18 – 5 -2021 ന് തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് സി.ബി.ഐ എസ്.പിയ്ക്ക് നല്‍കിയ കത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന്, ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
ഋഷിരാജ് സിംഗിന്റെ 18 – 5 – 2021 ലെ കത്തും ഇതോടൊപ്പം ഹാജരാക്കുന്നു.

സുപ്രീംക്കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റി, 9 – 5 – 2021ല്‍ യോഗം കൂടുകയും, അന്ന് എടുത്ത തീരുമാനത്തിന്റെ മിനുട്‌സ് പ്രകാരം, 10 വര്‍ഷത്തില്‍ താഴെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. കെല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ബഹു. ഹൈക്കോടതി സീനിയര്‍ ജഡ്ജിയുമായ, ബഹു. ജസ്റ്റിസ് സി.റ്റി രവികുമാറും, ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങും മീറ്റിങ്ങില്‍ പങ്കെടുക്കുകയും, രണ്ട് പേരും മിനുട്‌സില്‍ ഒപ്പിട്ടതിന്റെ കോപ്പിയും ഇതോടൊപ്പം ഹാജരാക്കുന്നു. കൂടാതെ അഭയ കേസിലെ രണ്ട് പ്രതികള്‍ക്കും ഹൈപവര്‍ കമ്മിറ്റി പരോള്‍ നല്‍കിയിട്ടില്ലെന്ന്, ജസ്റ്റിസ് സി.റ്റി രവികുമാറിന് വേണ്ടി, കെല്‍സയുടെ മെമ്പര്‍ സെക്രട്ടറി 28 – 6 – 2021ല്‍ എന്നെ അറിയിച്ചതിന്റെ കത്തും ഇതോടൊപ്പം ഹാജരാക്കുന്നു.

ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസം പരോള്‍ അനുവദിച്ച് പുറത്ത് വിട്ടത്, 11 – 5 – 2021നാണ്. മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയ്ക്ക് 90 ദിവസം പരോള്‍ അനുവദിച്ച് പുറത്ത് വിട്ടത്, 12 – 5 – 2021നുമാണ്. ഒന്നാം പ്രതിയ്ക്ക് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ച് ഉത്തരവ് ഇറക്കിയതില്‍, 90 ദിവസം കഴിഞ്ഞ് 8 – 8 – 2021ല്‍ തിരിച്ചു കയറണം, എന്നാണ് പറയുന്നത്. ഈ ഉത്തരവിന്റെ കോപ്പിയും ഇതോടൊപ്പം ഹാജരാക്കുന്നു.

കൊറോണ വൈറസ് ജയിലുകളില്‍ വ്യാപിക്കുമെന്ന് കരുതി, 7 – 5 – 2021ലെ ബഹു. സുപ്രീംക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ജയില്‍ ഹൈപവര്‍ കമ്മിറ്റി അനുവദിച്ച 90 ദിവസം പരോള്‍ കാലാവധി അവസാനിക്കുന്ന ജയില്‍ തടവുകാര്‍, മൂന്നാം ഘട്ടം കൊറോണ വ്യാപനം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍, തല്‍ക്കാലം ജയിലിലേയ്ക്ക് മടങ്ങി പോകേണ്ടെന്നുള്ള, 16 – 7 – 2021ലെ ബഹു. സുപ്രീംക്കോടതിയുടെ ഇടക്കാല ഉത്തരവില്‍, അഭയ കേസിലെ രണ്ട് പ്രതികള്‍ക്കും ഇളവ് നല്‍കുന്നത് നിയമവിരുദ്ധമാണ്. കാരണം, ജയില്‍ ഹൈപവര്‍ കമ്മിറ്റി പരോള്‍ അനുവദിച്ച തടവുകാര്‍ക്കാണ്, സുപ്രീംക്കോടതി വീണ്ടും തല്‍ക്കാലം ഇളവ് അനുവദിച്ചിട്ടുള്ളു എന്ന്, സുപ്രീംക്കോടതി ഉത്തരവ് പരിശോധിച്ചാല്‍ ബോധ്യമാകും.
16 – 7 – 2021 ലെ സുപ്രീംക്കോടതി ഉത്തരവിന്റെ കോപ്പിയും ഇതോടൊപ്പം ഹാജരാക്കുന്നു.

ആയതിനാല്‍, അഭയ കേസിലെ പ്രതികളുടെ 90 ദിവസത്തെ പരോള്‍ കാലാവധി, 8 – 8 – 2021ല്‍ അവസാനിക്കുകയാണ്. ഇനി ഈ പ്രതികള്‍ക്ക്, ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കാതിരിക്കുവാന്‍, ബഹു. മുഖ്യമന്ത്രി ഉറപ്പ് വരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...