Connect with us

Hi, what are you looking for?

Exclusive

ഓണക്കിറ്റില്‍ കോടികളുടെ അഴിമതി,സാധനങ്ങള്‍ക്ക് ഗുണമേന്മയുമില്ല,എല്ലാം പിണറായിയുടെ കളി

കള്ളന്‍ കപ്പലില്‍ തന്നെ എന്ന ഉപമയോട് ഏറ്റവും അനുയോജ്യമായ ഒന്നാണ് നമ്മുടെ കേരള സര്‍ക്കാര്‍. കൊട്ടിഘോഷിച്ച് നല്‍കുന്ന ഓണകിറ്റിലും ഉള്ളത് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളാണ് എന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്തെത്തുന്നത്.
ഇത് ആദ്യത്തെ തവണയൊന്നുമല്ലല്ലോ സര്‍ക്കാര്‍ കിറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത് സാധനങ്ങള്‍ നല്‍കുന്നത്. വെറുതെ എണ്ണം തികയ്ക്കാന്‍ എന്തെങ്കിലുമൊക്കെ തിരുകി കയറ്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് പിണറായി.

പാവപ്പെട്ടവന് നല്‍കുന്ന കിറ്റിലും നഞ്ച് കലക്കുകയാണ് പിണറായിയും കൂട്ടരും. ഭക്ഷ്യയോഗ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൊടുത്ത് കൈയ്യടി വാങ്ങാന്‍ അല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത് മറിച്ച് കൊടുക്കുന്നത് രണ്ട് ഉല്‍പ്പന്നമായാലും നല്ലത് കൊടുക്കാനാണ്. അതെങ്ങനെ അങ്ങനെ കൊടുത്താല്‍ പിന്നെങ്ങനെ സഖാക്കന്‍മാര്‍ കൈയ്യിട്ട് വാരും.

കഴിഞ്ഞതവണ ഓണക്കിറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കരയും പപ്പടവുമാണ് നല്‍കിയതെങ്കില്‍ ഇത്തവണ ‘പണി’ ഏലക്കയുടെയും കശുവണ്ടി പരിപ്പിേന്റയും രൂപത്തില്‍. സപ്ലൈകോ വിജിലന്‍സും ക്വാളിറ്റി കണ്‍ട്രോളറും ഒന്നിച്ച് ഡിപ്പോകളിലും പാക്കിങ് കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പല സാധനങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തിയിട്ടില്ലെന്ന് കണ്ടെത്തി.

ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാക്ക് ചെയ്ത സാധനങ്ങള്‍ ഡിപ്പോയിേലക്ക് നല്‍കുന്നത്. പാക്കറ്റിലെ ലേബലും നിയമാനുസൃതമല്ലെന്ന് കണ്ടെത്തി. ഏലക്കായ, കശുവണ്ടി പരിപ്പ് എന്നിവയിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്.

അംഗീകൃത ലബോറട്ടറിയില്‍ പരിശോധന നടത്തിയതിെന്റ ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് സഹിതം സാധനങ്ങള്‍ വിതരണം ചെയ്യണമെന്നാണ് സപ്ലൈകോ െടന്‍ഡര്‍ വ്യവസ്ഥ. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് സപ്ലൈകോ ഓണക്കിറ്റ് തയാറാക്കുന്നതെന്ന പരാതി ശരിവെക്കുന്നതാണ് അധികൃതരുടെ കണ്ടെത്തല്‍.

ഓണക്കിറ്റ് തയാറാക്കാന്‍ സപ്ലൈകോ മാസങ്ങള്‍ക്ക് മുമ്പേ നടപടി ആരംഭിച്ചെങ്കിലും അവസാന സമയം നടപടിക്രമങ്ങള്‍ അട്ടിമറിച്ച് ഗുണമേന്മ കുറഞ്ഞ ഉല്‍പന്നങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തി കമീഷന്‍ തട്ടാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍.

ഇതിന് വിതരണ സമയത്ത് സാധനങ്ങള്‍ക്ക് ക്ഷാമം സൃഷ്ടിക്കുകയാണ് പതിവ്. ഇതോടെ ലോക്കല്‍ പര്‍ച്ചേസിന് അനുമതി ലഭിക്കുകയും അവയുടെ മറവില്‍ ഗുണമേന്മ കുറഞ്ഞ സാധനങ്ങള്‍ വിതരണം നടത്തി കമീഷന്‍ വാങ്ങുകയും ചെയ്യും.

പല സാധനങ്ങള്‍ക്കും പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത് മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതലാണെന്ന് പരാതിയുണ്ട്. ഏലക്ക 20 ഗ്രാം, കശുവണ്ടി പരിപ്പ് 50 ഗ്രാം എന്നിവയുെട പാക്കറ്റിന് 40 രൂപ വീതമാണ് രേഖപ്പെടുത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...