Connect with us

Hi, what are you looking for?

Exclusive

ആറ്റുനോറ്റു പ്രസവിച്ചത് ചാപിള്ള , വീണാ ജോർജിന്റെ വായടപ്പിച്ച് പ്രതിപക്ഷം,

കോവിഡ് നിയന്ത്രണത്തിനായി സർക്കാർ നടപ്പാക്കുന്ന പുതിയ മാർഗനിർദേശങ്ങൾക്കെതിരെ നിയമസഭയിൽ രൂക്ഷ വിമർശനങ്ങളുമായി
പ്രതിപക്ഷം. മദ്യം വാങ്ങാൻ വാക്‌സിൻ വേണ്ട, അരി വാങ്ങാൻ വാക്‌സിൻ വേണമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആറ്റു നോറ്റിരുന്നു പ്രസവിച്ചത് ചാപിള്ള ആയിപ്പോയി എന്നാണ്അ പ്രതിപക്ഷത്തിന്റെ ആക്ഷേപം .എന്ത് അടിസ്ഥാനത്തിലാണ് കടകളിൽ പോവാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനമെന്നും പ്രതിപക്ഷം ചോദിച്ചു. മന്ത്രി പറയുന്നു ഈ രീതി അഭികാമ്യം എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ അത് നിർബന്ധമെന്നും. ഇതിപ്പോ ആര് പറയുന്നതാ വിശ്വസിക്കേണ്ടത് , മന്ത്രി പറയുന്നതോ ചീഫ് സെക്രട്ടറി പറയുന്നതോ?
തികച്ചും ന്യായമായ ചോദ്യം തന്നെയാണ്. കെ ബാബു പറഞ്ഞത് പോലെ ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത് . യുവാക്കൾ വീട്ടിലിരിക്കണമെന്നും വാക്സിൻ എടുത്ത പ്രായമായവർക്ക് പുറത്തിറങ്ങാൻ കഴിയും എന്നതാണ് ഇപ്പോഴത്തെ ഉത്തരവു പറയുന്നത് . പുതിയ ഉത്തരവ് ജനങ്ങളെ നിരാശയിലാക്കുന്നതാണ് . അതിലുപരി ആശന്കയിലാക്കുന്നു എന്നതാവും ശരി. ആറ്റു നോറ്റിരുന്നു പ്രസവിച്ചത് ചാപിള്ള ആയിപ്പോയ അവസ്ഥയിലാണിത്. ജനങ്ങൾ നിരാശയിലാണ്. ആന കൊടുത്താലും ആശ കൊടുക്കരുതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാൽ സംഭവത്തിൽ വിശദീകരണമായി അതിതീവ്ര വ്യാപനം ഉള്ള ഡെൽറ്റ വൈറസുകളാണ് 90 ശതമാനവും കേരളത്തിലുള്ളതെന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആകാം, ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ കാലവും ലോക്ക്ഡൗണിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ ആകില്ല. നിയന്ത്രണങ്ങൾ മറികടന്നാൽ അത് തടയേണ്ടത് പോലീസിൻറെ ഉത്തരവാദിത്വം ആണ്. അതാണ് അവർ നിർവഹിച്ചത്. രണ്ടാം തരംഗത്തിൽ നിന്ന് പൂർണ്ണമായും മോചനം നേടിയിട്ടില്ല. മൂന്നാം തരംഗവും ആശങ്കയുണ്ടാക്കുന്നു. വാക്സിനേഷൻ പൂർത്തിയാകുന്നതിനുമുമ്പ് മൂന്നാം തരംഗം ഉണ്ടായാൽ സ്ഥിതി ഗുരുതരമാകും. അത് തടയാനുള്ള നിയന്ത്രണങ്ങളാണ് സർക്കാർ ആലോചിക്കുന്നതും നടപ്പാക്കുന്നതും. പകർച്ചവ്യാധികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്, അതാണ് നിറവേറ്റുന്നതുംഎന്നാണ് മന്ത്രിയുടെ വാദം.

കോവിഡിൻ്റെ ആദ്യഘട്ടത്തിൽത്തന്നെ നിബന്ധനകളെ യുഡിഎഫ് നേതാക്കൾ വെല്ലുവിളിച്ചതായിട്ടാണ് ആരോഗ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ . നേതാക്കളിൽ പലർക്കും കോവിഡ് രോഗവും ബാധിച്ചു. ലോക് ഡൗൺ നിയന്ത്രണങ്ങൾ എടുത്തു മാറ്റുമ്പോഴും ലഘൂകരിച്ച നിയന്ത്രണങ്ങൾ വേണ്ടിവരും. ഇതിനെ എതിർക്കുന്നത്കോവിഡ് വർധിച്ചാലും സർക്കാരിന് ദുഷ് പേര് ഉണ്ടാകണമെന്ന സമീപനത്തിൻ്റെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രി വിമർശിച്ചു. പെട്ടെന്ന് പൂർണമായ ഇളവ് കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ ചെയ്താൽ നൽകേണ്ടി വരുന്ന വില ജനങ്ങളുടെ ജീവനാണ്. അതു വേണോയെന്ന് പരിശോധിക്കണം. സുപ്രീം കോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ നിയന്ത്രണം. സർക്കാരിൻറെ പ്രധാനപ്പെട്ട ദൗത്യം ജനങ്ങളെ സംരക്ഷിക്കലാണെന്നും വീണാ ജോർജ് പറഞ്ഞു.

വിഷയത്തിൽ മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ കുറ്റപ്പെടുത്തി. ആറ്റു നോറ്റിരുന്നു പ്രസവിച്ചത് ചാപിള്ള ആയിപ്പോയ അവസ്ഥയാണ് . ആളുകൾക്ക് കടയിൽ പോകണമെങ്കിൽ 500 രൂപ കൊടുത്ത് ആർ ടി പി സി ആർ എടുക്കണം. എന്തു നിയന്ത്രണമാണിതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.

സംസ്ഥാനത്ത് പൊലീസിന് എന്തും ചെയ്യാനുള്ള ലൈസൻസാണ് നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. പെൺകുട്ടികൾ പുറത്തിറങ്ങുമ്പോൾ അവരെ അസഭ്യം പറയാൻ പോലീസിന് എന്ത് അധികാരം? 50 കൊല്ലം മുമ്പുള്ള കുട്ടൻപിള്ള പോലീസിൻറെ കാലത്തേക്ക് ഈ സർക്കാർ പോലീസിനെ മടക്കി കൊണ്ടുപോകുന്നു. ആളുകളെ പോലീസ് പീഡിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. ആളുകൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കടയിൽ കയറണമെങ്കിൽ ആർ ടി പിസി ആർ സർട്ടിഫിക്കറ്റ് വേണംപുറത്തിറങ്ങാൻ കഴിയാത്ത ആളുകൾ എങ്ങനെ സാധനം വാങ്ങുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. പെറ്റി സർക്കാർ എന്ന് ചരിത്രത്തിൽ ഈ സർക്കാരിന് പേരു വരും. ആരാണിത് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. കോവിഡിനെ പേരിൽ ജനങ്ങളെ സർക്കാർ ദ്രോഹിക്കുന്നു. സർക്കാർ ഇത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...