Connect with us

Hi, what are you looking for?

Exclusive

പിണറായുടെ ഓഫീസ് ഇടപെട്ടു സിപിഎം പീഡക വീരന്റെ വാര്‍ത്ത പൂഴ്ത്തി പോലീസ്

മൂക്കിന് താഴെ നിന്ന് മാസ്‌ക് ഒന്ന് മാറിയാല്‍ പിഴ വേറെ കേസ് വെറെ മാത്രമോ ഒരല്‍പം അരി മോഷ്ടിച്ചതിന് മധു എന്ന യുവാവിനെ തല്ലിക്കൊന്ന നാടാണിത്. എന്നിട്ട് എന്തെ ഇവിടെ ഒരു പെണ്‍കുട്ടിയുടെ മാനത്തിന് വിലയില്ലേ…

ഭരിക്കുന്ന പാര്‍ട്ടിയില്‍ സ്വാധീനം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ആകാമല്ലോ ഇവിടെ… സ്വന്തം പാര്‍ട്ടിക്കാര്‍ എത്ര വലിയ തെറ്റു ചെയ്താലും സംരക്ഷിക്കാന്‍ പിണറായും കൂട്ടരുമുളളപ്പോള്‍ എന്തിന് ഭയപ്പെടണം. സംഭവം പുറത്തെത്തിയ ഉടനെ ആഭന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ കോളുകളെത്തുകയും പ്രതികള്‍ക്ക് വേണ്ട സംരക്ഷണം ലഭിക്കുകയും ചെയ്യും.സംഭവത്തിന് ചൂട്ട കത്തിക്കാന്‍ പോലീസ് ഏമാന്‍മാരും ഉണ്ടാകും. വാദിയെ പ്രതിയാക്കാന്‍ ഒരു മടിയും കാണിക്കില്ല താനും.

സിപിഎം നായത്തോട് ബ്രാഞ്ച് ഭാരവാഹിയും നാടന്‍പാട്ട് കലാകാരനുമായ രതീഷ് ചന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദം ഉയരുന്നത്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിക്ക് ആവശ്യമായ എല്ലാം സംരക്ഷണവും ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇടപെട്ടിരുന്നു

സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു ഇയാള്‍. ഈ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടും അയാളുടെ ചിത്രം പുറത്തു വിടാന്‍ ആദ്യ ഘട്ടത്തില്‍ പോലീസ് തയാറായിരുന്നില്ലെന്നും ബ്രഡ് മോഷ്ടിച്ചാല്‍ പോലും വാര്‍ത്ത കൊടുക്കുന്ന പൊലീസ്, പ്രതി സിപിഎം പ്രവര്‍ത്തകനായതിനാലായിരിക്കും വാര്‍ത്ത പുറത്തു വിടാതിരുന്നത് എന്നാണു കരുതുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

സിപിഎം പ്രവര്‍ത്തകന്‍ ആയതുകൊണ്ട് തന്നെ എംഎല്‍എ ഉള്‍പ്പടെയുള്ളവരോട് ഈ വിഷയം സംസാരിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. പ്രതിയുടെ ഫോണില്‍ പരിചയമുള്ള മറ്റ് നാല് ആളുകളുടെ വിഡിയോ കണ്ടതായും കുട്ടികള്‍ കുളിക്കുന്നത് ഉള്‍പ്പടെയുള്ള വിഡിയോകള്‍ ഇയാള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നു.

സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കൊണ്ട് കാറ്റടിപ്പിച്ച് സ്വകാര്യ ഭാഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു പ്രതി. മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്തു വച്ചത് കണ്ടെത്തിയ പെണ്‍കുട്ടി മല്‍പിടുത്തതിലൂടെ ഫോണ്‍ കൈക്കലാക്കുകയായിരുന്നു.പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇത്ര വലിയ തെറ്റു ചെയ്ത ഒരു വ്യക്തിയെ എന്ത് ധാര്‍മികതയുടെ പേരിലാണ് പോലീസ് സംരക്ഷിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഇയാളുടെ ഫോട്ടോ പുറത്ത് വിടാന്‍ പോലും പോലീസ് മടി കാണിച്ചു എന്ന് പറയുമ്പോള്‍ എന്തോ വലിയ മഹത്തരം കാണിച്ച ആളായിരുന്നില്ലല്ലോ പ്രതി, അറിയാതെ പറ്റിയതുമല്ല അല്ലെങ്കില്‍ കള്ളകേസോ മറ്റോ ആയിരുന്നുവോ അതും അല്ല എന്നിട്ടും എന്തിനാണ് പോലീസുകാര്‍ ഇത്തരക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്നത്.

ഭരണം സ്വന്തം പാര്‍ട്ടിക്ക് ആയതുകൊണ്ട് എന്ത് തെണ്ടിത്തരവും കാണിക്കാമെന്നാണോ സിപിഎം സഖാക്കള്‍ കരുതിയിരിക്കുന്നത്.

ഇനി സര്‍ക്കാറിനോട് പറയാന്‍ ഉള്ളത് ഒന്നുമാത്രമാണ്. തെറ്റ് ആര് ചെയ്താലും അത് തെറ്റാണ്. അതിനെ മറച്ചു വെയ്ക്കുകയല്ല വേണ്ടത്. തക്കതായ ശിക്ഷ വാങ്ങി കൊടുക്കുകയാണ് ചെയ്യേണ്ടത്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...