Connect with us

Hi, what are you looking for?

Exclusive

സ്റ്റാർ ഹെല്ത്തിനുള്ളിലെ തട്ടിപ്പുകളുടെ മായാ ലോകം. ഇൻഷുറൻസ് പോളിസി എടുക്കും മുൻപ് ഒരു നിമിഷം ശ്രദ്ധിക്കൂ.

ഇൻഷുറൻസ് കമ്പനികളുടെ ചതിയിൽ പണം നഷ്ടമായ നൂറു കണക്കിന് ആളുകളുടെ പരാതിയോയെത്തുടർന്ന് ക്രൈം നടത്തിയ അന്വേഷണത്തിൽ സ്റ്റാർ ഹെൽത്ത് മുൻ സെയിൽസ് മാനേജർ ആയിരുന്ന ശോഭ ക്രൈമിനോട് നടത്തിയ വെളിപ്പെടുത്തൽ.

ഇൻഷുറൻസ് കമ്പനികളുടെ മറവിൽ നടക്കുന്ന വൻ തട്ടിപ്പുകളുടെ മായ ലോകത്തെപ്പറ്റി ജനങ്ങൾ ഇന്നും പൂർണമായും ബോധവാന്മാരല്ല. ഇത്തരത്തിലുള്ള ഇൻഷുറൻസ് കമ്പനികളുടെ ചതിയിൽ പണം നഷ്ടമായ നൂറു കണക്കിന് ആളുകളുടെ പരാതിയോയെത്തുടർന്ന് ക്രൈം നടത്തിയ അന്വേഷണത്തിൽ സ്റ്റാർ ഹെൽത്ത് എന്ന ഇൻഷുറൻസ് കമ്പനിക്കുള്ളിൽ നടക്കുന്ന വാൻ സാമ്പത്തിക തട്ടിപ്പുകളുടെയും അതിനിരയായ അനവധി മനുഷ്യരുടെയും ജീവിതം അടുത്തറിയാൻ കഴിഞ്ഞു. ആ അന്വേഷണത്തെ സാധൂകരിക്കുന്നതായിരുന്നു സ്റ്റാർ ഹെൽത്ത് മുൻ സെയിൽസ് മാനേജർ ആയിരുന്ന ശോഭ ക്രൈമിനോട് നടത്തിയ വെളിപ്പെടുത്തൽ.

സ്റ്റാർ ഹെൽത്തിൻ്റെ കസ്റ്റമേഴ്സിൻ്റെ ഭാഗത്തു നിന്ന് കാരണമില്ലാതെ ക്ലെയിം റിജക്ട് ചെയ്യുന്നു, ക്ലെയിം ചെയ്യുന്നതിൻ്റെ വളരെ കുറച്ച് എമൗണ്ട് മാത്രമാണ് അപ്രൂവ് ചെയ്യുന്നത് എന്നൊക്കെ പരാതി  ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ഉയരുന്നു. തുടങ്ങിയ കാലം മുതൽ ഏതാണ്ട് രണ്ടായിരത്തി പതിമൂന്ന് വരെ Underwriting എന്ന നടപടി നാമമാത്രമായിരുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം . അണ്ടർ റൈറ്റിങ്ങ് എന്നാൽ ഒരു കസ്റ്റമർ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കാൻ യോഗ്യതയുള്ള ആളാണോ? എന്ന് വിലയിരുത്തുന്ന പ്രക്രിയ. Underwriting കൃത്യമല്ലെങ്കിൽ ക്ലെയിം കൂടും കമ്പനിക്ക് പിടിച്ച് നിൽക്കാനാവാത്ത അവസ്ഥയുണ്ടാവും. അപ്പോൾ ഒന്നുകിൽ പ്രീമിയം കൂട്ടേണ്ടി വരും അല്ലെങ്കിൽ ക്ലെയിമിൽ കൃത്രിമം കാട്ടേണ്ടി വരും.

   
Underwriting ചെയ്യുമ്പോഴാണ് ഒരാൾക്ക്   മെഡിക്കൽ ഇൻഷൂറൻസ് കൊടുക്കാനേ കഴിയില്ലേ, അല്ലെങ്കിൽ എന്തെങ്കിലും കണ്ടീഷൻനോടു കൂടി കൊടുക്കാവുന്നതാണോ? എന്നൊക്കെ തീരുമാനിക്കാൻ കഴിയുന്നത്. ഇൻഷൂറൻസ് ഏജൻ്റിനെ സാങ്കേതികമായി പറയുന്നത്  first underwriters എന്നാണ്.  Cancer, major organ transplant,Alzheimer’s, dementia, cardiac complaints തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് സാധാരണ മെഡിക്കൽ ഇൻഷൂറൻസ് കൊടുക്കാനേ സാധിക്കില്ല.underwrite ചെയ്യുന്നയാൾ കൃത്യമായി ചോദ്യങ്ങൾ ചോദിച്ചാൽ ഈ രോഗങ്ങൾ ഉള്ളയാളു കൾ പോളിസിയെടുത്ത് ക്ലെയിം വരുമ്പോൾ PREE EXISTING DIEASES എന്ന പേര് പറഞ്ഞ് ക്ലെയിം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാം.

പ്രീമിയം അടയ്ക്കുന്ന പണം നഷ്ടമാവുകയുമില്ല ആ തുക സ്വന്തമായി സൂക്ഷിച്ചാൽ ഉറപ്പായ ആ രോഗങ്ങളുടെ തുടർചികിത്സയ്ക്ക് ഇൻഷൂറൻസ് കമ്പനിയുടെ അപ്രൂവലിനായി കാത്തിരിക്കുകയോ, അവസാനം പ്രീ എക്സിസ്റ്റിങ്ങ് ഡിസീസാണെന്ന് പറഞ്ഞ് ക്ലെയിം റിജക്ട് ചെയ്യുമ്പോ ഹോസ്പിറ്റലിൽ കൊടുക്കാൻ ക്യാഷിനായി ആധി പിടിച്ച് ഓടുകയോ, ക്ലെയിമിൻ്റെ സത്യം സ്ഥാപിച്ച് കിട്ടാൻ കോടതി കേറി നടക്കുകയോ വേണ്ടി വരില്ല രണ്ടാമത് ഏതെങ്കിലും രോഗത്തിന്‌ റിസ്ക് ഇൻഷൂറൻസ് കമ്പനി ഏറ്റെടുക്കുകയാണെങ്കിൽ 48 മാസത്തിനു ശേഷം അതിൻ്റെ  ചികിത്സാ സംബന്ധമായ ചിലവുകൾ ആ വ്യക്തി കൃത്യമായി Due date ൽ പോളിസി പുതുക്കുകയാണെങ്കിൽ ഇൻഷൂറൻസ് കമ്പനി വഹിക്കേണതാണ്. അതിന് പ്രോപ്പോസൽഫോമിൽ കൃത്യമായി പ്രീ എക്സി സ്റ്റിങ്ങ് ഡിസീസ് രേഖപ്പെടുത്തിയിട്ടുണ്ടാവണം. ഏജൻ്റിന് തീരുമാനിക്കാൻ കഴിയാത്ത രോഗങ്ങളുടെ കാര്യത്തിൽ പ്രൊപ്പോസൽഫോമിൽ രോഗത്തിൻ്റെ വിവരമെഴുതി ട്രീറ്റ്മെൻ്റ് എടുത്തതിൻ്റെ രേഖകൾ സഹിതം ഇൻഷൂറൻസ് കമ്പനിയിൽ കൊടുക്കുകയും അവർ ഡോക്ടേഴ്സിൻ്റെ സഹായത്തോടെ റിസ്ക് അസെസ് ചെയ്ത എടുക്കാവുന്നതാണെങ്കിൽ പോളിസി അപ്രൂവ് ചെയ്യാനും അല്ലെങ്കിൽ റിജക്ട് ചെയ്യാനും റെക്കമെൻറ് ചെയ്യും.


മെഡിക്കൽ ഇൻഷൂറൻസ് ക്ലെയിം റിജക്ട് ആയാൽ കസ്റ്റമർ ക്ക് കോടതിയെ സമീപിക്കാം. എന്നാൽ പ്രൊപ്പോസൽഫോമിൽ പ്രീ എക്സി സ്റ്റിങ്ങ്  ഡിസീസ് എഴുതിയിട്ടില്ലെങ്കിൽ അത്  suppression of material facts എന്നാണ് കോടതി ബോധ്യപ്പെടുക. അത്തരം സാഹചര്യങ്ങളിൽ വിധിന്യായം ഇപ്രകാരം ആയിരിക്കും  SUCH POLICIES WILL BE CONSIDERED AS NULL AND VOID ABINITIO ON THE GROUND OF SUPPRESSION OF MATERIAL FACTS. അതായത് വസ്തുതകൾ മറച്ചു വച്ച് പോളിസി എടുത്തതിനാൽ എടുത്തപ്പോൾ മുതൽ എടുത്തിട്ടേയില്ല എന്ന് ഇൻഷൂറൻസ് കമ്പനിക്ക് കരുതാം.


ഈ വിധിന്യായമാണ് എല്ലാം കിട്ടും ദാ ഇവിടെ ഒന്ന് ഒപ്പിട്ടാൽ മാത്രം മതി എന്ന് പറഞ്ഞ് ക്യാഷ് വാങ്ങി പോളിസിയാക്കി ഇൻഷൂറൻസ് കമ്പനികൾ വിധഗ്ദമായി ക്ലെയിം റിജക്ട് ചെയ്യാൻ ഉപയോഗിക്കുന്നത.

Summary : The magical world of scams within Star Health.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...