കോട്ടയം .ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ഇടുക്കിയില്‍ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സംഗീത വിശ്വനാഥന് ആണ് സ്ഥാനാർഥി. ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണനെയും മാവേലിക്കരയില്‍ ബൈജു കലാശാലയെയും സ്ഥാനാര്‍ഥികളായി നേരത്തെ ബിഡിജെഎസ് പ്രഖ്യാപിച്ചിരുന്നു.
കേരളാ കോണ്‍ഗ്രസുകാര്‍ ഏറ്റമുട്ടുന്ന കോട്ടയം മണ്ഡലത്തിലേക്ക് തുഷാര്‍ കൂടി എത്തതുന്നതോടെ കനത്ത മത്സരം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എതിരാളിയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഗീത മത്സരിച്ചിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ആറ് മാസമായി താഴെത്തട്ടില്‍ പ്രചാരണം ആരംഭിച്ചിരുന്നെന്ന് തുഷാര്‍ വ്യക്തമാക്കി.