റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ് സി.പി.ഒ റാങ്ക് ഹോൾഡർമാർ. ഇവർക്ക് അഭിവാദ്യമർപ്പിച്ച് ബിഗ് ബോസ് താരം അഖിമാരാർ സ്ഥലത്തെത്തിയിരുന്നു. ഈ സമരം നടത്തുന്നവരിൽ bjp ക്കാരോ കോൺഗ്രസ്സുകാരോ മാത്രമല്ല ഉള്ളത്, മറിച്ച് CPM DYFI SFI പ്രവർത്തകരായിരിക്കുമെന്ന് മാരാർ തുറന്നടിച്ചു. സ്വന്തം സംഘടനയിൽ പ്രവർത്തിക്കുന്നവരുടെ ബുദ്ധിമുട്ടുകളെ പോലും മനസിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തോന്ന് ഡെമോക്രാറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നാണ് മാരാർ ചോദിച്ചത്.
ഇവരൊന്നും പിണറായിയുടെ വാഴപ്പിണ്ടി പൊലീസല്ല. ഇവരോട് കളിച്ചാൽ കളി പിണറായി പഠിക്കും. ഇവരൊക്കെയാണ് യഥാർത്ഥത്തിൽ പോലീസ് ആകേണ്ടത്. ഒന്നാം പിണറായി മന്ത്രി സഭയിലും രണ്ടാം പിണറായി മന്ത്രിസഭയിലും കാണുന്നത് ഒരേ കാര്യങ്ങൾ തന്നെയാണ്. അവർ ചെയ്യുന്ന കൊള്ളരുതായ്മകൾ ഒന്ന് പുറത്തു വരുമ്പോഴേക്കും അതിനെ മൂടി വയ്ക്കാൻ പാകത്തിന് അടുത്ത വരും. അപ്പോൾ ആദ്യത്തേത് കണ്ണിൽ നിന്ന് മായും. സിദ്ധാർത്ഥിന്റെ മരണത്തിലും വളരെ രൂക്ഷമായാണ് അഖിൽ മാരാർ പ്രതികരിച്ചത്.
വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/UScvAC20f4I?si=zmQ6oY52DspmmHTP