പത്തനംതിട്ട . തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്നും കൊണ്ടുപോയതെന്നാണ് പോലീസിനുള്ള വിവരം. 15 വയസുകാരി പാർവതിയെ ആണ് കാണാതായിരുന്നത്.
ചിത്രത്തിൽ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണ മെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതാവുന്നത്. ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടിയെ യൂണിഫോം മാറ്റി പുതിയ വസ്ത്രം ധരിപ്പിച്ചാണ് അവിടെ നിന്ന് ചെറുപ്പക്കാർ കൂട്ടി കൊണ്ട് പോയിരിക്കുന്നത്.
പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ തുടർന്ന് കാണാതാകുകയായിരുന്നു. കുട്ടി തിരികെ വീട്ടിൽ എത്താതിരുന്ന തോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരുന്നു.