പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത കത്തോലിക്ക സഭ ബിഷപ്പുമാരെ അപമാനിച്ച മന്ത്രി സജി ചെറിയാനെതിരെ പൊലീസില്‍ പരാതി. മതസ്പര്‍ധയുണ്ടാക്കും വിധം പ്രകോപനപരമായി ബിഷപ്പുമാര്‍ക്കെതിരേ പൊതുപരിപാടിയില്‍ പ്രസംഗിച്ചെന്നാരോപിച്ചാണ് പരാതി എന്നതാണ് ശ്രദ്ധേയം.
ബി.ജെ.പി. ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. ഹരീഷ് കാട്ടൂര്‍ ആണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 31ന് പുന്നപ്രയിലായിൽ വെച്ചായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം നടക്കുന്നത്.
ബി.ജെ.പി നേതാക്കള്‍ വിളിച്ചാല്‍ ചില ബിഷപ്പുമാര്‍ക്ക് പ്രത്യേക രോമാഞ്ചമാണെന്നും മുന്തിരി വീഞ്ഞും കേക്കും ആസ്വദിക്കു ന്നതിനാണ് അവര്‍ മുന്‍ഗണന നല്കിയതുമെന്നുള്ള മന്ത്രിയുടെ അപമാനകരമായ വാക്കുകള്‍ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. തന്റെ പ്രസ്താവന വിവാദമവതിനെ തുടര്‍ന്ന് മന്ത്രി നേരിട്ട് ഈ പ്രസ്താവന പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് ബിജെപി കേസ് നല്‍കിയിട്ടുള്ളത്.