അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ നാല് പൂർവ്വിക സ്വത്തുക്കൾ കൂടി ജനുവരി അഞ്ചിന് ലേലം ചെയ്തു വിൽക്കും.. സ്മഗ്ലെർസ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് (സ്വത്ത് കണ്ടുകെട്ടൽ) അതോറിറ്റിയാണ് ലേലം നടത്തുന്നത്. നാല് വസ്തുക്കളുടെയും വില 19.2 ലക്ഷം രൂപയും ഏറ്റവും ചെറിയ പ്ലോട്ടിന്റെ കരുതൽ വില 15,440 രൂപയുമാണ്. നേരത്തെ 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്റെ 17-ലേറെ വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നതാണ്.
‘ദാവൂദ് ഇബ്രാഹിം കസ്കറിന്റെ അമ്മ ആമിന ബിയുടെ നാല് സ്വത്തുക്കൾ ജനുവരി 5 വെള്ളിയാഴ്ച ലേലം ചെയ്യുന്നു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഖേഡിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വഗ്രാമമായ മുംബാകെയിലെ കൃഷിഭൂമിയാണ് ലേലം ചെയ്യുന്ന സ്വത്തുക്കൾ.’ – SAFEMA പ്രസ്താവനയിൽ പറഞ്ഞു.
കള്ളക്കടത്ത് കേസുകൾക്കും ദാവൂദ് ഇബ്രാഹിമിനും കുടുംബാംഗങ്ങൾക്കും എതിരായ എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ്) ആക്ട് പ്രകാരമുള്ള കേസുകളെ തുടർന്നുമാണ് SAFEMA കോമ്പീറ്റന്റ് അതോറിറ്റി ഈ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നത്.