സുൽത്താൻ ബത്തേരി . വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് 54 കാരി ആത്മഹത്യ ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ദാരുണമായ സംഭവം. ബത്തേരി തൊടുവട്ടി ബീരാൻ (58) എന്നയാളാണ് വെട്ടേറ്റ് മരണപ്പെട്ടത്. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്തിനെ കൊലപ്പെടുത്തിയ പിന്നാലെ ആത്മഹത്യ ചെയ്യുന്നത്.
ചന്ദ്രമതിയുടെ വീട്ടിൽ വച്ചാണ് കൊലപാതകവും ആത്മഹത്യയും നടന്നത്. വീട്ടിലെത്തിയവർ ചന്ദ്രമതിയെയാണ് ആദ്യം മരിച്ച നിലയിൽ കണ്ടത്. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ബീരാനെ വേട്ടെറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കൊലക്ക് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിൽനിന്ന് ചന്ദ്രമതി എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.