ന്യൂഡൽഹി . നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബിജെപി മുന്നിട്ട് നിൽക്കുന്നു. രാജസ്ഥാനിൽ 120 സീറ്റുകളിൽ ബിജെപിയും 61 സീറ്റുകളിൽ കോൺഗ്രസും ലീഡ് ചെയ്യുകയാണ്. മദ്ധ്യപ്രദേശിൽ 111 സീറ്റുകളിൽ ബിജെപിയും 93 സീറ്റുകളിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഛത്തീസ്ഗഡിൽ കോൺഗ്രസ് 43 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 37 സീറ്റുകളിൽ ലീഡ് ചെയ്ത് ബിജെപിയും തൊട്ടടുത്തുണ്ട്. കേവലം ആറ് സീറ്റിന്റെ വ്യത്യാസമാണ് ഇരുപാർട്ടികളും തമ്മിലുള്ളത്. നേരിയ മാർജിനിൽ ലീഡ് നിർത്തുമ്പോഴും മുഖ്യമന്ത്രിയായ ഭൂപേഷ് ബാഗേൽ വോട്ടെണ്ണലിൽ പിന്നിൽ ആണെന്നതാണ് കോൺഗ്രസിനേറ്റ തിരിച്ചടി.
തെലങ്കാനയിൽ കോൺഗ്രസാണ് മുന്നിട്ടുനിൽക്കുന്നത്. 60 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 33 സീറ്റുകളിൽ ബിആർഎസും 4 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്.