കൊല്ലം . ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി അനുപമ യു ട്യൂബിലെ സെലിബ്രിറ്റി താരം. പ്രതി അനുപമ യൂട്യൂബിൽ 4.99 ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബ് ചാനലിലെ താരമാണ്. അനുപ നിരവധി ഷോട്സും വീഡിയോകളും പങ്കുവെച്ചിട്ടുള്ളത്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ള വീഡിയോകളാണ് ഇതിൽ ഏറെ ഉള്ളത്.
എല്ലാ വീഡിയോകൾക്കും ഇംഗ്ലീഷിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു മാസം മുമ്പാണ് അവസാന വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അനുപമ പത്മൻ എന്ന യൂട്യൂബ് ചാനലിൽ ആകെ 381 വീഡിയോ കളുണ്ട്. കൂടുതലും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് എന്നതാണ് ശ്രദ്ധേയം. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമക്ക് ഫോളോവേർസ് ആയിട്ടുള്ളത്.
വളർത്തു നായ്ക്കളെ ഇഷ്ടമുള്ള അനുപമ ഇവയ്ക്ക് വേണ്ടി ഷെൽട്ടർ ഹോം തുടങ്ങാനും പദ്ധതിയിട്ടിരുന്നു എന്നാണു വിവരം. ഇതിന് വേണ്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് പോസ്റ്റും പങ്കുവെക്കുകയുണ്ടായി. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും ചാനലിൽ അനുപമ പോസ്റ്റ് ചെയ്തിരിക്കുന്നു. ഒരു മേക്കപ്പ് വീഡിയോവാണ് ഏറ്റവും അവസാനമായി പോസ്റ്റ് ചെയ്തിരുന്നത്.