Connect with us

Hi, what are you looking for?

Crime,

എല്ലാം പിണറായി പറഞ്ഞിട്ട്, കമ്മിഷണറെ വെട്ടിലാക്കി ഇന്റലിജൻസ് റിപ്പോർട്ട്

തൃശ്ശൂർ പൂരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇപ്പോൾ വന്നു മതേതരത്വം വിളമ്പാൻ. അങ്ങനെ മതേതരത്വം വിളമ്പുന്നതിലൂടെ ആരാണ് അതിന്റെ വിളവെടുപ്പ് നടത്തുന്നതെന്ന് ഒന്ന് ആലോചിച്ചു നോക്കിയാൽ മനസിലാക്കാവുന്നതേ ഉള്ളു. പിന്നെ എന്തിനാണ് ഇങ്ങനെ വിറളി പിടിച്ച് പിണറായി സർക്കാർ ഹിന്ദു വിരുദ്ധ അജണ്ട നടപ്പാക്കുന്നത്? കേരളത്തില്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്നും പത്തിരുപത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ഇസ്ലാമിക ഭൂരിപക്ഷം ആക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പറഞ്ഞത് വെറും സിപിഎം നേതാവല്ല കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ ആണ്.

വ്യക്തമായ ഇന്റലിജന്‍സ് രേഖകള്‍ ഇല്ലാതെ വെറും വാക്ക് അച്യുതാനന്ദന്‍ പറയുമോ എന്ന കാര്യത്തില്‍ പിണറായിക്ക് മാത്രമേ സംശയമുള്ളൂ. എകെജിയുടെ കുടുംബത്തില്‍ പോലും പെണ്‍കുട്ടിയെ കൊണ്ടുപോയി പര്‍ദ്ദയിട്ട് ഇസ്ലാമാക്കിയത് കേരളം കണ്ടു. എന്നിട്ടും കേരള സ്‌റ്റോറിക്കെതിരെ പ്രതികരിച്ചത് മുഖ്യമന്ത്രിയും സിപിഎമ്മും ആണ്. കേരളത്തിലെ ജിഹാദികള്‍ക്ക് അടിമപ്പെടാത്ത മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിപിഎമ്മിന്റെ അടിമകള്‍ അല്ലാത്ത ഹിന്ദുക്കളും ഇന്ന് തിരിച്ചറിവിലാണ്. ഇന്ന് ഹിന്ദുവിന്റെ ആരാധനാലയങ്ങള്‍ക്കു നേരെയും ആചാരാനുഷ്ഠാനങ്ങ ള്‍ക്കുനേരെയും കൈ ഉയര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും പോലീസും നാളെ മറ്റുള്ളവരുടെ വിശ്വാസങ്ങളിലും കൈകടത്തും എന്ന കാര്യത്തില്‍ സംശയമില്ല.

ആ കൈകടത്തലാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് എന്നതിൽ സംശയമേയില്ല. ആ കൈ കടത്തൽ നടപ്പാക്കാൻ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകൻ ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമോ സമ്മതമോ മൗനസമ്മതമോ ഇല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നനടത്താനാകില്ല. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പോലീസ് ഇന്റലിജെൻസ് റിപ്പോർട്ടും ഇക്കാര്യങ്ങൾ സമ്മതിക്കുന്നതാണ്. കമ്മീഷണർ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറെ മാറ്റാനുള്ള തീരുമാനം.

തൃശ്ശൂരുമായും പൂരവുമായും ബന്ധമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ അടക്കം പൂരം ഡ്യൂട്ടിയിൽനിന്ന് മാറ്റി നിർത്തിയത് അന്വേഷിക്കണമെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. കമ്മിഷണറുടെ കർക്കശ നിലപാട് പൊലീസ് സമൂഹത്തിന് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇതുകാരണം പൂരത്തിന് ഏറെ വിയർപ്പൊഴുക്കിയ പൊലീസുകാരും പഴികേൾക്കേണ്ടിവന്നുവെന്നാണ് ഇന്റലിജൻസ് നിഗമനം എന്നാണ് റിപ്പോർട്ട്.

പൂരം ദിവസം നടത്തിയ ലാത്തിച്ചാർജ് അകാരണമായിരുന്നെന്നും ഒഴിവാക്കാൻ സാധിക്കുന്നതായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അങ്കിത് അശോകൻ കഴിഞ്ഞ വർഷത്തെ പൂരത്തിനിടെയും വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ ലാത്തിച്ചാർജ് നടത്തിയ കാര്യവും റിപ്പോർട്ടിലുണ്ട് പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുക്കുന്നെന്ന പരാതിയും ഉയർന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികളാണ് പൂരനാളുകളിൽ സൗജന്യമായി വാങ്ങുന്നത്. ഇതേപ്പറ്റിയും അന്വേഷണം നടത്താൻ നിർദ്ദേശമുണ്ടെന്ന് മാതൃഭൂമി വിശദീകരിക്കുന്നു.

പൂരം ഡ്യൂട്ടിയുള്ള എല്ലാ സേനാംഗങ്ങൾക്കും പൊലീസ് കമ്മിഷണറുെട നേതൃത്വത്തിലുള്ള ഡ്യൂട്ടി ബ്രീഫിങ് എന്ന വിശദീകരണം ഇത്തവണ നടത്തിയില്ലെന്ന ഗുരുതര ആരോപണവുമുണ്ട്. മേലുദ്യോഗസ്ഥർക്ക് മാത്രമായിരുന്നു ഡ്യൂട്ടി ബ്രീഫിങ്. മറ്റുള്ളവർക്ക് എവിടെയാണ് ഡ്യൂട്ടിയെന്നുപോലും അറിയില്ലായിരുന്നു. ഭൂരിഭാഗംപേരും ഡ്യൂട്ടി ബുക്ക് പോലും ഒപ്പിട്ടുവാങ്ങിയിട്ടില്ലെന്നും വിവരമുണ്ട്. വനിതാ ഉദ്യോഗസ്ഥരട ക്കമുള്ളവർ ഇതോടെ വലഞ്ഞു. മറ്റു ജില്ലകളിൽനിന്നെത്തിയ പൊലീസുകാരെയടക്കം പൂരം എങ്ങനെ നടക്കുമെന്ന് കൃത്യമായി ധരിപ്പിക്കാറുണ്ട്. ചടങ്ങുകളും സമയക്രമങ്ങളും അറിയിക്കും. ഇതനുസരിച്ചാണ് ഡ്യൂട്ടി ക്രമീകരിക്കുക. രാവിലെ വരുന്ന ഘടകപൂരങ്ങളുടെയും പ്രധാന പൂരത്തിന്റെയുമടക്കം തനിയാവർത്തനം രാത്രിയിലുമുണ്ടെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടാ യിരുന്നവർക്ക് അറിയില്ലായിരുന്നുവെന്നാണ് ആരോപണം.

ഇതാണ് പൂരം എത്തുന്നതിനുമുമ്പുതന്നെ ബാരിക്കേഡുകൾവെച്ച് വഴി അടയ്ക്കാനിടയാക്കിയതെന്നും പറയുന്നു. ജനങ്ങൾ തള്ളിക്കയറിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. പൂരത്തിന് വിവിധ വകുപ്പുകളിൽനിന്ന് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന സർക്കാർ ജീവനക്കാരെ വിവിധയിടങ്ങളിൽ തടഞ്ഞ പൊലീസ് നടപടിയിലും പ്രതിഷേധമുണ്ട്. തിരിച്ചറിയൽ കാർഡുകൾ കാണിച്ചിട്ടുപോലും പൊലീസ് പലരോടും അപമര്യാദയായി പെരുമാറി.

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞും പൂരപ്രേമികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തിയും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിലുള്ള വിമർശനം തുടരുന്നതിനിടെയാണ് കമ്മീഷണർക്കെതിരായ ഇന്റലിജൻസ് കണ്ടെത്തലും ചർച്ചയാകുന്നത്. തൃശൂർ സിറ്റി പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ പൂരപ്രേമികളുടെ വിമർശനം തുടരുകയാണ്. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്,.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...