Connect with us

Hi, what are you looking for?

Kerala

ഗണപതിവട്ടം മുഖ്യന്റെ ബുദ്ധി, ശോഭ ജയിക്കരുത്, സുരേന്ദ്രൻ നടപ്പാക്കി

കേരളത്തിലും ഒരു പെരുമാറ്റ വിവാദം കത്തുകയാണ്. BJP സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനാണ് സുൽത്താൻ ബത്തേരി എന്ന സ്ഥലനാമം ഗണപതിവട്ടം എന്നാക്കണമെന്നു പറഞ്ഞിരിക്കുന്നത്. സുരേന്ദ്രൻ പറഞ്ഞതിന് പിന്നിൽ രാഷ്ട്രീയം ഉണ്ട്. ആ രാഷ്ട്രീയം എന്താണെന്ന് ചിന്തിക്കേണ്ടതാണ്. പക്ഷെ ഗണപതിവട്ടം എന്ന പേരുമായി ബന്ധപ്പെട്ട വിവാദം പുതിയ കാര്യമല്ല. കുറച്ചധികം പഴക്കമുണ്ട് ഗണപതിവട്ടത്തെ കുറിച്ചുള്ള സംവാദങ്ങൾക്ക്. ഹൈദരാലിയുടെ പടയോട്ടത്തിന് ശേഷമാണ് ഗണപതിവട്ടം സുൽത്താൻ ബത്തേരിയായി മാറിയത്. അതിന്റെ ചരിത്രം അറിയേണ്ടതുണ്ട്. എന്നിട്ട് കാലണയ്ക്ക് വിലയില്ലാത്ത സ്വന്തം പാർട്ടിയെ വിൽക്കാൻ വയ്ക്കുന്ന സുരേന്ദ്രന്റെ ഇപ്പോഴത്തെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് പോകാം.

ഗണപതിവട്ടം എന്ന പേരിന് 600 വർഷത്തിൽ അധികം പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് വയനാട്ടിൽ തലശ്ശേരി സബ്‌കളക്‌ടറായിരുന്ന ടി.എച്ച് ബാലന്റെ കാലത്താണ് സെറ്റിൽമെന്റ്സ് ഉണ്ടാകുന്നത്. അതിന്റെ ഭാഗമായി പത്ത് ഡിവിഷനുകൾ രൂപംകൊണ്ടു. മുന്നാട്, മുത്തൂർനാട്, ഇളംകൂർനാട്, കുറുമ്പാല, വയനാട്, ഗണപതിവട്ടം തുടങ്ങിയ പത്ത് ഡിവിഷനുകൾ. പ്രസിദ്ധമായ ഒരു ഗണപതി ക്ഷേത്രം നിലനിന്നിരുന്നതിനാലാണ് ഗണപതിവട്ടം എന്ന പേരുതന്നെ ആ സ്ഥലത്തിന് ലഭിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ളതായിരുന്നു ഈ ക്ഷേത്രമെന്നാണ് ചരിത്രകാരന്മാർ സൂചിപ്പിച്ചിട്ടുള്ളത്. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടകാലത്ത് ഗണപതിവട്ടം ക്ഷേത്രപരിസരത്ത് സുൽത്താന്റെ പട്ടാളം തമ്പടിച്ചു. അവരത് സേനാത്താവളമാക്കി മാറ്റി. സുൽത്താൻസ് ബാറ്ററി (സുൽത്താന്റെ ബാറ്ററി) എന്നാണ് ബ്രിട്ടീഷുകാർ ഇതിനെ വിശേഷിപ്പിച്ചത്. അത് ലോപിച്ച് സുൽത്താൻ ബത്തേരി എന്നാവുകയായിരുന്നു.

1934ൽ കിടങ്ങനാട് എന്ന പേരിൽ ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ഇത് പിന്നീട് നൂൽപ്പുഴ, നെന്മേനി എന്നീ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. ആ കാലഘട്ടത്തിലും ഗണപതിവട്ടം എന്നായിരുന്നു പേര്. 1968ലാണ് സുൽബത്തേരി പഞ്ചായത്ത് രൂപം കൊള്ളുന്നത്. കിടങ്ങനാട്, നൂൽപ്പുഴ, നെന്മേനി എന്നിവ ചേർന്നാണ് സുൽത്താൻ ബത്തേരി ഔദ്യോഗികമായി രൂപം കൊണ്ടത്.

വയനാട് താൻ ജയിക്കില്ലെന്ന് മാത്രമല്ല ഒരുപക്ഷെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന സുരേന്ദ്രന് നന്നായിട്ടറിയാം. അപ്പോൾ പിന്നെ എന്തിനാണ് സുരേന്ദ്രൻ ഇപ്പോൾ ഗണപതിവട്ടത്തിൽ ചുറ്റിക്കറങ്ങുന്നത്. പെട്ടന്ന് തോന്നും ബിജെപി ദേശീയ തലത്തിൽ ഉയർത്തുന്ന ചില വാദങ്ങളോട് കിടപിടിക്കാനും അതിന്റെ പേരിൽ ഹിന്ദു വോട്ട് പിടിക്കാനും ആണെന്ന്. പക്ഷെ അതല്ല, പിണറായിയുടെ ആസനം താങ്ങിയായ സുരേന്ദ്രന് നന്നായിട്ടറിയാം ഈ വാദമൊന്നും കേരളത്തിൽ വിലപ്പോകില്ലെന്നു. അപ്പോൾ പിന്നെ എന്തിനു? പ്രസക്തമാണ് ആ ചോദ്യം.

കളിയായി തോന്നുമെങ്കിലും അതിനുള്ള ഉത്തരം ശോഭ സുരേന്ദ്രൻ എന്നത് തന്നെയാണ്. ശോഭ സുരേന്ദ്രന് ആലപ്പുഴ മണ്ഡലത്തിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത് പിണറായിക്ക് രസിക്കുന്നില്ല, അപ്പോൾ പിന്നെ സുരേന്ദ്രന് ഇഷ്ടപ്പെടുമോ? അതിനെ ചെറുക്കണം അത് തന്നെയാണ് ഇതിനു പിന്നിൽ. തിരഞ്ഞെടുപ്പായതു കൊണ്ട് ശോഭയ്ക്കെതിരെ കളിക്കുന്നത് ആർക്കും മനസിലാക്കാനും പാടില്ല. അതുകൊണ്ട് വളരെ നയപൂർവം കണ്ടത്തിയതാണ് ഗണപതിവട്ടം വഴി. അല്ലാതെ വോട്ടുവിഹിതം കൂട്ടാൻ പോലും പറ്റാത്ത സുരേന്ദ്രന് ഗണപതിവട്ടത്തിൽ എന്ത് കാര്യം?

https://youtu.be/mE9D1qoV6os?si=Lznj40S1NQhYvf4I

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...