Connect with us

Hi, what are you looking for?

Crime,

സതീശനിൽ നിന്ന് പണം വാങ്ങി, പിണറായിക്ക് എല്ലാം അറിയാം, ബിജു സത്യം പറഞ്ഞു !

കരുവന്നൂരിൽ സിപിഎം നു കുരുക്ക് മുറുകുകയാണ്. ഇക്കഴിഞ്ഞ ദിവസം ED ക്ക് മുൻപിൽ വീണ്ടും ഹാജറായപ്പോൾ ഒരു തുറന്നു പറച്ചിലാണ് നടത്തിയത്. പിണറായി വിശ്വസിച്ച സഖാക്കളെല്ലാം പിണറായിയെ ചതിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ സംഘത്തിലെ അംഗമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു. ആദ്യ ചോദ്യം ചെയ്യൽ കഴിഞ്ഞു വിട്ടയച്ച ബിജുവിനോട് വീണ്ടും ഹാജരാകാൻ ED ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് ഇന്നലെ കൊച്ചി ED ഓഫീസിൽ എത്തിയ ബിജുവിനെ എട്ടര മണിക്കൂർ ആണ് ചോദ്യം ചെയ്തത്. ഈ മാരത്തോൺ ചോദ്യം ചെയ്യലിൽ സുരാധന വിവരം കൂടി ബിജു സമ്മതിച്ചതായാണ് വിവരം പുറത്തു വരുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാറില്‍ നിന്ന് പണം കൈപ്പറ്റിയതായി ആണ് ബിജു സമ്മതിച്ചത്. ഇന്നലെ സതീഷ്‌കുമാറിന്റെ സഹോദരന്റെ അക്കൗണ്ടില്‍ നിന്നു ബിജുവിന് പണം കൈമാറിയ രേഖകള്‍ സഹിതമാണ് ഇ ഡി ചോദിച്ചത്. ഇതോടെ, പണം വാങ്ങിയതായി ബിജു സമ്മതിച്ചു. എന്നാല്‍ ഇതു കടമാണെന്നും കാറിന്റെ ആര്‍സി ബുക്ക് പണയംവച്ചെന്നുമാണ് ബിജു പറഞ്ഞത്.

കേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാറില്‍ നിന്നു ബിജു അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നു വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും കേസിലെ മറ്റൊരു പ്രതിയുമായ പി.ആര്‍. അരവിന്ദാക്ഷന്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ പണം ഇതുവരെ തിരിച്ചു കൊടുത്തില്ലെന്നും ബിജു പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിറ്റി യംഗമായിരുന്നു ബിജു. മുഖ്യപ്രതിയില്‍ നിന്നുതന്നെ അന്വേഷണ ക്കമ്മിറ്റിയംഗം പണം വാങ്ങിയെന്നു തെളിഞ്ഞതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി.

പാര്‍ട്ടിയുടെ കൂടുതല്‍ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച പരിശോധന ആദായ നികുതി വകുപ്പു തുടരുകയാണ്. ജില്ലയില്‍ വെളിപ്പെടുത്താത്ത 81 അക്കൗണ്ടുകള്‍ സിപിഎമ്മിനുണ്ട്. അതിനു പുറമേ പ്രാദേശിക കമ്മിറ്റികളുടെ പേരില്‍ ഒട്ടേറെ ഭൂമി വാങ്ങിയിട്ടുമുണ്ട്. ഇവയുടെ വിശദ വിവരങ്ങളും കണക്കുകളും 22നു ഹാജരാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു മുൻപ് നടന്ന ചോദ്യം ചെയ്യലിൽ ബിജു മറ്റൊരു കാര്യം കൂടി അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പ് നടന്നത് പാർട്ടി അറിഞ്ഞു കൊണ്ടാണെന്നായിരുന്നു സമ്മതിച്ചത്. ഇതോടെ ആദ്യ ഘട്ടത്തിൽ ED ക്ക് മുൻപിൽ ഹാജരാകേണ്ട എന്ന് തീരുമാനിച്ച CPM വെട്ടിലായി.

ഹാജരാകാതിരുന്നാൽ പിന്നീട തിരിച്ചടി ആകുമെന്ന് ഭയന്നാണ് ചോദ്യം ചെയ്യൽ നടന്ന ദിവസം രാവിലെ പി കെ ബിജുവിനോട് പിണറായി ഹാജരാകാൻ നിർദേശം കൊടുക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ആരും ഹാജരാകാത്ത പക്ഷം ED വന്നു തോക്കിയെടുത്തുകൊണ്ടു പോയാൽ അത് CPM നെ ഇതിലേറെ ബുദ്ധിമുട്ടിലാക്കും എന്ന് പിണറായി ഭയന്നിരുന്നു. അതാണ് അന്ന് ഹാജരാകാൻ നിർദേശം കൊടുത്തതിനു പിന്നിൽ. അത് ബിജുവിന്റെ കുറ്റസമ്മതത്തോടെ പിണറായിക്ക് തിരിച്ചടി ആയ അവസ്ഥയായി. അറിയാവുന്ന സത്യങ്ങൾ പറയും എന്ന് പറഞ്ഞു ED മുന്നിലേക്ക് ബിജു പോയത് ഒരു കൊലകൊമ്പന്റേയും മുൻപിൽ തലകുനിക്കില്ല എന്ന് പറഞ്ഞാണ്.

പക്ഷെ ED ചോദിക്കേണ്ട രീതിയിൽ ചോദിച്ചപ്പോൾ ബിജു തത്ത പറയുംപോലെ കാര്യങ്ങൾ പറയുകയായിരുന്നു. ഇതിനു പുറകെ സതീഷ്‌കുമാരിൽ നിന്ന് പണം വാങ്ങി എന്ന കുറ്റസമ്മതം കൂടി വരുന്നതോടെ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സിപിഎം പ്രത്യേകിച്ച് പിണറായി വിജയൻ വെട്ടിൽ ആകുകയാണ്. കാരണം പാർട്ടി അറിഞ്ഞുകൊണ്ട് എനിക്കു പറയുമ്പോൾ തന്നെ വ്യക്തമാണ്. പാർട്ടി എന്ന് പറയുന്നത് ഇപ്പോൾ പിണറായി വിജയൻ ആണ്. പിണറായി അറിയാതെ പാർട്ടിയിൽ ഒരു ഈച്ച പോലും പറക്കില്ല. അതിനർത്ഥം ഈ തട്ടിപ്പിന് നേതൃത്വം കൊടുത്തത് പിണറായി ആണെന്ന് തന്നെയല്ലേ.

https://youtu.be/pLyvdcDe2ls?si=4a1FYwunyxL_KCrq

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...