Connect with us

Hi, what are you looking for?

Crime,

അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകി, ആരോപണം തെളിയിക്കും, 5 തവണയായിട്ടാണ് തിരികെ കിട്ടുന്നത് – ദല്ലാൾ നന്ദകുമാർ

കൊച്ചി . അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകി എന്ന ആരോപണം താൻ തെളിയിക്കുമെന്ന് ദല്ലാൾ നന്ദകുമാർ. ഡിജിറ്റൽ തെളിവ് ഉണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളിൽ തെളിവ് പുറത്ത് വിടുമെന്നും ആണ് ദല്ലാൾ നന്ദകുമാർ പറഞ്ഞിരിക്കുന്നത്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസ് വന്നേക്കും. കേസ് വന്നാൽ അനിൽ ആന്‍റണിയും പ്രതിയാകും – ദല്ലാൾ നന്ദകുമാർ പറഞ്ഞു.

സിബിഐ സ്റ്റാന്റിങ് കൗൺസിൽ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാൻ ശ്രമിച്ചു. കേരള ഹൈക്കോടതിയിൽ നിയമിക്കാൻ ആയിരുന്നു ശ്രമം. പക്ഷെ സിബിഐ ഡയറക്ടർ മറ്റൊരാളെ വെച്ചു. എന്നാൽ അനിൽ ആന്റണി പണം തിരിച്ചു നൽകിയില്ല. 2014 ൽ ആണ് പണം തിരിച്ചു തന്നതെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. പി ടി തോമസ് വഴിയാണ് പണം തിരിച്ച് കിട്ടിയത്. 5 തവണയായിട്ടാണ് പണം തിരികെ കിട്ടുന്നത്. പി ടി നിർദ്ദേശിച്ച ആളാണ്‌ പണം കൈമാരുന്നത് – ദല്ലാൾ നന്ദകുമാർ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...