Connect with us

Hi, what are you looking for?

India

ഇസ്രായേലിന് 2000 ബോംബുകളും യുദ്ധവിമാനങ്ങളും കൈമാറാനൊരുങ്ങി ജോ ബൈഡൻ, ഗാസ ഇനി ചാവുകടലാവുമോ?

ഇസ്രയേലിന് ലക്ഷം കോടി ഡോളർ വിലമതിക്കുന്ന ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അനുമതി നൽകി ജോ ബൈഡൻ ഭരണകൂടം. ഗാസയിലെ റഫയിൽ ഇസ്രയേൽ സൈനികാക്രമണം നടത്താനുള്ള സാധ്യതയിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതിന് തൊട്ടുപിറകേയാണ് ആയുധകൈമാറ്റത്തിന് ബൈഡൻ ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്.

ആയിരത്തി എണ്ണൂറിലധികം എംകെ84 2000 പൗണ്ട് ബോംബുകളും, അഞ്ഞൂറ് എംകെ82 500–പൗണ്ട് ബോംബുകളും ആണ് പുതിയ ആയുധപാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. 25 F-35 യുദ്ധവിമാനങ്ങളും നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാൽ ആയുധകൈമാറ്റത്തെ കുറിച്ച് വൈറ്റ് ഹൗസോ, ഇസ്രയേൽ എംബസിയോ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുന്നതിന് ഇടയില്‍ തന്നെയാണ് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനവും വന്നിരിക്കുന്നത്.

ഗാസയിൽ‌ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ രാജ്യാന്തര തലത്തിൽ എതിർപ്പ് ഉയരുന്നതിനിടയിലാണ് ആയുധക്കൈമാറ്റം സംബന്ധിച്ച വാർത്ത പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി പാസ്സാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യുഎൻ രക്ഷാസമിതി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത്. എന്നാൽ പ്രമേയത്തെ വീറ്റോ ചെയ്യാതെ അമേരിക്ക വിട്ടുനിന്നു. 15 അംഗസമിതിയിലെ 14 പേരുടെ പിന്തുണയോടെയാണ് പ്രമേയം പാസ്സായത്.

ഇസ്രയേൽ – പലസ്തീൻ സംഘർഷം യുഎസ് ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഗാസയില്‍ ഇസ്രയേൽ യുദ്ധം ചെയ്യുന്ന രീതിയെക്കുറിച്ച് ആഴ്ചകളായി പ്രസിഡന്‍റ് ജോ ബൈഡനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഏറെ ആശങ്കാകുലരാണ്. പുതിയ വെടിനിര്‍ത്തല്‍ പ്രമേയം സുരക്ഷാ കൗണ്‍സിലിലൂടെ അനുവദിക്കാനുള്ള തീരുമാനം യുഎസ് ശക്തമായ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഇസ്രയേലിന്‍റെ നയതന്ത്ര പരിരക്ഷ നീക്കം ചെയ്യുന്നത് ഒരു സുപ്രധാന ഘട്ടമാണ്. വൈറ്റ് ഹൗസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മില്‍ ഉടലെടുത്ത ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ് ഇത്.

ഇസ്രയേൽ ജനതയ്ക്ക് വൈകാരിക പിന്തുണയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 മുതല്‍ അവർക്ക് ആവശ്യമായ സൈനിക, നയതന്ത്ര സഹായങ്ങളും യുഎസ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 7 മുതല്‍ ആറ് തവണ ഇസ്രയേൽ സന്ദര്‍ശിച്ച പ്രസിഡന്‍റ് ബൈഡനും അദ്ദേഹത്തിന്‍റെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും, സിവിലിയന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത ഉള്‍പ്പെടുന്ന രാജ്യാന്തര മാനുഷിക നിയമങ്ങളെ ബഹുമാനിക്കാന്‍ ഇസ്രയേലിനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...