Connect with us

Hi, what are you looking for?

Exclusive

മുഖ്യമന്ത്രിയുടെ സീറ്റിൽ ആർക്കും ഇരിക്കാൻ പറ്റില്ല….. പുതിയ മുഖവുമായി നവകേരള ബസ്

കേരള രാഷ്ട്രീയത്തിൽ ഒരു മാസത്തോളം നിറഞ്ഞു നിന്ന നവ കേരള ബസ് വീണ്ടും സംസ്ഥാനം വിട്ടു . കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി ബെംഗളൂരുവിലെ ബസ് നിർമ്മാണ കമ്പനിയിൽ നിന്ന് മുഴുവനായി ബസിന്റെ മുഖം മിനുക്കുകയാണ്. നവകേരള യാത്രയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ഈ ആഡംബര ബസ്.
മുഖ്യമന്ത്രിയുടെ ‘കറങ്ങുന്ന സീറ്റി’ലും ബസിലേക്കു കയറാൻ സഹായിക്കുന്ന ‘ലിഫ്റ്റി’ലും ഉൾപ്പെടെ മാറ്റങ്ങൾവരുത്തും . ബസിന്റെ ചില്ലുകൾ മാറ്റി ശുചി മുറികൾ നിലനിർത്തുകയും ചെയ്യും . സംസ്ഥാന സർക്കാരിന്റെ നവ കേര സദസ്സ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സഞ്ചരിക്കാൻ 1 .5 കോടിയുടെ ആഡംബര ബസ്സാണ് ബംഗളുരുവിൽ നിന്നും കേരളത്തിൽ എത്തിച്ചത്. ബെംഗളൂരുവിലെ പ്രകാശ് എന്നറിയപ്പെടുന്ന എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബസിന്റെ ബോ‍ഡി നിർമിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിക്ക് പുറമെ, ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകൾ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള ആഡംബര ബസ് ആയിരുന്നു ഇത്. ആഡംബര സൗകര്യങ്ങളുള്ള ബസിന് വേണ്ടി ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ഫണ്ട് ഇനത്തിൽ അനുവദിച്ചിട്ടുള്ളത്. ബസ്സിനെ ചൊല്ലി നിരവധി വാർത്തകളും വിവാദങ്ങളും ആളി പടർന്നിരുന്നു. സർക്കാർ നടത്തുന്നത് ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നിരുന്നു . അത്യാഡംബരങ്ങൾ അടങ്ങിയ ബസ് ക്ഷാമകാലത്ത് വാങ്ങുന്നു എന്ന ആരോപണവുമായി പ്രതിപക്ഷവും അത് ഏറ്റുപിടിച്ച് മാധ്യമങ്ങളും രംഗത്ത് വന്നതോടെ നവകേരള സദസ്സിൽ എല്ലാവരുടെയും ശ്രദ്ധ ബസിലേക്ക് തിരിഞ്ഞു. എന്നാൽ, മന്ത്രിമാർ സ്വന്തം വാഹനങ്ങൾ മാറ്റി പ്രത്യേക ബസിൽ യാത്ര ചെയ്യുന്നതിലൂടെ ചെലവ് കുറയ്ക്കുമെന്നാണ് മുൻ ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നത് . ആഡംബര ബസല്ലെന്നും പരിപാടിക്ക് ശേഷം ആരും കൊണ്ടുപോകില്ലെന്നും കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കുകയാണെന്നും അതിനൊക്കെ മൂല്യം കൂടും എന്നുമായിരുന്നു ബസ് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. നവകേരള സദസ്സ് കഴിഞ്ഞ ദിവസങ്ങൾ പിന്നിടുമ്പോൾ ആണ് വിവാദങ്ങൾ സൃഷ്ട്ടിച്ച ബസ് മോടി കൂട്ടാൻ തുടങ്ങുന്നത് . രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് തിരികെ കേരളത്തിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ ബസിൽ വീണ്ടും കാര്യമായ മുതൽമുടക്ക് വേണ്ടിവരുമെന്നാണ് സൂചന .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...