Connect with us

Hi, what are you looking for?

Kerala

ചക്കുവള്ളി ക്ഷേത്രത്തിൽ പിണറായിക്ക് ഗണപതി ഹോമം

കൊല്ലം . ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്തുന്നതിന് ഹൈക്കോടതി അനുമതി നിഷേധിച്ച പിറകെ ചക്കുവള്ളി ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ചക്കുവള്ളി ക്ഷേത്രത്തിൽ ഇത്തരത്തിൽ വഴിപാട് നടത്തിയതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കൊല്ലം ജില്ലയിൽ നവകേരള സദസ് പരിപാടി നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേരിൽ ചക്കുവള്ളി ക്ഷേത്രത്തിൽ വഴിപാട് നടന്നത്. ജില്ലയിലെ കുന്നത്തൂർ നിയോജക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ചക്കുവള്ളി ക്ഷേത്ര പരിസരത്ത് സർക്കാർ പരിപാടിയായ നവകേരള സദസ് നടക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദിയാണ് കോടതിയെ സമീപിച്ചിരുന്നത്. തുടർന്നാണ് ഹൈക്കോടതി പരിപാടി ഇവിട നടത്തുന്നത് തടയുന്നത്.

അതേസമയം, കൊല്ലത്തെ നവകേരള സദസ് പരിപാടിയുടെ ഭാഗമായുള്ള ക്ഷണിക്കപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന പ്രഭാത യോഗവും, ക്യാബിനറ്റ് മീറ്റിംഗ് വരെ പിണറായി ബീച്ച് ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. സർക്കാർ പദ്ധതികളെ പറ്റിയും വായ്തോരാതെ വീമ്പു പറയാറുള്ള പിണറായി സർക്കാരിന്റെ ക്യാബിനറ്റ് മീറ്റിങ്ങുകൾ വരെ ഇപ്പോൾ ഹോട്ടലുകാലിനാണെന്നു ചുരുക്കം. പതനം തിട്ടയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം പിണറായി അന്തി ഉറങ്ങിയതും ഒരു ബാർ ഹോട്ടലിലായിരുന്നു. മൂന്നാം ദിവസമായ 20ന് രാവിലെ ബീച്ച് ഹോട്ടലിൽ ക്യാബിനറ്റ് നടക്കുക .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...