Connect with us

Hi, what are you looking for?

Exclusive

മാർട്ടിന്റെ പദ്ധതി കണ്ട പോലീസ് ഞെട്ടി

കളമശേരിയിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കി ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്രതി ഡൊമിനിക് മാർട്ടിൻ നിർമിച്ചത് വീടിന്റെ ടെറസിൽ. ഇന്റർനെറ്റ് നോക്കിയാണ് ബോംബ് നിർമിക്കാൻ പഠിച്ചതെന്നും ഇയാൾ പൊലീസിനു മൊഴി നൽകി. ഡൊമിനികിൻറെ യുട്യൂബ് ലോഗിൻ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോർമാനായ ഡൊമിനിക് മാർട്ടിന് സാങ്കേതിക അറിവുണ്ട്.
ഇന്നലെയാണ് ആലുവയ്ക്കടുത്തുള്ള തറവാട്ടു വീട്ടിൽ ഡൊമിനിക് മാർട്ടിൻ എത്തിയത്. ബോംബുണ്ടാക്കിയ ശേഷം നേരെ കളമശേരിയിലെ കൺവൻഷൻ സെന്ററിലേക്കു പോയി. രാവിലെ ഏഴു മണിയോടെ കസേരയുടെ അടിയിൽ ബോംബു വച്ചു. ആ സമയം ഹാളിൽ ഉണ്ടായിരുന്നത് മൂന്നു പേർ മാത്രമായിരുന്നെന്നും പ്രതി പൊലീസിനോടു പറഞ്ഞു.
ബോംബ് വച്ചത് ടിഫിൻ ബോക്സിലല്ലെന്നും ആറു പ്ലാസ്റ്റിക് കവറുകളിലായി ആറിടത്താണ് സ്ഥാപിച്ചെന്നും ഡൊമിനിക് മാർട്ടിൻ പൊലീസിന് മൊഴി നൽകി. പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബാഗിൽ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേർത്തുവച്ച ഗുണ്ടാണ് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലീറ്റർ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. സ്ഫോടനത്തിനായി പൊട്ടിച്ചത് 50 ഗുണ്ടുകളാണ്. ഇവ വാങ്ങിയത് തൃപ്പുണിത്തുറയിലെ പടക്കക്കടയിൽനിന്നാണെന്നും പ്രതി മൊഴി നൽകി.
കടവന്ത്ര സ്വദേശിയെന്നാണു മാർട്ടിൻ സ്വയം പൊലീസിനു പരിചയപ്പെടുത്തിയത്. എന്നാൽ 6 വർഷമായി കുടുംബത്തിനൊപ്പം തമ്മനത്തു വാടകയ്ക്കു താമസിക്കുകയാണെന്നു പിന്നീടു വ്യക്തമാക്കി. തമ്മനത്തെ വാടകവീട് കേന്ദ്ര ഏജൻസികളും കേരള പൊലീസും അരിച്ചുപെറുക്കിയപ്പോഴാണ് ഒരു വർഷം മുൻപു വരെ വിദേശത്തു ജോലിചെയ്തിരുന്ന വിവരം ലഭിച്ചത്.
പുലർച്ചെ 5ന് വീട്ടിൽനിന്ന് ഇറങ്ങിയ ഡൊമിനിക് സ്ഫോടക വസ്തുക്കൾ സഹിതം കളമശേരിയിലെ കൺവൻഷൻ സെന്ററിലെത്തി. 8 മണിക്കു ശേഷം 2 തവണ ഹാളിൽ കയറിയിറങ്ങി. അതുവരെയുള്ള തന്റെ മുഴുവൻ നീക്കങ്ങളും ഡൊമിനിക് സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വർഷങ്ങൾക്കു മുൻപു യഹോവയുടെ സാക്ഷികളുടെ വിശ്വാസിയായിരുന്ന ഡൊമിനിക് സഭയുടെ ബൈബിൾ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. പിന്നീടു വിദേശത്തേക്കു പോയ മാർട്ടിൻ സഭയിൽ നിന്നകന്നു. യഹോവയുടെ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് കൃത്യം ചെയ്യാൻ കാരണമെന്നു മാർട്ടിൻ വിഡിയോയിൽ പറഞ്ഞു.
കേരളത്തെ നടുക്കിയ കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിലെ സ്‌ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം കൂടുതൽ ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ് . ഡൊമിനിക് മാർട്ടിന്റെ പശ്ചാത്തലം അടക്കം പരിശോധിക്കുന്നുണ്ട് എന്നതാണ് വിവരം. nia യുടെ 50 അംഗ സംഘം മാർട്ടിനെ പൂട്ടാൻ ഇറങ്ങുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല എൻ എസ് ജി യും, ഐ ബിയും, റോയും. പക്ഷെ കേരളം പോലീസിന്റെ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ഒടുവിലെ ഇവരെല്ലാം ഇടപെടു. ബോംബ് ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പൊലീസ് പരിശോധിക്കുകയാണ്. ആറ് മാസം മുമ്പ് തന്നെ ഇത്തരമൊരു സ്‌ഫോടനത്തിന് ഇയാൾ പദ്ധതിയിട്ടു എന്നാണ് പൊലീസിന് നൽകുന്ന സൂചന.
പക്ഷെ മാർട്ടിനെ കണ്ണടച്ച് വിശ്വസിക്കാൻ കഴിയുമോ? കേരള പോലീസ് അന്വേഷണം നടത്തി കഴിയുമ്പോൾ ഡൊമനിക് മാർട്ടിന് സാക്കിർ നായിക്കിന്റെ ആരാധകൻ ആരാധകനായിരുന്ന ഒരു മനോരോഗി എന്ന മുദ്രകുത്തലിലേക്ക് കളമശേരിയിൽ സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിന് എത്ര ദൂരം എന്നത് മാത്രമാണ് ചോദ്യം? യഹോവ സാക്ഷികളെ ബോംബു വച്ച് കൊല്ലാൻ മാത്രം അവരെ കുറിച്ച് ഡൊമിനിക്ക് മാർട്ടിൻ പറഞ്ഞ കാരണങ്ങൾ വിശ്വാസ യോഗ്യമാണോ എന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. യഹോവ സാക്ഷികളോടുള്ള വിരോധം കൊണ്ടുമാത്രം ഒരു കൂട്ടക്കൊലയ്ക്ക് പദ്ധതിയിടുമോ? അതൊരു കാരണമാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. കാരണം 16 വർഷം ഒപ്പം പ്രവർത്തിച്ച ആൾ ഇപ്പോൾ ഇങ്ങനെ ചെയ്യാൻ പെട്ടന്നുള്ള പ്രകോപനം എന്താണ്? കഴിഞ്ഞ 5 വർഷം ഗൾഫിൽ ആയിരുന്നു ഡൊമിനിക്. അതുകൊണ്ട് ഡൊമെനിക്കിനെ മറ്റ് തീവ്രവാദ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ ? ആറു മാസമെടുത്ത് ബോംബ് നിർമ്മിക്കാൻ പേടിച്ചു എന്നാണ് പറയുന്നത്. എങ്ങനെയാണ് ബോംബ് നിർമ്മിക്കാനും പ്രയോഗിക്കാനും പഠിച്ചത്? കൃത്യം നടത്തിയ ഡൊമിനിക്ക് ഇത്ര ദൂരം വണ്ടി ഓടിച്ച് കൊടകരയിൽ പോയി കീഴടങ്ങിയെതെന്തു കൊണ്ട് ? സ്ഥിരം കുറ്റകൃത്യങ്ങൾ ചെയ്ത് പരിചയമില്ലാത്ത ഒരാൾ സ്വയം വണ്ടിയോടിച്ച് ഇത്ര ദൂരം പോകുമോ? ഒരു പരിഭ്രമം ഇല്ലാതെ FB വിഡിയോ ഇടുമോ ? ആർക്ക് വേണ്ടിയാണ് ഹിന്ദിയിൽ വിഡിയോ ചെയ്തത് ?
എവിടെ വച്ചാണ് വിഡിയോ ചെയ്തത് ? അത് പ്രീ റിക്കോർഡഡ് വീഡിയോ ആണോ ? FB ഫ്രണ്ട് ലിസ്റ്റിൽ സക്കീർ നായിക്ക് ഉണ്ടെന്ന വിവരം ശരിയെങ്കിൽ അയാളുടെ ആശയം ഡൊമിനിക്കിനെ സ്വാധീനിച്ചിട്ടുണ്ടോ ? ഡൊമിനിക്കിന്റെ FB ഫ്രണ്ട്സും ഫോളോവേഴ്സും ഒരു മതവിഭാഗത്തിൽ പെട്ടവരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമായത് യാദൃശ്ചികമാണോ? ഇതിനൊക്കെ തൃപ്തികരമായ ഉത്തരം കിട്ടിയേ മതിയാകൂ.
അതേസമയം കളമശേരി ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച ലിബിനയുടെ അമ്മയ്ക്കു അമ്പതുശതമാനത്തിനടത്തും സഹോദരന് അറുപതുശതമാനത്തിനടത്തും പൊള്ളലേറ്റിട്ടുണ്ടെന്നും രണ്ടുപേരും ആസ്റ്ററിൽ വെന്റിലേറ്ററിലാണെന്നും മന്ത്രി വിശദീകരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...