Connect with us

Hi, what are you looking for?

Exclusive

IED സ്‌ഫോടനങ്ങൾ നടന്ന മറ്റ് സുപ്രധാന കേന്ദ്രങ്ങൾ

കളമശ്ശേരിയിലെ സ്ഫോടനം കേരളത്തെ മാത്രമല്ല രാജ്യത്തെ ആകെ നടുക്കിയിട്ടുണ്ട്. എങ്ങനെയാണ് ഇത്തരം ഐ ഇ ഡി ബോംബുകൾ നിർമ്മിക്കാൻ പരിശീലനം കിട്ടുന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കേണ്ടതുണ്ട്. സ്ഫോടനത്തിനാവശ്യമായ വെടിമരുന്ന് പടക്കക്കടയിൽനിന്ന് ലഭിച്ചെന്നു കരുതാം. എന്നാൽ പടക്കത്തിന്റെ വെടിമരുന്ന് ഉപയോഗിച്ച് റിമോട്ട് കൺട്രോൾ വഴി നിയന്ത്രിച്ച് പൊട്ടിക്കാവുന്ന ഒരു ബോംബ് നിർമിക്കാനാകുമോ? അതും ഓൺലൈൻ സൈറ്റുകൾ നോക്കി മാത്രം? ഇത് സംശയാസ്പദമല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. പക്ഷെ അതിനു കഴിയും എന്ന് തന്നെയാണ് വിദഗ്ധർ നൽകുന്ന ഉത്തരം. ഇത്തരം വിവരങ്ങൾ ലഭിക്കാൻ ഡാർക് വെബിന്റെ ആവശ്യമില്ല. ഐഇഡി സ്ഫോടനങ്ങളെ നിയന്ത്രണങ്ങൾകൊണ്ട് തടയാൻ കഴിയില്ല. അതുകൊണ്ടാണ് ബോധവൽക്കരണത്തിന് ഐക്യരാഷ്ട്ര സംഘടന അടക്കം ഊന്നൽ നൽകുന്നത്. ഇനിയുള്ള അന്വേഷണമാണ് പ്രധാനം. സ്ഫോടനം നടത്തിയയാളെ ചോദ്യം ചെയ്യുന്നത് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകും. ഓരോ ഘടകങ്ങൾ എവിടെനിന്നു വാങ്ങി എന്നു കണ്ടെത്താം. അതിൽ പലതും ഉപയോഗിക്കുന്നതിന് ലൈസൻസ് ആവശ്യമുള്ളതാണ്. അങ്ങനെ സ്ഫോടക വസ്തുക്കളുടെ ഉറവിടങ്ങൾ അല്ലെങ്കിൽ വിൽപന കേന്ദ്രങ്ങൾ കണ്ടെത്തണം. അതുവഴി ഓരോ ഘടകമായി അടച്ചു വരണം. ഇത്തരം സമഗ്രമായ അന്വേഷണമാണ് അടിയന്തര പ്രാധാന്യം അർഹിക്കുന്ന കാര്യം. ഇതിനു മുൻപും കേരളത്തിൽ ഐ ഇ ഡി സ്‌ഫോടനങ്ങൾ നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ചെറിയ തീവ്രവാദ സംഘടനകളും അക്രമി സംഘങ്ങളും ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ). അമോണിയം നൈട്രേറ്റ് പോലുള്ള എളുപ്പം ലഭ്യമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് തദ്ദേശീയമായിട്ടാണ് ഇത്തരം സ്‌ഫോടക വസ്തുക്കളുണ്ടാക്കുന്നത്. ഇതിൻ്റെ തീവ്രത കൂട്ടാനോ കുറയ്ക്കാനോ ബോംബ് നിർമ്മിക്കുന്ന വ്യക്തിക്ക് കഴിയും. കളമശേരിയിൽ ഉപയോഗിച്ചത് തീവ്രത കുറഞ്ഞ ഐഇഡി മാത്രമായത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. മുമ്പും എറണാകുളത്ത് ഐഇഡി ഉപയോഗിച്ച് സ്ഫോടനം ആസൂത്രണം ചെയ്തിട്ടുണ്ട്.
കളമശേരിയിലേത് ബോംബ് സ്‌ഫോടനമാണെന്ന് വ്യക്തമായതോടെ എറണാകുളം ജില്ലയിലും സമീപ പ്രദേശങ്ങളിലും ഇതിനു മുമ്പ് നടന്ന ഇത്തരം സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരിലേക്കും അന്വേഷണം നീളുമെന്നാണ് പോലീസ് മേധാവി അറിയിച്ചത്. ഇതിന് മുമ്പ് കാക്കനാട്‌ സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം കളക്‌ട്രേറ്റിലാണ് സമാന രീതിയിൽ സ്‌ഫോടനം നടന്നത്. 2009 ജൂലൈ 10ന് പട്ടാപ്പകൽ കളക്ട്രേറ്റിലെ അഞ്ചാം നിലയിലാണ് ഉഗ്രശബ്ദത്തോടെ ടൈമർ ഘടിപ്പിച്ച പൈപ്പ് ബോംബ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ പോലീസിനൊപ്പം കേന്ദ്ര എജൻസികൾക്കൊപ്പം സംസ്ഥാന ഇന്റലിജൻസ് വിഭാഗം, സ്പെഷ്യൽ ബ്രാഞ്ച് എന്നിവരെല്ലാം ചേർന്ന് പഴുതടച്ച അന്വേഷണം അന്വേഷണം നടത്തി എന്നവകാശപ്പെടുമ്പോഴും യഥാർത്ഥ പ്രതികളെ പിടികൂടാനായില്ല.
ഈ കാലയളവിൽ തന്നെ കളക്ട്രേറ്റിൽ നിന്നും അധികം ദൂരമില്ലാത്ത കാക്കനാട്ടെ അയ്യപ്പ അന്നദാനകേന്ദ്രത്തിനോട് ചേർന്നും അർധരാത്രിയിൽ സമാനമായി സ്‌ഫോടനം നടന്നിരുന്നു. രണ്ടിലും അന്വേഷണം മുന്നോട്ട് പോയില്ല. തീവ്രവാദികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളിൽ നിന്നും രണ്ടു സ്‌ഫോടനങ്ങളും ബാംഗ്ലൂർ സ്‌ഫോടനത്തിൽ ഉപയോഗിച്ച ടൈം ബോംബുകളുമായി സാമ്യമുള്ളതായിരുന്നുവെന്ന് കണ്ടെത്തി. എട്ടുമാസത്തെ കാലപ്പഴക്കമുള്ള അമോണിയം ചേർത്ത് നിർമ്മിച്ചതിനാൽ ഭീകരർ പ്രതീക്ഷിച്ചത്ര ഭീകരത കളക്ട്രേറ്റിലെ സ്‌ഫോടനത്തിന് ഉണ്ടായില്ല എന്നാണ് വിദഗ്‌ധാഭിപ്രായം. അതിനാൽ തന്നെ വലിയ അപകടം ഒഴിവാകുകയായിരുന്നു.ഉഗ്ര ശബ്ദത്തോടെ നടന്ന സ്ഫോടനത്തിൽ ഒരു ജീവനക്കാരന് പരുക്കേറ്റിരുന്നു.
2010 ലെ കേരള പിറവി ദിവസം മലപ്പുറം സിവിൽ സ്‌റ്റേഷൻ കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ കാറിനടിയിൽ പ്രഷർ കുക്കറിൽ സ്ഥാപിച്ചിരുന്ന ടൈം ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതും ഐഇഡി ഉപയോഗിച്ച് കേരളത്തിൽ നടന്ന സ്ഫോടനത്തിന് ഉദാഹരണമാണ്. സംഭവ സ്ഥലത്ത് നിന്നും ഒസാമ ബിൻ ലാദന്റെ ചിത്രമടങ്ങിയ ലഘുലേഖയും കണ്ടെത്തി. ലഘുലേഖകളിൽ എന്താണെന്ന് ഇതുവരെ ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയിട്ടില്ല. വാഹന പരിസരത്ത് നിന്ന് ‘ദി ബെയ്‌സ് മൂവ്‌മെന്റ്’ എന്ന ഒരു പെട്ടിയും കണ്ടെത്തിയിരുന്നു.
2016 ജൂലൈ മാസം കൊല്ലം കളക്ട്രേറ്റ് വളപ്പിൽ നടന്ന സ്‌ഫോടനവും ഐഇഡി ഉപയോഗിച്ച് ആസൂത്രണം ചെയ്തതാണ്. സ്ഫോടന ശേഷം സംഭവസ്ഥലത്ത് നിന്ന് ഏഴ് ബാറ്ററികളും 14 ഫ്യൂസുകളും പോലീസ് കണ്ടെത്തി. സ്ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...