Connect with us

Hi, what are you looking for?

Exclusive

ഭാസുരംഗൻ കില്ലാഡി ; 38 കോടി കേരളബാങ്കിനെ തട്ടിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അതിന്റെ പരകോടിയിലേക്ക് പോകുകയാണ്. ഇതിനിടെ സി പി ഐ യും സി പി എമ്മും തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കരുവന്നൂരിന് സമാനമായ വൻ തട്ടിപ്പാണ് കണ്ടലയിലും നടന്നത്. 200 കോടിക്കടുത്താണ് കണ്ടല ബാങ്കിൽ നടന്ന തട്ടിപ്പെന്നാണ് മുൻ ഭാരവാഹികൾ പറയുന്നത്. നിക്ഷേപ -ചിട്ടി -വായ്പ തട്ടിപ്പു നടത്തിയ ഭാസുരംഗൻ നടത്തിയ മറ്റൊരു വൻ തട്ടിപ്പ് കൂടിയാണ് പുറത്തുവരുന്നത്. കേരള ബാങ്കിനെയും ഭാസുരംഗൻ പറ്റിച്ചു. അതും 38 കോടി രൂപ കാർഷിക വായ്പ എടുത്താണ് ഈ തട്ടിപ്പ് നടത്തിയത്. അന്നത്തെ ജില്ലാ സഹകരണ ബാങ്ക് ആണ് ഇപ്പോൾ കേരള ബാങ്ക് ആയി മാറിയത്.
എൻ ഭാസുരാംഗൻ ജില്ലാ ബാങ്കിലും കോടികളുടെ ബാധ്യതയുണ്ടാക്കിയതിൻ്റെ തെളിവുകൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
വായ്പ തിരിച്ചടയ്ക്കാത്തതിനാൽ കാർഷിക കടാശ്വാസം എഴുതിത്തള്ളിയത് വഴി കണ്ടല ബാങ്കിന് കിട്ടേണ്ട രണ്ടേ കാൽ കോടി രൂപ കേരളാ ബാങ്ക് തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ പണം കിട്ടിയിരുന്നെങ്കിൽ ചികിൽസ അടക്കം ആവശ്യമുള്ള നിക്ഷേപകർക്ക് ഒരു ആശ്വാസമാകുമായിരുന്നു.
നാല് ശതമാനം പലിശയ്ക്ക് ബാങ്കിന്റെ പരിധിയിലെ കർഷകർക്ക് വിതരണം ചെയ്യാനാണ് ജില്ലാ സഹകരണ ബാങ്ക് കാർഷിക വായ്പ അനുവദിക്കുന്നത്. അങ്ങനെ എൻ ഭാസുരാംഗൻ കണ്ടല ബാങ്കിന് വേണ്ടി 32 കോടി രൂപ കാർഷിക വായ്പ എടുത്തു. വായ്പ തിരിച്ചടച്ചില്ല. ഇതോടെ കണ്ടലയിലെ നിക്ഷേപകരെ പോലെ കേരളാ ബാങ്കും കബളിപ്പിക്കപ്പെട്ടു. ഇത്രയേറെ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന് കേരളാ ബാങ്കിന് ഒരു പിടിയുമില്ല. അങ്ങനെയിരിക്കെയാണ് കണ്ടല ബാങ്കിലെ കാർഷിക വായ്പക്കാരുടെ എഴുതിത്തള്ളിയ കാർഷിക കടാശ്വാസ കമ്മീഷൻറെ രണ്ടേകാൽ കോടി രൂപ പാസ്സാകുന്നത്. അത് നേരെ വരിക കേരളാ ബാങ്കിലേക്കാണ്. ഭാസുരാംഗൻ കോടികൾ തിരിച്ചടയ്ക്കാനുള്ളതിനാൽ കേരളാ ബാങ്ക് ഈ പണം ജില്ലാ ബാങ്കിന് നൽകാതെ പിടിച്ചുവെച്ചു.
ഇനി ആ പണം എങ്ങനെ വാങ്ങിയെടുക്കാമെന്ന് ആലോചിക്കുകയാണ് സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാറും ബാങ്കിന്റെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്ററും. ഈ പണം കിട്ടാനുണ്ട് എന്നതിനാൽ ചികിത്സ അടക്കം അത്യാവശ്യമുള്ള നിക്ഷേപകരോട് ഉടൻ പണം തരാം എന്നാണ് പറഞ്ഞിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് ആറ് കോടി രൂപയെടുത്തത് മാറനെല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന് വേണ്ടിയാണ്. അതിൽ മൂന്നരക്കോടി രൂപ ക്ഷീരയുടെ പ്ലാൻറ് നവീകരണത്തിനും ഒന്നരക്കോടി അമ്പത് സെൻ്റിൽ പുൽകൃഷി ചെയ്യാനുമായിരുന്നു. പ്ലാൻറ് പൂട്ടി വർഷം രണ്ട് കഴിഞ്ഞു. ഒന്നരക്കോടി രൂപ മുടക്കി 50 സെൻ്റിൽ എന്ത് പുൽകൃഷിയാണ് ചെയ്തത് എന്ന് നാട്ടുകാർക്ക് ആർക്കുമറിയില്ല.
കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിൽ തടിച്ചു കൊഴുത്തത് സിപിഐ നേതാവ് ഭാസുരാംഗനും ഇയാളുടെ കുടുംബവും. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ബില്ല് എഴുതുന്ന ആളായിരുന്ന ഇയാൾ പിന്നീട് എൽ ഐ സി ഏജന്റായി ഒരു സൈക്കിളിലായിരുന്നു യാത്ര. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ പ്രസിഡന്റായതിൽ പിന്നെ വെച്ചടിക്കയറ്റമായിരുന്നു. ഇന്നോവ ക്രിസ്റ്റയിലാണ് ഇപ്പോൾ യാത്ര. വീട്ടിൽ ബെൻസു പോലുള്ള മുന്തിയ കാറുകളുടെ ശേഖരവും. മാറനല്ലൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ വീടാണ് ഭാസുരാംഗിന്റേത്. ഇരുപത്തിയാറുകാരനായ മകനു ഹോട്ടൽ സൗത്ത് പാർക്കിനേക്കാൾ കപ്പാസിറ്റിയുള്ള ഹോട്ടൽ സമുച്ചയമാണ് നടത്തുന്നത്. ഇതെല്ലാം എങ്ങനെ സമ്പാദിച്ചു? എന്നതെല്ലാം ഈ തട്ടിപ്പിനുള്ള ഉത്തരമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...