Connect with us

Hi, what are you looking for?

Exclusive

സുരേഷ് ഗോപിയുടെ സഹകാരി സംരക്ഷണ പദയാത്ര 2 ന്

സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശൂർ സർവ്വീസ് സഹകരണ ബാങ്കിലേയ്ക്ക് തിങ്കളാഴ്ച. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ഈ പദയാത്രയിൽ പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യാർത്ഥം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് പദയാത്ര ആരംഭിക്കുക. പദയാത്ര ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘടനം ചെയ്യും. പദയാത്രയിൽ പങ്കെടുക്കില്ലെന്ന് സുരേന്ദ്രൻ നേരത്തെ അറിയിച്ചതായാണ് വിവരം. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കരുവന്നൂർ മുതൽ തൃശൂർ വരെ 18 കിലോമീറ്റര്‍ നീളുന്ന പദയാത്ര ജനാധിപത്യ കേരളത്തിൻ്റെ തിലകക്കുറിയായി മാറി ചരിത്രം സൃഷ്ടിക്കുമെന്നതിന് സംശയമില്ല. കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളെ കുറിച്ചും അന്വേഷണം നടത്തി, സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള കൊള്ള പൂര്‍ണമായും പുറത്തു വരണമെങ്കിൽ സിബിഐ അന്വേഷണം തന്നെ വേണ്ടി വരും. ഏകദേശം 5000 കോടി രൂപയുടെ കൊള്ളയെങ്കിലും സഹകരണ ബാങ്കുകളിൽ നടന്നതായാണ് സംശയിക്കുന്നത്.കേരളത്തിലെ സഹകരണ ബാങ്കുകൾ കൊള്ളയടിക്കുന്ന ഭരണസമിതികൾക്കെതിരെ ആയിരങ്ങൾ പങ്കെടുക്കുന്ന കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റമായിരിക്കും ഈ പദയാത്ര എന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...