Connect with us

Hi, what are you looking for?

Exclusive

കോടിയേരി സ്മാരകം അനാച്ഛാദനം ചെയ്തു

കോടിയേരിയുടെ ഓർമ്മ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് സിപിഐഎം. ഓർമ്മകൾ അലയടിക്കുന്ന കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിച്ച കൊടിയേരി സ്മാരകം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാച്ഛാദനം ചെയ്തു. വൈകിട്ട് തലശ്ശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കനത്ത മഴയെ അവഗണിച്ച് കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തേക്ക് പ്രവർത്തകർ ഒഴുകിയെത്തി.
കണ്ണൂർ നഗരത്തിൽ നിന്ന് റാലിയായി എത്തിയ പ്രവർത്തകർ സ്മൃതി കുടീരത്തിൽ സംഗമിച്ചു. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വാക്സ് മ്യൂസിയത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ മെഴുക് പ്രതിമയിൽ മന്ത്രി വി.ശിവൻകുട്ടി ഹാരാർപ്പണം നടത്തി.
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോടിയേരി അനുസ്മരണം പി.ബി.അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. വൈകിട്ട് കണ്ണൂർ തലശ്ശേരിയിലും തളിപ്പറമ്പിലും ബഹുജന റാലിയും വളണ്ടിയർ മാർച്ചും അനുസ്മരണ സമ്മേളനവും നടക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...