Connect with us

Hi, what are you looking for?

Exclusive

കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48കാരിക്ക് ദാരുണാന്ത്യം

കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48കാരിക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. നാഗഭൂഷണയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വസന്ത പുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണന്റെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നടൻ നാഗഭൂഷണാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന പുരുഷന് കാലിലും തലയ്ക്കും വയറിനും പരുക്കുണ്ടെന്നാണ് റിപ്പോർട്ട്.
അമിതവേഗത്തിലായിരുന്നു നാഗഭൂഷണ് വാഹനം ഓടിച്ചതെന്നും ആരോപണങ്ങളുണ്ട്. നടൻ നാഗഭൂഷണന്റെ അശ്രദ്ധയാണ് വലിയ അപകടത്തിന് കാരണമായതെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടക്കുകയാണ് എന്നും പൊലീസ് അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...