Connect with us

Hi, what are you looking for?

Exclusive

മാര്‍ക്‌സിനെ മറന്നതാണ് സോവിയറ്റ് യൂണിയനിലെ തിരിച്ചടിക്ക് കാരണം: ജി സുധാകരന്‍

സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്നവരെ അവര്‍ ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും വിസ്മരിക്കുന്നത് നന്ദികേടാണെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. കാറല്‍ മാര്‍ക്‌സിനെ മറന്നതാണ് സോവിയറ്റ് യൂണിയനിലെ തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ബി ത്രിവിക്രമന്‍ പിള്ള ഫൗണ്ടേഷന്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാധാരണ സമ്മേളനങ്ങളില്‍ ഒന്നിനും പാര്‍ട്ടി സ്ഥാപകനായ പി കൃഷ്ണപ്പിള്ളയുടെ പേര് പറയാറില്ല. പലര്‍ക്കും അദ്ദേഹത്തെ അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.
കൃഷ്ണപിള്ള മരിച്ച ദിവസം മാത്രം അനുസ്മരിച്ചിട്ട് കാര്യമില്ല. 56 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി സംസാരിക്കുമ്പോഴെല്ലാം താന്‍ കൃഷ്ണപ്പിള്ളയെ പറ്റി പറയാറുണ്ട്. കണ്ണര്‍കാട്ട് കൃഷ്ണപിള്ളയുടെ പ്രതിമയുടെ ശിരസ്സ് തല്ലിയുടച്ചു. അതിനെപ്പറ്റി ഒരന്വേഷണവും ഉണ്ടായില്ല. അത് പുതിയ കാലവിശേഷം. പശ്ചാത്താപമേ പ്രായശ്ചിത്തം എന്നതുപോലെ കുറ്റം ചെയ്ത ആള്‍ അത് ഏറ്റുപറഞ്ഞിരുന്നെങ്കില്‍ മാപ്പുകൊടുത്തേനെ. അതോടെ ആ പ്രശ്‌നം തീര്‍ന്നേനെയെന്നും സുധാകരന്‍ പറഞ്ഞു.
സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്നവരെ അവര്‍ ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും വിസ്മരിക്കുന്നത് നന്ദികേടാണ്. കാറല്‍ മാര്‍ക്‌സിനെ മറന്നതാണ് സോവിയറ്റ് യൂണിയനിലെ തിരിച്ചടിക്ക് കാരണം. മാര്‍ക്‌സിനെ മറന്നാല്‍ അനുഭവിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ആലപ്പി ഋഷികേശ് ചടങ്ങില്‍ അദ്ധ്യക്ഷനായി. ജി കെ പിള്ള തെക്കേടത്ത്, മുന്‍ എംഎല്‍എ ഡി സുഗതന്‍, ജയന്‍ തിരുമന, ചെറുന്നിയൂര്‍ ജയപ്രസാദ് എന്നിവര് പ്രസംഗിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...